കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ കോൺഗ്രസിന്റെ റിവേഴ്സ് ഓപ്പറേഷൻ? ഭയന്ന് ബിജെപി! പ്രത്യേക ചുമതല

Google Oneindia Malayalam News

അഹമ്മദാബാദ്; മോദിയുടേയും ഷായുടേയും തട്ടകമായ ഗുജറാത്തിൽ ഇത്തവണ നടന്ന രാജ്യസഭ തിരഞ്ഞെടുപ്പ് ഏറെ ഉറ്റുനോക്കപ്പെട്ടതായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അഞ്ച് എംഎൽഎമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചതോടെയയിരുന്നു ഇത്. ഗുജറാത്തിൽ നിന്നും രണ്ടാം സീറ്റ് ലക്ഷ്യം വെച്ച് രാജ്യസഭ അങ്കത്തിന് ഇറങ്ങിയ കോൺഗ്രസിന്റെ മോഹം ഇതോടെ അസ്ഥമിച്ചു. 3-1 എന്ന നിലയിൽ ബിജെപി ജയിച്ച് കയറുകയും ചെയ്തു.

Recommended Video

cmsvideo
Gujarat byelection: Congress and BJP started their works | Oneindia Malayalam

രാജിവെച്ച കോൺഗ്രസ് എംഎൽഎമാരിൽ ചിലർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. എംഎൽഎമാരുടെ രാജിയോടെ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്.

എംഎൽഎമാരുടെ രാജി

എംഎൽഎമാരുടെ രാജി

രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ചിലും ജൂണിലുമായി 8 എംഎൽഎമാരാണ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ 3 പേരും തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അഞ്ച് പേരുമായിരുന്നു രാജിവെച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനായിരുന്നു ഇത്.

കൂടുതൽ പേർ

കൂടുതൽ പേർ

ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസയമയം രാജിവെച്ച ജിത്തു ചൗധരി, പ്രദ്യുംനസിങ് ജഡേജ, ജെവി കകാഡിയ, അക്ഷയ് പട്ടേല്‍, ബ്രിജേഷ് മെര്‍ജ എന്നിവർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നു.

സ്വാഗതം ചെയ്തു

സ്വാഗതം ചെയ്തു

മറ്റു കോണ്‍ഗ്രസ് എംഎല്‍എമരായ സോമ പട്ടേല്‍, പ്രവീണ്‍ മാരു, മംഗല്‍ ഗാവിത് എന്നിവർ ഉടൻ ബിജെപിയിൽ ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരേയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ എംഎൽഎമാരുടെ രാജിയോടെ 8 സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

ജുലൈ അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജിവെച്ച് എത്തിയ എംഎൽഎമാരെ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. എന്നാൽ ഇത് പാർട്ടിക്കുള്ളിൽ കടുത്ത ഭിന്നതയ്ക്ക് വഴിവെയ്ക്കുമെന്ന് നേതൃത്വം കണക്കാക്കുന്നത്.

സമാന സ്ഥിതി

സമാന സ്ഥിതി

മധ്യപ്രദേശിൽ കൂറുമാറിയെത്തിയ എംഎൽഎമാരെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള തിരുമാനം ബിജെപി നേതൃത്വത്തിന്റെ പ്രാണനെടുക്കുകയാണ്. നിരവധി മുതിർന്ന നേതാക്കളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇവരെ തള്ളി കൊണ്ടായിരുന്നു ബിജെപിയുടെ പ്രഖ്യാപനം.

കോൺഗ്രസിലേക്ക് ഒഴുക്ക്

കോൺഗ്രസിലേക്ക് ഒഴുക്ക്

ഇത് പാർട്ടിയിൽ വൻ കൊഴിഞ്ഞ് പോക്കിന് കാരണമായിരുന്നു. ഇതുവരെ എംഎൽഎമാരും എംപിമാരും ഉൾപ്പെടെ 5 പ്രമുഖ നേതാക്കൾ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. മാത്രമല്ല കൂറുമാറിയെത്തിയവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനാൽ ഇതുവരെ മന്ത്രിസഭ വികസിപ്പിക്കാനും ബിജെപിക്ക് സാധിച്ചിട്ടില്ല.

