കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണതയെന്ന് ശ്രീ ശ്രീ രവി ശങ്കര്‍; ശുദ്ധ മണ്ടത്തരമെന്ന് സോനം

ജെഎൻയു യുണിവേഴ്സിറ്റിയിൽ നടന്ന ഒരു ചടങ്ങളിലാണ് സ്വവർഗ അനുരാഗത്തെ പറ്റി പറഞ്ഞത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: സ്വവർഗാനുരാഗം ഒരു ശരീരിക പ്രവണതയാണെന്നു ആർട്ട് ഓഫ് ലീവിങ് സ്ഥാപകൻ ശ്രീ ശ്രീ രവി ശങ്കർ. എന്നാൽ പിന്നീട് ഇതിന് മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. ജെഎൻയു യുണിവേഴ്സിറ്റിയിൽ നടന്ന ഒരു ചടങ്ങളിലാണ് സ്വവർഗ അനുരാഗത്തെ പറ്റി പറഞ്ഞത്. സ്വവർഗാനുരാഗിയായ വിദ്യാർഥിയുടെ ചോദ്യത്തിനു അദ്ദേഹം മറുപടി നൽകിയിരുന്നു. സ്വവർഗാനുരാഗിയായതിൻരെ പേരിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും തന്നോടുള്ള പെരുമാറ്റത്തിൽ എങ്ങനെ മാറ്റം വരുത്താം . എങ്ങനെ അവരെ ബോധവത്കരിക്കാം എന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യം.

 മ്യാൻമാർ കടൽ തീരത്ത് ബോട്ടും പ്രതീക്ഷിച്ച് ആയിരങ്ങൾ; ദുരിതം വിട്ടൊഴിയാതെ റോഹിങ്ക്യൻ ജനങ്ങൾ മ്യാൻമാർ കടൽ തീരത്ത് ബോട്ടും പ്രതീക്ഷിച്ച് ആയിരങ്ങൾ; ദുരിതം വിട്ടൊഴിയാതെ റോഹിങ്ക്യൻ ജനങ്ങൾ

sri sri ravi sankhar

എന്നാൽ നിങ്ങൾ തന്നെ ചികിത്സിക്കുവെന്നാണ് അദ്ദേഹം വിദ്യാർഥിയോട് പറഞ്ഞത്. മറ്റുളളവർ നിങ്ങളെ എങ്ങനെ കാണുന്നുവെന്നോ അവർ എന്തു വിചാരിക്കും എന്ന് പരിഗണിക്കേണ്ടതില്ല. നിങ്ങൾ തീരുമാനത്തിൽ ഉറച്ച് നിവർന്ന് നിന്നാൽ നിങ്ങളെ ആർക്കും നിങ്ങളെ അപമാനിക്കാനോ മോശക്കാരനായി ചിത്രീകരിക്കാനോ കഴിയില്ലെന്നും രവിശങ്കർ പറഞ്ഞു. അതേസമയം നിങ്ങൾ തളർന്നു പോയാൽ നിങ്ങളുടെ പതനം അവിടെ തുടങ്ങിയെന്നാണ് അർഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തും. എന്നാൽ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയ്ക്കെതിരെ ബോളിവുഡ് താരം സോനം കപൂർ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യ- ചൈന ബന്ധം ഇടയുന്നു? കാരണം ട്രംപ്... ,ചതുർരാഷ്ട്ര സഖ്യത്തിൽ ചൈനയില്ലഇന്ത്യ- ചൈന ബന്ധം ഇടയുന്നു? കാരണം ട്രംപ്... ,ചതുർരാഷ്ട്ര സഖ്യത്തിൽ ചൈനയില്ല

