Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈ്വപിങ് മെഷീനുള്ള ഭിക്ഷക്കാരന്‍... വീഡിയോ കാണാം

ദില്ലി: പലതരം പിച്ചക്കാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. കോടീശ്വരന്‍മാരായ പിച്ചക്കാര്‍, ശരിക്കും പിച്ചയെടുത്ത് മാത്രം ജീവിക്കുന്ന പിച്ചക്കാര്‍, ഒരു രസത്തിന് വേണ്ടി മാത്രം പിച്ചയെടുക്കുന്നവര്‍... അങ്ങനെയങ്ങനെ...

ചില പിച്ചക്കാര്‍ക്ക് ബാങ്ക് ബാലന്‍സും എടിഎം കാര്‍ഡും, ക്രെഡിറ്റ് കാര്‍ഡും ഒക്കെ ഉണ്ടത്രെ. സാധാരണ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരേക്കാള്‍ വരുമാനം സ്വന്തമാക്കുന്ന പിച്ചക്കാരും നമ്മുടെ നാട്ടില്‍ ഏറെയുണ്ട്.

Begger Swiping Mechine

എന്നാല്‍ വ്യത്യസ്തനായ ഒരു പിച്ചക്കാരനെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. സ്വന്തമായി സൈ്വപിങ് മെഷീന്‍ ഉള്ള പിച്ചക്കാരനാണ് ഇത്. എന്തിനാണ് പിച്ചക്കാരന് സ്വന്തമായി ഒരു സൈ്വപിങ് മെഷീന്‍...? ആരായാലും ഇങ്ങനെ ഒരു സംശയം ചേദിച്ചേക്കും.

കാലം മാറിയില്ലേ... ആളുകള്‍ പേഴ്‌സിലും പോക്കറ്റിലും ഒക്കെ പണം കൊണ്ടുനടക്കുന്ന ശീലം ഉപേക്ഷിച്ച് വരികയാണ്. എല്ലാവര്‍ക്കും പ്ലാസ്റ്റിക് മണിയിലാണ് താത്പര്യം. ക്രെഡിറ്റ് കാര്‍ഡും, ഡെബിറ്റ് കാര്‍ഡും ആയി നടക്കുന്നവരില്‍ നിന്ന് പിച്ചയെടുക്കാന്‍ സൈ്വപിങ് മെഷീന്‍ തന്നെ വേണ്ടി വരും.

കാറില്‍ യാത്ര ചെയ്യുന്ന ഒരു സ്ത്രീയോട് ഭിക്ഷയാചിക്കുന്നതാണ് വീഡിയോ. ആദ്യം പണമില്ലെന്ന് പറഞ്ഞ് സ്ത്രീ ഒഴിയാന്‍ ശ്രമിക്കും. പക്ഷേ ഭിക്ഷക്കാരന്‍ വിടുന്ന മട്ടില്ല. ഒടുവില്‍ പേഴ്‌സ് കാണിച്ച് പറയും ചില്ലറ ഇല്ലെന്ന്. നോട്ട് തന്നാല്‍ ചില്ലറ തരാം എന്നായി ഭിക്ഷക്കാരന്‍.

രക്ഷപ്പെടാന്‍ സ്ത്രീ അടുത്ത നമ്പര്‍ ഇറക്കി നോക്കി. കാര്‍ഡ് മാത്രമേ ഉള്ളൂ എന്ന്. അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് തന്റെ ഭാണ്ഡത്തില്‍ നിന്ന് സൈ്വപിങ് മെഷീന്‍ പുറത്തെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+