കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാ ഹൗസ് ബീഫ് വിവാദം: ഹിന്ദുസേന തലവന്‍ അറസ്റ്റില്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ കേരള ഹൗസില്‍ പശുവിറച്ചി വിളമ്പുന്നു എന്ന വ്യാജ പരാതി നല്‍കിയ ഹിന്ദു സേന നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു സേനയുടെ നേതാവായ വിഷ്ണു ശര്‍മയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കേരള ഹൗസില്‍ കാന്റീനില്‍ പശുവിറച്ചി വിളമ്പുന്നു എന്നാണ് ഇയാള്‍ ദില്ലി പോലീസിനെ അറിയിച്ചത്.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കേരള ഹൗസിലെത്തി അന്വേഷണം നടത്തിയിരുന്നു. ഈ വിവരം നല്‍കിയ വിഷ്ണു ശര്‍മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ദില്ലി ഡി സി പി ജതിന്‍ നര്‍വാള്‍ പറഞ്ഞു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഐ പി സി 182 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shiv-sena-mps

കേരള ഹൗസില്‍ പോലീസ് റെയ്ഡ് നടത്തിയത് വന്‍ വിവാദത്തിനാണ് ഇടവെച്ചത്. ഈ നീക്കം അംഗീകരിക്കാനാകില്ല എന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലും പുറത്തുമുള്ള പ്രമുഖ നേതാക്കളും ഈ റെയ്ഡിനെതിരെ രംഗത്ത് വന്നു. റെയ്ഡിനെ തുടര്‍ന്ന് കേരള ഹൗസിലെ മെനുവില്‍ നിന്നും ബീഫ് തല്‍ക്കാലം ഒഴിവാക്കിയിരുന്നെങ്കിലും വീണ്ടും തിരിച്ചുവന്നു.

കേരള ഹൗസില്‍ ബീഫ് നല്‍കുന്നുണ്ടെന്ന് ആരോപിച്ച് റെയ്ഡ് നടത്തിയിട്ടില്ലെന്ന് ദില്ലി പോലിസ് കമ്മീഷണര്‍ ബി എസ് ബസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളാ ഹൗസ് ബീഫ് പരിശോധന നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കമ്മീഷണറുടെ വിശദീകരണം. 1994 ലെ കന്നുകാലി സംരക്ഷണ വകുപ്പ് പ്രകാരമാണ് ഇവിടെ പരിശോധന നടത്തിയത്. ദില്ലിയില്‍ പശുവിനെ കശാപ്പു ചെയ്യുന്നത് നിരോധിച്ചതാണ്.

English summary
Hindu Sena man held for fake complaint on beef in Kerala House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X