കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വാദം ശരിവെച്ച് സാറ്റലൈറ്റ് ദൃശ്യങ്ങള്‍! ജെയ്ഷ മദ്രസയില്‍ തുളച്ച് കയറിയത് ലേസര്‍ ബോംബ്!

  • By
Google Oneindia Malayalam News

ബാലക്കോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് സംബന്ധിച്ചുള്ള അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്. ഫിബ്രവരി 26 നാണ് ബാലക്കോട്ടിലെ ജെയ്ഷ ഇ മുഹമ്മദിന്‍റെ മദ്രസയ്ക്ക് നേരെ ഇന്ത്യന്‍ വ്യോമസേമ ആക്രമണം നടത്തിയത്. വ്യോമസേന ആക്രമണത്തില്‍ ജെയ്ഷ കാമ്പിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

<strong>മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്ന് സര്‍വ്വേ ഫലം! കോണ്‍ഗ്രസിന് കനത്ത പ്രഹരം!</strong>മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്ന് സര്‍വ്വേ ഫലം! കോണ്‍ഗ്രസിന് കനത്ത പ്രഹരം!

എന്നാല്‍ ശക്തമായ ആക്രമണമാണ് ഇന്ത്യ ജെയ്ഷയുടെ മദ്രസയ്ക്ക് നേരെ നടത്തിയതെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിന് മുന്‍പും പിന്‍പും ഉള്ള മദ്രസയുടെ ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

2 'മിറാഷ് 2000' വിമാനങ്ങള്‍

2 'മിറാഷ് 2000' വിമാനങ്ങള്‍

പുല്‍വാമയ്ക്ക് 12ാം നാള്‍ പാകിസ്താന്‍റെ വടക്ക് കിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മദ്രസ എന്ന പേരില്‍ അറിയപ്പെടുന്ന ബാലക്കോട്ടിലുള്ള ജെയ്ഷ ഈ ഭീകരരുടെ ആസ്ഥാനം വ്യാമാക്രമണത്തില്‍ തകര്‍ത്തെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.12 'മിറാഷ് 2000' വിമാനങ്ങളാണ് ആക്രമണം നടത്തിയത്.

1000 കിലോ ശേഷിയുള്ള ബോംബുകള്‍

1000 കിലോ ശേഷിയുള്ള ബോംബുകള്‍

ചാകോദി, മുസാഫര്‍ബാദ് എന്നീ സ്ഥലങ്ങള്‍ പൂര്‍ണമായും നശിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ജെയ്ഷ ഇ മുഹമ്മദ് കണ്‍ട്രോള്‍ റൂം അടക്കമുള്ളവ പൂര്‍ണമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജെയ്ഷ ഇ മുഹമ്മദ് ഭീകരരുടെ കാമ്പുകളില്‍ 1000 കിലോ ശേഷിയുള്ള ബോംബുകളാണ് വര്‍ഷിച്ചത്.

ദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍

പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് കേന്ദ്രങ്ങള്‍ മുഴുവന്‍ തകര്‍ത്തതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത് തെളിയിക്കുന്ന ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.

സാറ്റലൈറ്റ് ദൃശ്യങ്ങള്‍

സാറ്റലൈറ്റ് ദൃശ്യങ്ങള്‍

എന്നാല്‍ കഴിഞ്ഞ ദിവസം റോയിറ്റേഴ്സ് പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ ജെയ്ഷയുടെ മദ്രസയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് കഴിഞ്ഞെന്ന് വ്യക്തമാകുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് മുന്‍പും പിന്‍പുമുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലേസര്‍ ബോംബ്

ലേസര്‍ ബോംബ്

കെട്ടിടങ്ങളെ തകര്‍ക്കുന്നതിന് പകരം അവയ്ക്കുള്ളിലേക്ക് തളച്ച് കയറി കെട്ടിടത്തെ ചിന്നിചിതറിക്കുന്ന ലേസര്‍ ബോംബുകളാണ് ഇന്ത്യന്‍ സേന ഉപയോഗിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. റോയിറ്റേഴ്സ് പുറത്തുവിട്ട ചിത്രങ്ങള്‍ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മദ്രസയ്ക്ക് സംബന്ധിച്ച കേടുപാടുകള്‍ വ്യക്തമായി കാണാം.