സ്വവർഗാനുരാഗം ശാരീരിക പ്രവണത മാത്രം

സ്വവർഗാനുരാഗം ശാരീരിക പ്രവണത മാത്രം

സ്വവർഗാനുരാഗം ഒരു ശരീരിക പ്രവണ മാത്രമാണ്. അത് മനസിലാക്കി അതിനെ സ്വീകരിക്കുകയും ചെയ്താൽ പ്രശ്നങ്ങൾ പകുതി മാറി കിട്ടുമെന്നും ശ്രീ ശ്രീ പറഞ്ഞു. താൻ നിരവധി സ്വവർഗനുരാഗികളെ കണ്ടിട്ടുണ്ട്. എന്നാൽ മോശക്കാരായി ചിത്രീകരിക്കേണ്ട കാര്യമില്ല. അവരും സാധാരണ മനുഷ്യരെപ്പോലെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വവർഗാനുരാഗം കുറ്റകൃത്യമല്ല

സ്വവർഗാനുരാഗം കുറ്റകൃത്യമല്ല

2013 ൽ സ്വവർഗാനുരാഗത്തെ അനുകൂലിച്ച് ശ്രീശ്രീ രവി ശങ്കർ രംഗത്തെത്തിയിരുന്നു. സ്വവർഗാനുരാഗം കുറ്റകൃത്യമല്ലെന്നു അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദു മതത്തിൽ ഇതിനെതിരെയായി ഒന്നു പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇവരെ പൊതു സമൂഹത്തിൽ നിന്ന് മാറ്റി നിർത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇവരെ സ്വവർഗാനുരാഗത്തിൻരെ പേരിൽ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ ശ്രീയെ വിമർശിച്ച് സോനം കപൂർ

ശ്രീ ശ്രീയെ വിമർശിച്ച് സോനം കപൂർ

എന്നാൽ ശ്രീ ശ്രീ രവി ശങ്കറിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബോളിവുഡ് താരം സോനം കുപൂർ രംഗത്തെത്തിയിട്ടുണ്ട്. സ്വവർഗാനുരാഗം ഒരു ശരീരിക പ്രവണതയല്ലെന്നും അത് ജന്മനാ ഉണ്ടാകുന്നതാണെന്നും സോനം പറഞ്ഞു. അത് മാറ്റാൻ കഴിയുമെന്ന് ആരെങ്കിലും പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും സോനം പറഞ്ഞു. രവി ശങ്കറിൻരെ പ്രസ്താവനയ്ക്കെതിരെ ട്വിറ്ററിലൂടെയാണ് സോനം മറുപടി നൽകിയത്.

അഭിപ്രായ ഭിന്നത ദേശവിരുദ്ധതയാകില്ല

അഭിപ്രായ ഭിന്നത ദേശവിരുദ്ധതയാകില്ല

വ്യത്യസ്തമായ അഭിപ്രായം ഉന്നയിക്കുന്നവരേയും സംസാരിക്കുന്നവരേയുപം ദേശ വിരുദ്ധരായി കാണാൻ സാധിക്കില്ലെന്നും രവിശങ്കർ പറഞ്ഞു. അഭിപ്രായവ്യത്യസം യുവത്വത്തിന്റെ ഭാഗമാണ്. അതിനെ ദേശവിരുദ്ധതയായി കാണാവൻ സാധിക്കില്ല. അങ്ങനെയുള്ളവരെ ഒരിക്കലും ദേശവിരുദ്ധരായി മുദ്രകുത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കു തന്റെ ജന്മനാടിനെ തള്ളപ്പറയാൻ ആകില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് ഒരു തരം രോഗമാണെന്നും അതിന് അവരെ കൗൺസിലിങ്ങുനു വിധേയമാക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി.ജെ.എൻ.യുവിന്‍റെ ദേശ വിരുദ്ധ ലേബൽ എന്തു കൊണ്ടു വന്നുവെന്ന മറ്റൊരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

English summary
Speaking at JNU on Monday, spiritual leader Sri Sri Ravi Shankar said being homosexual is a “tendency” that “may change” later. Sri Sri was responding to a student, who asked how he should deal with ill-treatment by his friends and family over his sexual orientation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X