തിരക്കുള്ള റോഡിൽ യുവതി പ്രസവിച്ചു!!! പ്രസവം എടുത്തത് ഒരു ഭിക്ഷക്കാരി!!! കാഴ്ചക്കാരായവരെ എന്ത് പറയണം
കര്‍ണാടകയിലെ മാന്‍വി നഗരത്തിലാണ് സംഭവം. നടുറോഡില്‍ പ്രസവിച്ച യുവതിയുടെ പ്രസവം എടുത്തത് ഭിക്ഷക്കാരി തന്നെയാണ്.
ബെംഗളൂരു: വഴി അരികില്‍ പ്രസവവേദന കൊണ്ട് പിടിഞ്ഞ യുവതിയ്ക്ക് തുണയായത് ഭിക്ഷക്കാരി. കര്‍ണാടകയിലെ മാന്‍വി നഗരത്തിലാണ് സംഭവം. നടുറോഡില്‍ പ്രസവിച്ച യുവതിയുടെ പ്രസവം എടുത്തത് ഭിക്ഷക്കാരി തന്നെയാണ്.

പൂര്‍ണ ഗര്‍ഭിണിയായ യെല്ലമ്മ എന്ന യുവതി ആശുപത്രിയിലേക്ക് പോകും വഴിയാണ് പ്രസവവേദന അനുഭവപ്പെട്ടത്. റോഡില്‍ കുഴഞ്ഞുവീണ യുവതി പ്രസവ വേദന കൊണ്ട് പിടയാന്‍ തുടങ്ങി.

ആളുകള്‍ അമ്പരന്ന് നിന്നതല്ലാതെ സഹായിക്കാന്‍ ആരും എത്തിയില്ല. എന്ത് ചെയ്യണമെന്നറിയാതെ യെല്ലമ്മയുടെ ഭര്‍ത്താവും അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ യുവതിയ്ക്ക് രക്തസ്രാവവും തുടങ്ങിയിരുന്നു.

തിരക്കുള്ള റോഡിലാണ് യുവതി രക്തം വാര്‍ന്ന് കിടന്നത്. എന്നാല്‍ ഈ സമയം അവിടെ റോഡരികില്‍ ഭിക്ഷ യാചിച്ച് കൊണ്ടിരിയ്ക്കുകയായിരുന്നു ഒരു സ്ത്രീയാണ് വന്ന് പ്രസവം എടുത്തത്. ഇവര്‍ മുന്നോട്ട് വന്നപ്പോള്‍ മറ്റ് സ്ത്രീകളും യെല്ലമ്മയെ സഹായിക്കാന്‍ എത്തി.

ഒരു പെണ്‍കുഞ്ഞിനാണ് യെല്ലമ്മ ജന്മം നല്‍കിയത്. ഇവര്‍ മൂത്ത 3 ആണ്‍കുട്ടികളുണ്ട്. തക്കസമയത്ത് ചികിത്സ ലഭ്യമാക്കിയതിനാലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. തുടര്‍ ശുശ്രൂഷകള്‍ക്കായി യെല്ലമ്മയെ മാന്‍വിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications