കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി എല്ലാം ആധാറില്‍ !! ആദായനികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം! ബജറ്റില്‍ നിര്‍ദേശം?

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കും. ബജറ്റില്‍ ഇതു സംബന്ധിച്ച നിര്‍ദേശം ഉണ്ടാകുമെന്നാണ് സൂചനകള്‍.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇത്തവണത്തെ ബജററില്‍ ഉണ്ടാകുമെന്നാണ് സൂചന.

ആദായനികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യേണ്ട ഫോമില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താനുളള കോളം ഉണ്ടെങ്കിലും നിര്‍ബന്ധമല്ലാത്തതിനാല്‍ ആരും രേഖപ്പെടുത്താറില്ല. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തായാല്‍ മാത്രമേ ആദായ നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നാണ് സൂചനകള്‍. ഈ ബജറ്റില്‍ 1961ലെ ആദായ നികുതി വകുപ്പ് നിയമം ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്നും സൂചനകളുണ്ട്.

ഇതിനു പുറമെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്നതും നിര്‍ബന്ധമാക്കും ഇതും ഇത്തവണ ബജറ്റില്‍ ഉണ്ടാകുമെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മെയിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. എന്നാല്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ ആരും ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല.

incometax returns

ഡിജിറ്റല്‍ ഇടപാടുകള്‍ ആധാര്‍ വഴിയാക്കുന്ന പദ്ധതിയെ കുറിച്ച് ഡിസംബര്‍ 30ന് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്‍കിയിരുന്നു.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓരോരുത്തരുടെയും വിമാനയാത്ര നിരീക്ഷിച്ച് പ്രതിവര്‍ഷം എത്ര തുക ചെലവാക്കുന്നുണ്ടെന്ന് കണക്കാക്കാനാണിത്. ഇതുവഴി ആദായ നികുതി വെട്ടിപ്പ് കുറയ്ക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നിലവില്‍ എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ് എന്നിങ്ങനെ ഏതാനും ചില വിമാനക്കമ്പനികള്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമില്ല.

ആധാറിനു പുറമെ പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 30,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ദമാക്കുമെന്നാണ് സൂചനകള്‍. നിലവില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്.

English summary
the government is working on a plan to make it mandatory for all individuals to quote their Aadhaar number while filing the returns starting next financial year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X