കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിലേറ്റഡ് ഹാപ്പി ബര്‍ത്ത് ഡേ മംഗള്‍യാന്‍... ഈ ചിത്രങ്ങള്‍ക്ക് നന്ദി!!!

Google Oneindia Malayalam News

ബെംഗളുരു: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിട്ട് ഒരു വര്‍ഷം തികഞ്ഞിരിയ്ക്കുന്നു. 2014 സെപ്തംബര്‍ 24 ന് ആയിരുന്നു ആ ചരിത്ര സംഭവം.

അമേരിയ്ക്ക ശതകോടികള്‍ ചെലവിട്ട് നടത്തിയ ചൊവ്വ പര്യവേഷണ പദ്ധതിയാണ് ഇന്ത്യ അതിന്റെ ചെറിയൊരു ശതമാനം പണം ഉപയോഗിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയത്. ലോകം മുഴുവന്‍ ഇന്ത്യയെ ഇക്കാര്യത്തില്‍ അഭിനന്ദിച്ചു.

ചൊവ്വയെ കുറിച്ചുള്ള പുതുപുതു വിവരങ്ങളാണ് മംഗള്‍യാന്‍ ശാസ്ത്രലോകത്തിന് നല്‍കിക്കൊണ്ടിരിയ്ക്കുന്നത്. മംഗള്‍യാനിലെ മാസ് കളര്‍ ക്യാമറ ഉപയോഗിച്ച് എടുത്ത് ചില ചിത്രങ്ങള്‍ കാണാം....
(ചിത്രങ്ങള്‍ക്ക് കടപ്പാട്:ഐഎസ്ആര്‍ഒ)

നമ്മുടെ ഇന്ത്യ

നമ്മുടെ ഇന്ത്യ

ബഹിരാകാശത്ത് വച്ച് മംഗള്‍യാന്‍ എടുത്ത ഇന്ത്യയുടെ ചിത്രമാണിത്. എങ്ങനെയുണ്ട്.

ചൊവ്വ കണ്ടാല്‍

ചൊവ്വ കണ്ടാല്‍

ചൊവ്വ എന്ന ചുവന്ന ഗ്രഹത്തെ ദൂരദര്‍ശിനിയില്‍ നിന്ന് നോക്കുന്നത് പോലെയല്ല അടുത്ത് നിന്ന് കാണുന്നത്. ചോവ്വയുടെ ഉപരിതലത്തിന്റെ ചിത്രം.

അഗ്നി പര്‍വ്വതമുണ്ട്

അഗ്നി പര്‍വ്വതമുണ്ട്

ചൊവ്വയില്‍ നിറയെ അഗ്നി പര്‍വ്വതങ്ങളുണ്ട്. അതില്‍ ഒന്നാണ് ആര്‍സിയോ മോണ്‍സെന്ന എന്ന നമ്മള്‍ പേരിട്ടിരിയ്ക്കുന്ന അഗ്നി പര്‍വ്വതം. അതിന്റെ ചിത്രമാണിത്.

മറ്റൊരു അഗ്നി പര്‍വ്വതം

മറ്റൊരു അഗ്നി പര്‍വ്വതം

ടേയ് ടേയ് അഗ്നി പര്‍വ്വതം എങ്ങനെയിരിയ്ക്കും? അതിന്റെ ചിത്രം ഇതാ...

മലയിടുക്കുകള്‍

മലയിടുക്കുകള്‍

ഭൂമിയിലുള്ളത് പോലെ മലയിടുക്കുകളും ചൊവ്വയില്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാലീസ് മാരിനെറിസ്. അതിന്റെ ചിത്രമാണിത്.

ചൊവ്വ എപ്പടി

ചൊവ്വ എപ്പടി

ചൊവ്വയുടെ ചിത്രങ്ങള്‍ എമ്പാടും ഉണ്ട് ഇപ്പോള്‍ ലോകത്ത്. എന്നാല്‍ നമ്മുടെ മംഗള്‍യാന്‍ പകര്‍ത്തിയ ഈ ഹൈ റെസൊലൂഷന്‍ ചിത്രം എങ്ങനെയുണ്ട്.

ചൊവ്വയ്ക്കും ഉണ്ട് 'ചന്ദ്രന്‍'

ചൊവ്വയ്ക്കും ഉണ്ട് 'ചന്ദ്രന്‍'

ഭൂമിയെ പോലെ തന്നെ ചൊവ്വയ്ക്കും ഉണ്ട് ഉപഗ്രഹം. ഈ ചിത്രത്തില്‍ ഒരു കറുത്ത പൊട്ടുപോലെ കാണുന്നത് ആ ഉപഗ്രഹമാണ്.

വാലീസ് മാറിനെറീസ്

വാലീസ് മാറിനെറീസ്

നേരത്തെ പറഞ്ഞ ആ വമ്പന്‍ മലയിടുക്കില്ലേ... വാലീസ് മാിനെറീസ്- അതിന്റെ കുറച്ചുകൂടി കൃത്യമായ ചിത്രം ഇതാ.

English summary
It's the first birthday of India's MOM (Mars Orbiter Mission), proudly known as Mangalyaan! The space probe entered the Mars orbit on 24 September 2014, almost a year after its launch, and made its home around the Red Planet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X