കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാവ് ഒഴിയുന്നതിന് മുമ്പ് ബിജെപി എംപിയേയും ഭാര്യയേയും ചായ സല്‍ക്കാരത്തിന് ക്ഷണിച്ച് പ്രിയങ്ക

Google Oneindia Malayalam News

ദില്ലി: സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കേന്ദ്രം നിര്‍ദേശിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി ഹരിയാനയിലേക്ക് താമസം മാറിയിരിക്കുകയാണ്. ഗുരുഗ്രാമിലെ സെക്ടര്‍ 42 വില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കാണ് പ്രിയങ്കാഗാന്ധി താമസം മാറിയത്. എന്നാല്‍ അതിനിടെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പുള്ള പ്രിയങ്കയുടെ പ്രവര്‍ത്തിയാണ് അതിശയിപ്പിക്കുന്നത്. ബംഗ്ലാവിലെ പുതിയ താമസക്കാരനും ബിജെപി നേതാവുമായ അനില്‍ ബലൂണിയെ ചായസല്‍ക്കാരത്തിന് ക്ഷണിച്ചിരിക്കുകയാണ് പ്രിയങ്ക.

1997 മുതല്‍

1997 മുതല്‍

ലോധി എസ്റ്റേറിലെ 35 ാം നമ്പര്‍ വസതിയിലായിരുന്നു പ്രിയങ്ക ഗാന്ധി താമസിച്ചുവന്നത്. 1997 മുതലാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍ ജൂലൈ 31 നകം ബംഗ്ലാവ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

എസ്പിജി സുരക്ഷ

എസ്പിജി സുരക്ഷ

എസ്പിജി സുരക്ഷയുള്ളവര്‍ക്ക് മാത്രമാണ് ബംഗ്ലാവ് നല്‍കുക, പ്രിയങ്കയുടേയും മറ്റ് ഗാന്ധി കുടുംബങ്ങളുടേയും എസ്പിജി സുരക്ഷ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെടുന്നത്.

ചായ സല്‍ക്കാരം

ചായ സല്‍ക്കാരം

എന്നാല്‍ താമസം ഒഴിയുന്നതിന് മുന്നോടിയായി അനില്‍ ബലൂണിയേയും ഭാര്യയേയും ചായ സല്‍ക്കാരത്തിന് ക്ഷണിച്ചിരിക്കുകയാണ് പ്രിയങ്കാഗാന്ധി. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രിയങ്ക ഒഴിയുന്നതോടെ അനില്‍ ബലൂണിക്കാണ് ബംഗ്ലാവ് അനുവദിച്ചിട്ടുള്ളത്. കത്തിലൂടെയും ഫോണിലൂടെയുമാണ് പ്രിയങ്ക ഇവരെ ക്ഷണിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Priyanka Gandhi's master plan against Yogi Adithyanath | Oneindia Malayalam
തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

നിലവില്‍ ഗുരുഗ്രാമിലേക്ക് താമസം മാറിയ പ്രിയങ്ക ലഖ്‌നൗവിലേക്ക് താമസം മാറ്റുമെന്നാണ് വിവരം. ഇവിടെ താല്‍ക്കാലികമായി താമസിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രിയങ്ക ലഖ്‌നൗവില്‍ തന്നെ ഉണ്ടാവണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

പരിശോധന

പരിശോധന

ഗുരുഗ്രാമിലെ വീട്ടിലേക്ക് പ്രിയങ്കാഗാന്ധി മാറുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ഹരിയാന പൊലീസിന്റെ പ്രത്യേകം സംഘവും പ്രദേശം വീക്ഷിക്കുന്നുണ്ട്. 10000 ചതുരശ്ര അടിയുള്ള വീട്ടിലേക്കാണ് പ്രിയങ്ക മാറിയത്.

നോട്ടീസ്

നോട്ടീസ്

ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ലഭിച്ച് മണിക്കൂറുകള്‍ക്കം തന്നെ ജൂണ്‍ 30 വരെയുള്ള കുടിശ്ശിക തീര്‍ത്തിരുന്നു. ജൂണ്‍ 30 വരെ 3,46,677 രൂപയുടെ കുടിശ്ശികയാണ് പ്രിയങ്കാ ഗാന്ധിക്ക് ഉള്ളതെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

 ലക്‌നൗവിലേക്ക്

ലക്‌നൗവിലേക്ക്

ഇന്ദിരാഗാന്ധിയുടെ അമ്മായി ആയ ഷീല കൗളിന്റെ വീട്ടിലേക്കാണ് പ്രിയങ്ക മാറുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ഈ വീട്. ഇതോടെ ഉത്തര്‍പ്രദേശ് രാഷ്രീയത്തില്‍ കൂടുതല്‍ സജീവമാകാന്‍ പ്രിയങ്കാഗാന്ധിക്ക് സാധിക്കും. പ്രിയങ്കാഗാന്ധി കൂടുതല്‍ സമയം ഉത്തര്‍പ്രദേശില്‍ ചെലവഴിക്കുന്നതോടെ പ്രവര്‍ത്തകര്‍ക്കും ആവേശമാകും.

English summary
Before leaving the bungalow, Priyanka gandhi invited the BJP MP Anil Baluni and his wife for a tea party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X