ബെംഗളൂരുവിൽ 50,000 രൂപ ശമ്പളം ലഭിച്ചാൽ എങ്ങനെ ചെലവഴിക്കണം? വിശദമാക്കി ചാറ്റ് ജിറ്റിപി
50,000 രൂപയാണ് ശമ്പളം, അത് എങ്ങനെയൊക്കെ വിനിയോഗിക്കണം? സംശയം തോന്നിയ ബെംഗളൂരുവിലെ ഒരു ജെൻസി യുവാവ് ചാറ്റ് ജിറ്റിപിയോട് ചോദിച്ചു. സമ്പാദ്യം, കുടുംബം, വ്യക്തിപരമായ സന്തോഷങ്ങൾ, ഭാവി എന്നിവ ഉൾപ്പെടുത്തി വരുമാനം കൃത്യമായി വിനിമയോഗിക്കണം എന്നതായിരുന്നു ആവശ്യം. അതിന് ചാറ്റ് ജിറ്റിപി നൽകിയ മറുപടി ഇങ്ങനെയാണ്.
50,000 രൂപയെ ആറ് ഭാഗങ്ങളായി വിഭജിക്കാനാണ് എഐ നിർദ്ദേശിച്ചതെന്ന് യുവാവിനെ ഉദ്ധരിച്ച് ലൈവ് മിൻ്റ് റിപ്പോർട്ടിൽ പറയുന്നു. ശമ്പളത്തിൻ്റെ 30 ശതമാനം നിക്ഷേപിക്കാനാണ് എഐ നിർദേശം. അതായത് 15,000 രൂപ. 10,000 രൂപ നിഫ്റ്റി 50 SIP-യിലും 5,000 രൂപ അടിയന്തര ഫണ്ടായും നിക്ഷേപിക്കണമെന്നാണ് ഉപദേശം. ഫ്രീഡം ഫണ്ടിനായി 20 ശതമാനം മാറ്റിവെയ്ക്കണം. അതായത് 10,000 രൂപ. കോഴ്സുകൾ, കഴിവുകൾ വികസിപ്പിക്കൽ, മെച്ചപ്പെട്ട ലാപ്ടോപ്പ്, അല്ലെങ്കിൽ ഒറ്റയ്ക്കുള്ള യാത്ര എന്നിവക്കായി ഈ തുക ഉപയോഗിക്കാം. കരിയറിൽ എവിടെയും കുടുങ്ങാതെ മുന്നേറാൻ ഇത് സഹായിക്കും.

കുടുംബത്തിനും 20 ശതമാനം. 10,000 രൂപ വീട്ടിലേക്ക് പണമയക്കുക. അവർ വാങ്ങാത്തത് അവർക്കായി വാങ്ങുക. ഇതിന് പണത്തേക്കാൾ വൈകാരിക മൂല്യമുണ്ട്. പുതിയൊരു ഘട്ടം അടയാളപ്പെടുത്തുകയാണിതെന്ന് ചാറ്റ് ജിറ്റിപി പറയുന്നു. നല്ലൊരു ജീവിതം നയിക്കാനായി 15% (7,500 രൂപ) മാറ്റിവെയ്ക്കണം. മറ്റ് ചിലവുകൾക്കായി 5000 രൂപ മാറ്റിവെയ്ക്കാം. യാതൊരു കുറ്റബോധവുമില്ലാതെ ഇഷ്ടമുള്ള കാര്യങ്ങൾക്കായി ഈ പണം ചിലവഴിക്കുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കാം, പുതിയ വസ്ത്രം, സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാൻ, ഈ ഭാഗം ഒഴിവാക്കിയാൽ മറ്റ് പദ്ധതികളെ ബാധിക്കുമെന്ന് ChatGPT മുന്നറിയിപ്പ് നൽകി.
ജീവിതത്തിൽ നല്ല ഓർമ്മകൾ സൂക്ഷിക്കാനായി 2,500 രൂപ ചെലവഴിക്കാം. അതായത് മാതാപിതാക്കൾ ബെംഗളൂരിൽ വരുമ്പോൾ അവർക്ക് വേണ്ടിയുള്ള ചിലവ്. അതിവേഗം ജീവിതച്ചെലവ് വർധിക്കുന്ന സ്ഥലമാണ് ബെംഗളൂരുവെന്നും ചാറ്റ് ജിറ്റിപി മുന്നറിയിപ്പ് നൽകുന്നുണ്ട് .ഒരു വർഷം കഴിയുമ്പോൾ 50,000 രൂപ തുച്ഛമായ തുകയായി മാറിയേക്കാം. അതുകൊണ്ട് ഇപ്പോൾ ലഭിക്കുന്ന പണം ശരിയായ രീതിയിൽ വിനിയോഗിക്കണമെന്നതാണ് നിർദേശം. ജീവിത ചെലവിനായി വരുമാനം കളയാതെ നിശ്ചയിച്ച ശതമാനങ്ങളിലേക്ക് കാലക്രമേണ വരുമാനം വളർത്തണമെന്നും ചാറ്റ് ജിറ്റിപി നിർദേശിക്കുന്നു.


Click it and Unblock the Notifications