കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം സ്വന്തം കാര്യം നോക്കൂ, പിന്നെ മോദിയെ വിമര്‍ശിക്കാം

Google Oneindia Malayalam News

ലഖ്‌നൊ: 31 മാസത്തെ സ്വന്തം പ്രവര്‍ത്തന റിപ്പോര്‍ട്ട് ഒന്ന് നോക്കിയ ശേഷം മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടങ്ങളെക്കുറിച്ച് വിമര്‍ശിക്കാന്‍ ഒരുങ്ങുന്നതെന്ന് അഖിലേഷ് യാദവിനോട് ബി ജെ പി. കേന്ദ്രത്തില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാരിന്റെ ട്രാക്ക് റെക്കോര്‍ഡിനെ വിമര്‍ശിച്ച സമാജ് വാദി പാര്‍ട്ടി നേതാവിന് മറുപടി പറയുകയായിരുന്നു ബി ജെ പി വക്താവ് വിജയ് ബഹാദൂര്‍.

31 മാസത്തെ ഭരണത്തില്‍ ജനങ്ങള്‍ക്ക് വേണ്ട യാതൊരു കാര്യവും ചെയ്യാത്ത അഖിലേഷ് യാദവ് സര്‍ക്കാര്‍ നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത് തമാശയാണ്. സൗജന്യ ലാപ്‌ടോപ്, സൗജന്യ കമ്പ്യൂട്ടര്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ എവിടെപ്പോയി. കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുകയാണ് - ബി ജെ പി സംസ്ഥാന വക്താവായ വിജയ് ബഹാദൂര്‍ ചോദിച്ചു.

akhilesh-yadav

കഴിഞ്ഞയാഴ്ച ബടേശ്വറില്‍ സംസാരിക്കവേയാണ് മൃഗീയ ഭൂരിപക്ഷം കിട്ടിയിട്ടും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് അഖിലേഷ് യാദവ് ചോദിച്ചത്. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് മുന്‍പ് സ്വന്തം ട്രാക്ക് റെക്കോര്‍ഡ് അഖിലേഷ് യാദവ് ഓര്‍മിക്കണം എന്നാണ് ബി ജെ പി തിരിച്ചടിക്കുന്നത്.

2012 ല്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയിട്ടും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അഖിലേഷ് യാദവ് മറുപടി പറയണം. പ്രധാനമന്ത്രി തുടങ്ങിവെച്ച സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയോട് പോലും എതിര്‍പ്പുള്ള സര്‍ക്കാരാണ് ഉത്തര്‍ പ്രദേശില്‍ ഉള്ളതെന്നും ബി ജെ പി ആരോപിക്കുന്നു. ശുചിത്വത്തിനുള്ള ദേശീയ പദ്ധതിയാണിത്. അഖിലേഷ് യാദവിനെപ്പോലുള്ള ചെറുപ്പക്കാരനായ മുഖ്യമന്ത്രി ഇത് തിരിച്ചറിഞ്ഞ് സഹകരിക്കുകയാണ് വേണ്ടത്.

English summary
Stung by Prime Minister Narendra Modi's growing criticism by UP chief minister Akhilesh Yadav, BJP has challenged him to show his 31-month's report card before questioning the track record of the BJP-led NDA government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X