നാല് കറുത്ത പാടുകള്‍

നാല് കറുത്ത പാടുകള്‍

ദൃശ്യങ്ങളില്‍ ജെയ്ഷയുടെ മദ്രസയ്ക്ക് മുകളില്‍ നാല് ഭാഗങ്ങളില്‍ കറുത്ത പാടുകളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ വ്യോമസേനയുടെ ബോംബു വര്‍ഷിച്ച അടയാളങ്ങളാണെന്ന് സാറ്റലൈറ്റ് ഇമേജ് എക്സ്പേര്‍ട്ട് മുന്‍ കേണല്‍ വിനായക് ബട്ട് പറഞ്ഞു.

തകര്‍ന്നില്ല

തകര്‍ന്നില്ല

കെട്ടിടങ്ങളുടെ ചുമരുകള്‍ക്കോ കെട്ടിടങ്ങള്‍ക്ക് തന്നെയോ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമല്ല,അതുകൊണ്ട് തന്നെ ലേസര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്.

പുറത്തുവിട്ടില്ല

പുറത്തുവിട്ടില്ല

അതേസമയം ഇതിന്‍റെ ദൃശ്യങ്ങള്‍ സര്‍ക്കാരിന്‍റെ കൈവശം ഉണ്ടെന്നാണ് വിവരം. എന്നാല്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‌ ഇത് പുറത്തുവിടാത്തതെന്ന സംശയവും ഉയരുന്നുണ്ട്.

വ്യോമസേന മേധാവിയും

വ്യോമസേന മേധാവിയും

വിദേശകാര്യ സെക്രട്ടറി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയ സ്ഥലങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ വ്യോമസേനയും ലക്ഷ്യം വെച്ചതെന്ന് നേരത്തേ വ്യോമസേന മേധാവി ബിഎസ് ധനോവ പറഞ്ഞിരുന്നു. പൈന്‍ മരങ്ങളാണ് ഇന്ത്യ തകര്‍ത്തതെങ്കില്‍ എന്തിനാണ് പാകിസ്താന്‍ പ്രതികരിച്ചതെന്നും ധനോവ ചോദിച്ചിരുന്നു.

വാദങ്ങള്‍ തള്ളി

വാദങ്ങള്‍ തള്ളി

മിന്നലാക്രമണത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും ആക്രമണം സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.
അതേസമയം സര്‍ക്കാരിന്‍റെ വാദങ്ങളെ തള്ളി ബാലക്കോട്ട് ഇന്ത്യ ആക്രമണം നടത്തിയെന്നതിന് യാതൊരു തെളിവും ഇല്ലെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രദേശവാസികള്‍

പ്രദേശവാസികള്‍

ഇന്ത്യ വര്‍ഷിച്ച ബോംബ് ഭീകരകേന്ദ്രങ്ങളില്‍ അല്ല മറിച്ച് പൈന്‍ മരങ്ങളിലാണ് പതിച്ചതെന്നായിരുന്നു പ്രദേശവാസികള്‍ അടക്കം പറഞ്ഞത്.പ്രദേശത്ത് ആളപായമമുണ്ടായിട്ടില്ല. മറിച്ച് നിരവധി മരങ്ങള്‍ നശിച്ചിരുന്നു. പ്രദേശത്ത് നാല് കുഴികള്‍ കണ്ടെത്തിയിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ നശിച്ച മരങ്ങള്‍ വെട്ടികളഞ്ഞിട്ടുണ്ട്. ആരും മരിച്ചതായി തെളിവില്ല. ആക്രമമണത്തില്‍ ഒരു കാക്ക ചത്ത് കിടിപ്പുണ്ടെന്നായിരുന്നു റോയിറ്റേഴ്സ് റിപ്പോര്‍ട്ടറോട് പ്രദേശവാസികള്‍ പറഞ്ഞത്.

സഖ്യം ഇല്ല! പിന്നാലെ ഷീലാ ദീക്ഷിത് പണി തുടങ്ങി! 9 ആംആദ്മി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

<strong>'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" title="'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ" />'കൊല്ലപ്പെട്ട ഭീകരരുടെ മൃതദേങ്ങള്‍ അടക്കം ചെയ്യുന്നു! ഇനിയും തെളിവ് വേണോ?" യാഥാര്‍ത്ഥ്യം ഇങ്ങനെ

English summary
Before And After Satellite Images Of Jaish-e-Mohammed Camp Show Possible Bomb Impact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X