കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാക്ടര്‍ റാലിക്ക് മുമ്പ് കര്‍ഷകരുടെ സമര പ്രഖ്യാപനം; പാര്‍ലമെന്റ് വളയും, ബജറ്റ് ദിന മാര്‍ച്ച്

Google Oneindia Malayalam News

ദില്ലി: റിപബ്ലിക് ദിനത്തില്‍ രാജ്യസ്ഥാനത്ത് കൂറ്റന്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ ഒരുങ്ങവെ പുതിയ സമര പ്രഖ്യാപനം. ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ്. ആ ദിവസമാണ് അവര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യുക. ദില്ലിയുടെ പല ഭാഗങ്ങളില്‍ നിന്നായിട്ടാണ് കാല്‍നടയായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക എന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. ദില്ലിയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള മാര്‍ച്ച് പാര്‍ലമെന്റിനെ വളയുന്നതിന് സമാനമാകും.

f

തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പിന്നോട്ട് പോകില്ല. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം. താല്‍ക്കാലികമായി റദ്ദാക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കില്ല. സന്‍സദ് ഭവനില്‍ കര്‍ഷകര്‍ ക്യാമ്പ് ചെയ്യും. അടുത്ത ഏഴ് ദിവസം അവിടെ തുടരും. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി കര്‍ഷകരുടെ ശക്തി സര്‍ക്കാരിന് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഹരിയാനയിലും പഞ്ചാബിലും മാത്രം ഒതുങ്ങുന്ന സമരമല്ലിത്. രാജ്യം മൊത്തം വ്യാപിക്കുകയാണെന്നും ദര്‍ശന്‍ പാല്‍ പറഞ്ഞു.

എനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ തന്നു; രമേശ് ചെന്നിത്തല ഉറപ്പായും മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടിഎനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ തന്നു; രമേശ് ചെന്നിത്തല ഉറപ്പായും മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

അതേസമയം, ട്രാക്ടര്‍ റാലിയുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാന അതിര്‍ത്തി മേഖലയിലും തന്ത്രപ്രധാന മേഖലകളിലെല്ലാം കൂടുതല്‍ സൈനികരെ വിന്യസിച്ചു. റിപബ്ലിക് ദിനത്തിന് സാധാരണ സുരക്ഷ വര്‍ധിപ്പിക്കാറുണ്ടെങ്കിലും ട്രാക്ടര്‍ റാലി കൂടി കണക്കിലെടുത്താണ് ഇത്തവണത്തെ സുരക്ഷ. റിപബ്ലിക് ദിനത്തില്‍ ഔദ്യോഗിക റാലി നടക്കുന്ന സെന്‍ട്രല്‍ ദില്ലിയിലേക്ക് ട്രാക്ടര്‍ റാലി എത്തില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. രണ്ടു ലക്ഷം ട്രാക്ടറുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് കര്‍ഷക യൂണിയനുകള്‍ പറയുന്നത്. സിംഘു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ട്രാക്ടര്‍ റാലികള്‍ ആരംഭിക്കുക.

English summary
Before Tractor Rally Farmers announced March Towards Parliament on Budget Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X