കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര് പറ‍ഞ്ഞു ബീഫ് കഴിക്കരുതെന്ന്? കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്ന് അൽഫോൺസ് കണ്ണന്താനം!

  • By Akshay
Google Oneindia Malayalam News

Recommended Video

cmsvideo
'ബീഫ് കഴിക്കരുതെന്ന് ആര് പറഞ്ഞു?' | Oneindia Malayalam

ദില്ലി: കേരളീയർ തുടർന്നും ബീഫ് കഴിക്കുമെന്ന് കേന്ദ്ര ടൂരിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം. ഏതെങ്കിലും സ്ഥലത്തെ ആഹാരശീലം എന്താകണമെന്ന് നിർബന്ധിക്കുകയില്ല. ജനങ്ങൾ തീരുമാനിക്കുന്നതുപോലെയാണ് ഭക്ഷ രീതികളെന്നും അദ്ദേഹം പറഞ്ഞു. ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അവിടെ ബീഫ് വിപണനം തുടരുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും അങ്ങനെത്തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ സമുദായംഗങ്ങള്‍ക്ക് ബിജെപി അധികാരത്തില്‍ വരുന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നത് വെറും പ്രചാരണമാണെന്ന് കണ്ണന്താനം പറഞ്ഞു. മന്ത്രിസ്ഥാനം ഏറ്റെടുത്ത ആദ്യ ദിവസം തന്നെ കണ്ണന്താനം വിവാദ വിഷയത്തിലാണ് കൈവച്ചത്.

എല്ലാം കുപ്രചരണങ്ങൾ

എല്ലാം കുപ്രചരണങ്ങൾ

മോദി അധികാരത്തില്‍ എത്തിയാല്‍ ക്രിസ്ത്യാനികളെ കത്തിച്ചുകളയും പള്ളികള്‍ തകര്‍ക്കപ്പെടും എന്നിങ്ങനെ 2014ല്‍ നിരവധി പ്രചാരണങ്ങള്‍ നടന്നിരുന്നു. അതൊക്കെ വെറും കുപ്രചരണങ്ങൽ മാത്രമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ബാധിച്ചില്ല

കേരളത്തെ ബാധിച്ചില്ല

21 സംസ്ഥാനങ്ങളിൽ നിരവധി സംസ്ഥാനങ്ങൾ കന്നുകാലി കശാപ്പ് നിരോധിച്ചിരുന്നു. ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ് എന്നിവിടങ്ങലിൽ ഇതിന് സ്തുതി പാടകരും ഉണ്ടായിരുന്നു. എന്നാൽ കേരളം അടക്കമുള്ള എട്ട് സംസ്ഥാനങ്ങലിൽ ഒരു നിരോധനവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യം കൈവച്ചത് വിവാദ വിഷയത്തിൽ

ആദ്യം കൈവച്ചത് വിവാദ വിഷയത്തിൽ

മന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രതികരണമായിരുന്നു അൽഫോൺസ് കണ്ണന്താനത്തിന്റേത്. മന്ത്രിസ്ഥാനം ഏറ്റെടുത്ത ആദ്യ ദിവസം തന്നെ കണ്ണന്താനം വിവാദ വിഷയത്തിലാണ് കൈവച്ചത്.

കന്നുകാലി കശാപ്പ് നിരോധനം

കന്നുകാലി കശാപ്പ് നിരോധനം

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെതിരെ നിരവധി പ്രതിഷേധ പരിപാടികൾ കേരളത്തിൽ നടന്നിരുന്നു. മദ്രാസ് ഹൈക്കോടതിയും കേരള ഹൈക്കോടതിയും കേന്ദ്ര സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്തിരുന്നെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

കേന്ദ്രമന്ത്രിയാകാൻ സാധിച്ചതിൽ സന്തോഷം

കേന്ദ്രമന്ത്രിയാകാൻ സാധിച്ചതിൽ സന്തോഷം

മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അൽഫോൺസ് കണ്ണന്താനം കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ്. കേന്ദ്രമന്ത്രിയാകാനായതിൽ സന്തോഷമുണ്ടെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം പ്രതികരിച്ചു.

മുൻ സ്വതന്ത്ര എംഎൽഎ

മുൻ സ്വതന്ത്ര എംഎൽഎ

1989ൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര സംസ്ഥാനമാക്കി കോട്ടയത്തെ മാറ്റിയെടുക്കുന്നതിൽ മുഖ്യ പങ്കി വഹിച്ച വ്യക്തിയാണ് അൽഫോൺസ് കണ്ണന്താനം. മുൻ ഇടത് സ്വതന്ത്ര എംഎൽഎ കൂടിയായിയരുന്നു അദ്ദേഹം.

English summary
On the first day in his new office as tourism minister, bureaucrat-turned-politician Alphons Kannanthanam touched upon the controversial issue of beef, saying it would continue to be consumed in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X