കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഗുജറാത്തിൽ തോൽക്കുമെന്ന് ബിജെപി എംപി; മുസ്ലീങ്ങൾ അസന്തുഷ്ടർ, ഭരണ വിരുദ്ധ വികാരം!

  • By Desk
Google Oneindia Malayalam News

ദില്ലി: ഗുജറാത്തിൽ തിങ്കളാഴ്ച നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി സഞ്ജയ് കക്കഡേ. ഗുജറാത്തിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ബിജെപി എംപിയായ സഢ്ജയ് കക്കഡേ ഗുജറാത്തിൽ സ്വന്തം പാർട്ടി തോൽക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നും മുസ്ലീങ്ങളും അസന്തുഷ്ടരാണെന്നും തോൽക്കുമെന്ന് പറയുന്നതിന്റെ കാരണമായി അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ശിവസേന മേധാവി ഉദ്ദവ് താക്കറെയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് കക്കഡേയുടെ പ്രസ്താവന. എക്‌സിറ്റുപോളും ഗുജറാത്തിലെ രാഷ്ട്രീയ കാലാവസ്ഥയും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്ന് താക്കറെ വ്യക്തമാക്കുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഗുജറാത്തിലെ ജനത ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

BJP

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും പറഞ്ഞിരുന്നു. അതേസമയം ഗുജറാത്തിലെ ആറ് ബൂത്തുകളിൽ ഞായങറാഴ്ച റീ പോളിങ് നടക്കുന്നുണ്ട്. വോട്ടിങ് യന്ത്ര്തതിൽ കൃത്രിമം കാണിച്ചെന്ന പരാതിയുടെ അടിസ്താനത്തിലായിരുന്നു റി പോളിങ്. വോട്ടിങ് യന്ത്രത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഹാർദിക് പട്ടേലും രംഗത്ത് വന്നിരുിന്നു. വോട്ടിംഗ് യന്ത്രങ്ങളില്‍ 100 ശതമാനം സംശയമുണ്ട്. എന്തുകൊണ്ടാണ് വി.വി പാറ്റ് യന്ത്രങ്ങള്‍ നല്‍കാത്തതെന്നും ഹാര്‍ദിക് പട്ടേല്‍ ചോദിച്ചിരുന്നു.

English summary
As most exit poll surveys predicted the Bharatiya Janata Party to win the Gujarat Assembly polls, its Rajya Sabha MP Sanjay Kakade has claimed that the party would not win enough seats to form the next government in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X