അനുഷ്‌കയ്ക്ക് മാത്രമല്ല ഫറാന്‍ അക്തറിനും കലാമിന്റെ പേരറിയില്ല
ദില്ലി : അനുഷ്‌ക ശര്‍മ്മ മാത്രമല്ല മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് വെട്ടിലായത് . അനുഷ്‌ക്കയ്ക്ക് പിന്നാലെ നടന്‍ ഫറാന്‍ അക്തറും കുടുങ്ങി.
അബ്ദുള്‍ കലാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം....
എപിജെ അബ്ദുള്‍ കലാം എന്നതിന് പകരം അബ്ദുള്‍ കലാം ആസാദിനാണ് ഫറാന്‍ അക്തറും അനുശോചനം രേഖപ്പെടുത്തിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫറാന്‍ അക്തര്‍ അബ്ദുള്‍ കലാമിനെ അബ്ദുള്‍ കലാം ആസാദാക്കിയത്.

ഇന്ത്യന്‍ ജനതയ്ക്ക് പ്രചോതനമായിരുന്ന മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുള്‍ കലാം ആസാദിന്റെ മരണത്തില്‍ അഗാധമായ ദു:ഖമുണ്ടെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.എന്നാല്‍ അബദ്ധം മനസിലാക്കിയ ഫറാന്‍ അക്തര്‍ ഉടന്‍ തന്നെ ട്വീറ്റ് പിന്‍വലിച്ചു.
Deeply saddened to hear about the demise of one of the most inspirational Indians of our time, former President Dr. APJ Abdul Kalam. RIP.
— Farhan Akhtar (@FarOutAkhtar) July 27, 2015 പകരം എ.പി.ജെ അബ്ദുള്‍ കലാം എന്ന് ശരിയായ പേര് വെച്ച് വീണ്ടും ട്വീറ്റ് ചെയ്തു. മുന്‍ രാഷ്ട്രപതിയും രാജ്യം ഏറെ ആരാധിക്കുന്ന വ്യക്തിയെ തിരിച്ചറിയാതിരുന്ന താരത്തിന് സോഷ്യല്‍ മീഡിയയുടെ കൈയില്‍ നിന്നും കണക്കിന് ശകാരം കിട്ടുകയും ചെയ്തു.












Click it and Unblock the Notifications