കൂടുതൽ പ്രാതിനിധ്യം

കൂടുതൽ പ്രാതിനിധ്യം

ജ്യോതിരാദിത്യ സിന്ധ്യ വിഭാഗത്തിന് കൂടുതൽ പ്രാതിനിധ്യം നൽകുന്നത് പാർട്ടിയിൽ വൻ പൊട്ടിത്തെറിക്ക് തന്നെ കാരണമാകുമെന്നാണ് ബിജെപി കണക്കാക്കുന്നത്. കോൺഗ്രസ് ഇത് മുതലെടുത്ത് കൂടുതൽ പേരെ ബിജെപിയിൽ നിന്ന് ചാടിച്ചേക്കുമെന്ന ഭയവും നേതൃത്വത്തിന് ഉണ്ട്.

ആശങ്കയിൽ ബിജെപി

ആശങ്കയിൽ ബിജെപി

സമാന സാഹചര്യം ഗുജറാത്തിലും ഉണ്ടാകുമെന്നാണ് ബിജെപി നേതൃത്വം ഭയക്കുന്നത്. ഇതോടെ ഉപതിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക ടീമിനെ തന്നെ നിയമിച്ചിരിക്കുകയാണ് ബിജെപി. മന്ത്രിയ്ക്കാണ് ചുമതല. അദ്ദേഹം മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തും.

വിമതനീക്കം

വിമതനീക്കം

വിമത നീക്കം ഉണ്ടാകുന്നുണ്ടോയെന്നാകും പ്രധാനമായും ടീം നിരീക്ഷിക്കുക. നിരവധി പേർ ഇതിനോടകം ടിക്കറ്റ് പ്രതീക്ഷയുമായി നേതാക്കളെ സമീപിച്ചിട്ടുണ്ട്. എന്നാൽ കൂറുമാറിയെത്തിവരെ പരിഗണിച്ചില്ലേങ്കിൽ അത് അവരുടെ കോൺഗ്രസിലേക്കുള്ള മടങ്ങി പോക്കിന് കാരണമായേക്കുമെന്നാണ് ബിജെപിയുടെ ആശങ്ക.

കോൺഗ്രസ് ഇടപെടും?

കോൺഗ്രസ് ഇടപെടും?

പാർട്ടിയിലെ സീറ്റ് മോഹികളെ തൃപ്തി പെടുത്തിയില്ലേങ്കിൽ അതും തിരിച്ചടിയായേക്കും. മാത്രമല്ല ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കൾ തന്നെ പാർട്ടിക്കെതിരായ പാലം വലിച്ചേക്കുമെന്നും നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. സാഹചര്യം കോൺഗ്രസ് മുതലെടുത്താൻ കനത്ത തിരിച്ചടിയാകും ബിജെപി നേരിടുക.

പ്രത്യേക ചുമതല

പ്രത്യേക ചുമതല

അതേസമയം ഇത്തരം നീക്കങ്ങൾ മുന്നിൽ കണ്ട് താലൂക്ക് തലത്തിലും ബൂത്ത് തലത്തിലും ഉപതിരഞ്ഞെടുപ്പിന് മുൻപ് നേതാക്കൾക്ക് പ്രത്യേക ചുമതല നൽകാനൊരുങ്ങുകയാണ് ബിജെപി. നിലവിൽ 108 എംഎൽഎമാരാണ് ബിജെപിക്കുള്ളത്.

ഗുജറാത്ത് നിയമസഭ

ഗുജറാത്ത് നിയമസഭ

182 അംഗ നിയമസഭയാണ് ഗുജറാത്തിലേത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്. നിലവില്‍ കോണ്‍ഗ്രസിന് 65 എംഎൽഎമാരാണ് ഉള്ളത്. ഇതുവരെ 12 എംഎൽഎമാരാണ് ബിജെപിയിൽ നിന്നും രാജിവെച്ചത്.

 രാജ്യത്ത് പാചവകവാതക വില വീണ്ടും ഉയർന്നു; തുടർച്ചയായ രണ്ടാം മാസം രാജ്യത്ത് പാചവകവാതക വില വീണ്ടും ഉയർന്നു; തുടർച്ചയായ രണ്ടാം മാസം

പരീക്ഷ തോറ്റുപോയ ഒരാളുണ്ട് കൂടെ, അവനെ മാത്രമാണ് വിളിച്ചത്; ഒപ്പമുണ്ട് ഞാനും, അധ്യാപകന്‍റെ കുറിപ്പ്പരീക്ഷ തോറ്റുപോയ ഒരാളുണ്ട് കൂടെ, അവനെ മാത്രമാണ് വിളിച്ചത്; ഒപ്പമുണ്ട് ഞാനും, അധ്യാപകന്‍റെ കുറിപ്പ്

English summary
before by poll BJP appoints special team to take charge of seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X