കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔറംഗസേബിനെ കൊലപ്പെടുത്തിയത് പ്രതികാരം മൂലം! കൊലപ്പെടുത്തും മുന്‍പ് കൊടിയ പീഡനത്തിന് ഇരയാക്കി!

  • By Desk
Google Oneindia Malayalam News

പുല്‍വാമയില്‍ വ്യാഴാഴ്ച ഭീകരര്‍ തട്ടികൊണ്ടുപോയ സൈനികന്‍ ഔറംഗസേബിനെ കൊലപ്പെടുത്തിയത് ക്രൂരപീഡനത്തിന് ശേഷമെന്ന് റിപ്പോര്‍ട്ട്. കൊലപ്പെടുത്തും മുന്‍പ് ഭീകരര്‍ തന്നെ പകര്‍ത്തിയ പീഡനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നുണ്ട്.

പലചോദ്യം ചെയ്യലുകള്‍ക്കും ശേഷം സൈനീകനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വ്യാഴാഴ്ചയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട്കാശ്മീരിലെ പുല്‍വാമയിലെ ഗുസൂ കാടിനുള്ളില്‍ വെച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

ഈദ് ആഘോഷിക്കാന്‍

ഈദ് ആഘോഷിക്കാന്‍

ഈദ് ആഘോഷിക്കാന്‍ വ്യാഴാഴ്ച രാജൗരി ജില്ലയിലുള്ള തന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഔറംഗസേബിനെ ഒരുസംഘം തീവ്രവാദികള്‍ എത്തി തട്ടിക്കൊട്ടുപോയത്. രാവിലെ ഒന്‍പത് മണിയോടെ കാറില്‍ വരികയായിരുന്നു ഔറംഗസേബ്. സ്ഥലത്തെത്തിയ തീവ്രവാദികള്‍ സൈനികന്‍ സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറെ ഇറക്കി വിട്ടു. പുല്‍വാമയിലെ കോലമ്പോറയില്‍ വെച്ചായിരുന്നു സംഭവം.

കാട്ടില്‍ കൊണ്ടുപോയി

കാട്ടില്‍ കൊണ്ടുപോയി

പിന്നീട് ഗുസുവിലെ കാട്ടില്‍ കൊണ്ടുപോയി തീവ്രവാദികള്‍ ഔറംഗസേബിനെ കൊലപ്പെടുത്തുകയായിരുന്നു. നീണ്ട തിരച്ചിലിനൊടുവിലാണ് സൈനികന്‍റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരപീഡനത്തിന് ശേഷമാണ് കൊലനടത്തിയതെന്ന തെളിയിക്കുന്ന പാടുകള്‍ സൈനീകന്‍റെ ദേഹത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

വെടിയേറ്റു

വെടിയേറ്റു

തലയിലും കഴുത്തിലും വെടിയേറ്റിട്ടുണ്ട്.കൊലപ്പെടുത്തും മുന്‍പ് ഔറംഗസേബിനെ ഭീകരര്‍ ചോദ്യം ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 2017 ഒക്ടോബറില്‍ കൊലപ്പെടുത്തിയ വാസിംഷായുടെ കൊലപാതകത്തിനുള്ള പ്രതികാരമാണെന്നാണ് വീഡിയോയില്‍ തീവ്രവാദികള്‍ ആക്രോശിക്കുന്നത്. ആരാണ് സൂപ്പര്‍വൈസിങ്ങ് ഓഫീസര്‍ ഷായ്ക്ക് എതിരെയുള്ള ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടോ എന്നുള്ള കാര്യങ്ങളെല്ലാം വീഡിയോയില്‍ തീവ്രവാദികള്‍ തിരക്കുന്നുണ്ട്. ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമായിരുന്നു വെടിവെച്ച് കൊന്നത്.

പ്രതികാരം

പ്രതികാരം

അതേസമയം തന്‍റെ മകനെ കൊന്ന ഭീകരരോട് അടുത്ത 32 മണിക്കൂറിനുള്ളില്‍ പ്രതികാരം ചെയ്യണമെന്ന് ഔറംഗസേബിന്‍റെ പിതാവ് ഹനീഫ് ആവശ്യപ്പെട്ടു. മുന്‍ സൈനികന്‍ കൂടിയാണ് ഹനീഫ്. തന്‍റെ അപേക്ഷയാണിത്. സൈന്യമാണോ സര്‍ക്കാരോണ് തങ്ങള്‍ക്ക് വേണ്ടി പ്രതിരോധിക്കുന്നത് എന്നറിയില്ല. കാശ്മീര്‍ തങ്ങളുടേതാണ്. ഇവിടുത്തെ സമാധാനം നശിപ്പിക്കുന്നവരെ ആട്ടിയോടിക്കണമെന്നും ഹനീഫ് ആവശ്യപ്പെട്ടു.

English summary
Request govts to eliminate militancy in J-K, says Armyman Aurangzeb's father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X