കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബെല്‍ജിയന്‍ വനിതയ്‌ക്കെതിരെ അതിക്രമം, ഇന്ത്യ കാണാന്‍ എത്തിയ വനിത മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യ വിട്ടു

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയ ബെല്‍ജിയന്‍ വനിത 24 മണിക്കൂര്‍ തിക.ും മുന്‍പ് ഇന്ത്യ വിട്ടു. വിനോദയാത്രയ്‌ക്കെത്തിയ വനിത തന്റെ യാത്ര പാതിവഴിക്കാക്കി മടങ്ങിയത് രാജ്യത്ത് അവര്‍ക്ക് നേരിട്ട ദുരനുഭവത്തെ തുടര്‍ന്നാണ്. ബെല്‍ജിത്ത് തിരിച്ചെത്തിയ അവര്‍ ബെല്‍ജിയന്‍ എംബസിക്കും ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയത്തിനും തന്റെ ദുരനുഭവങ്ങള്‍ വിവരിച്ചുകൊണ്ടുള്ള കത്തയച്ചു. തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത് ദില്ലി പോലീസ് അന്വേഷണമാരംഭിച്ചു.

<strong>ബംഗാളിൽ മോദി ചിരിക്കും!! രാഹുൽ-ദീദി 'ബന്ധൻ' ബംഗാൾ കോൺഗ്രസ്സിന് പിടിക്കില്ല... സിപിഎമ്മിനും ചിരിക്കാം</strong>ബംഗാളിൽ മോദി ചിരിക്കും!! രാഹുൽ-ദീദി 'ബന്ധൻ' ബംഗാൾ കോൺഗ്രസ്സിന് പിടിക്കില്ല... സിപിഎമ്മിനും ചിരിക്കാം

ദില്ലിയില്‍ ഡിസംബര്‍ ആറിന് എത്തിയ വനിത സിം കാര്‍ഡ് എടുത്തെന്നും തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഓട്ടോയില്‍ കയറുകയും എന്നാല്‍ ഓട്ടോ ഡ്രൈവര്‍ പോലീസ് ഐഡന്റിറ്റി കാര്‍ഡ് കാണിച്ച രണ്ട് പേര്‍ക്കു മുന്നില്‍ ഓട്ടോ നിര്‍ത്തി. ഇവര്‍ വനിതയ്ക്ക് ടൂറിസ്റ്റ് പോലീസിന്റെ അനുമതി ഇല്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഓട്ടോ റിക്ഷ ഡ്രൈവര്‍ പോലീസ് യൂണിഫോമിട്ട ആരുപോര്‍ ഉള്ളിടത്ത് വിദേശ വനിതയെ ഇറക്കി വിട്ടു. ഇവര്‍ താന്‍ ധരിച്ചിരിക്കുന്ന സ്വര്‍ണം നല്‍കാന്‍ ആവശ്യപ്പെടുകയും തമാസിക്കാന്‍ തിരഞ്ഞെടുത്ത ഹോട്ടലിലേക്ക് വിളിച്ച് ബൂക്കിങ് തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായും ഇവര്‍ പരാതിയില്‍ പറയുന്നു.

Crime

ബുക്കിങ് റദ്ദാക്കിയാതായി പറഞ്ഞെന്നും തുടര്‍ന്ന് വീണ്ടും തന്നെ ഓട്ടോയില്‍ കയറ്റി പുതിയ ഇടത്തിലേക്ക് എത്തിച്ച് വിവിധ ഹോട്ടലുകള്‍ ഏര്‍പ്പാടാക്കാന്‍ ശ്രമിച്ചെന്നും ഒടുവില്‍ 40ഡോളറിന് താന്‍ ഒരു ഹോട്ടല്‍ ബുക്ക് ചെയ്‌തെന്‌നും ഇവര്‍ പറയുന്നു. ഇവര്‍ ഓരു കാബില്‍ വനിതയെ മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പം ഹോട്ടലിലെത്തിച്ചെന്നും റൂമില്‍ ഇന്റര്‍നെറ്റോ മറ്റ് സൗകര്യമോ ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

ഇതോടെ പരിഭ്രാന്തിയിലായ വിദേശ വനിത ഋഷികേശിലേക്ക് വിളിച്ച് തന്റെ അവസ്ഥ പറഞ്ഞു. അവര്‍ വനിത ആദ്യം ബുക്ക് ചെയ്ത ഹോട്ടലിലേക്ക വിളിച്ചപ്പോള്‍ ബുക്കിങ് റദ്ദാക്കിയില്ലെന്ന നിര്‍ദേശമാണ് ലഭിച്ചത്. ഇതോടെ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. ഇതോടൊണ് ഇവര്‍ തിരിച്ച് പോകാന്‍ ഒരുങ്ങിയത്. ഇത്തരത്തില്‍ നിരവധി പേര്‍ കബളിപ്പിച്ചെന്നും ഇത് ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയെ തളര്‍ത്തുന്നതണെന്നുംഇവര്‍ പറയുന്നു. ഇവരുടെ പരാതിയില്‍ ദില്ലി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് അന്വേഷണം ആരംഭിച്ചു.

English summary
Tourist woman harassed in Delhi, she return back to Belgium with in 24 hours and filed a complaint against it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X