Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹത്തിന് വഴങ്ങിയില്ല... പതിനാലുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

തന്‍റെ ആഗ്രഹത്തിന് വഴങ്ങാത്ത പതിനാലുകാരിയെ അയല്‍വാസിയായ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട് മാത്തൂര്‍ തളവായ്പ്പെട്ടി സ്വദേശി ദിനേശ് കുമാറാണ് അയല്‍വാസിയായ രാജലക്ഷ്മിയെ അരുംകൊല ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

 crimemurder-1541072624.jpg

രാജലക്ഷ്മിയെ ദിനേശ് പലപ്പോഴായി ദുരുദ്ദേശത്തോടെ സമീപിച്ചിരുന്നു. എന്നാല്‍ കുട്ടി വഴങ്ങിയിരുന്നില്ല.ഇതോടെ കഴിഞ്ഞ ദിവസം രാജലക്ഷ്മിയുടെ വീട്ടില്‍ എത്തിയ ദിനേശ് പെണ്‍കുട്ടിയെ ബലമായി വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നു തല അറുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മ ചിന്നപ്പൊണ്ണിനേയും ദിനേശ് ആക്രമിച്ചു. ഉടന്‍ തന്നെ ഉയാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കില്‍ പോലീസ് അത് തള്ളി. കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് ദിനേശിന്‍റെ ഭാര്യ ശാരദയെ തിരഞ്ഞ് വീട്ടില്‍ ചെന്ന രാജലക്ഷ്മിയെ ഇയാള്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചിരുന്നതായി കുട്ടിയുടെ അമ്മ പറഞ്ഞു. പെണ്‍കുട്ടിയോട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ മോശമായാണ് ദിനേശ് പെരുമാറിയതെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+