കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിയർ ആരോഗ്യത്തിന് ഉത്തമം!!! പുലിവാല് പിടിച്ച് ആന്ധ്രാപ്രദേശ് മന്ത്രി

ബിയർ വൈനിന്റെ പ്രചാരണത്തിനായി പുതിയ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി

  • By Ankitha
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് എക്സൈസ് മന്ത്രി സാമുൽ ജവഹറിന്റെ ബിയറിനെ കുറിച്ചുള്ള അഭിപ്രായം വിവാദത്തിൽ. ഒരു ചാനൽ ചർച്ചക്കിടിയിലാണ് മന്ത്രിയുടെ അഭിപ്രായം വിവാദത്തിന് വഴിവെച്ചത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ മദ്യ നയത്തിനെ കുറിച്ചുള്ള ചാനൽ ചർച്ചക്കിടെ ബിയർ മനുഷ്യന്റെ ആരോഗ്യത്തിന് ഉത്തമപാനീയമെന്നു മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതു കൊണ്ട് മന്ത്രിയുടെ ബിയറിനെ പറ്റിയുള്ള അഭിപ്രായം തീർന്നില്ല. താൻ ഇതു തെളിയിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞിരുന്നു. ബിയർ വൈനിന്റെ പ്രചാരണത്തിനായി പുതിയ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി സാമൂവൽ ജവഹാർ പറഞ്ഞു. കൂടാതെ ഉയർന്ന ആൽക്കഹോളും ഉയർന്ന രീതിയിലുള്ള മദ്യത്തിന്റെ ഒഴുക്ക് നിയന്ത്രിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

beer

മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസ് നേതാവും എംഎൽഎയുമായ ആർകെ റോജ ജവഹാറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിട്ടുണ്ട്. ബിയർ ആരോഗ്യകരമായ പാനീയമെങ്കിൽ മെഡിക്കൽ ഷോപ്പിൽ മരുന്നുകളുടെ കൂടെ വിൽക്കാൻ സർക്കാർ തയ്യാർ ആകുമോയെന്നും റോജ ചോദിച്ചു. മദ്യവിൽപനക്കായി ദേശീയ പാതയെ പുനർനാമകരണം ചെയ്യാൻ ചന്ദ്രബാബു സർക്കാർ ശ്രമിക്കുന്നുവെന്നും റോജ കുറ്റപ്പെടുത്തി.

English summary
For Andhra Pradesh Excise Minister K S Jawahar, beer is a health drink and he is ready to prove it, a remark that would please guzzlers no end. Amid protests by women over the state's new liquor policy, he purportedly told a TV news channel that the government would promote beer as a healthy drink.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X