കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വിടില്ല: വിശ്വസിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയെന്ന് പൈലറ്റ് പക്ഷം

Google Oneindia Malayalam News

ജയ്പൂര്‍: ആഗസ്ത് 14 ന് നിയമസഭാ വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ചടുലമായ രാഷ്ട്രീയ നീക്കങ്ങളാണ് രാജസ്ഥാനില്‍ നടക്കുന്നത്. സമ്മേളനത്തിനുള്ള തീയതി പ്രഖ്യാപിച്ചതോടെ കുതിരക്കച്ചവടത്തിനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ തന്‍റെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹൈക്കമാന്‍ഡ് മാപ്പ് നല്‍കുകയാണെങ്കില്‍ എംഎല്‍എമാര്‍ക്ക് പാര്‍ട്ടിയിലേക്ക് മടങ്ങാമെന്നും ഗെലോട്ട് പറഞ്ഞു.

ബിജെപിയിലേക്ക് പോവില്ല

ബിജെപിയിലേക്ക് പോവില്ല

എന്നാല്‍ തങ്ങള്‍ ബിജെപിയിലേക്ക് പോവുന്നുവെന്ന പ്രചാരണം അടിസ്ഥന രഹിതമാണെന്ന് ആവര്‍ത്തിക്കുകയാണ് സച്ചിന്‍ പൈലറ്റ് പക്ഷം. താന്‍ ബിജെപിയില്‍ ചേരില്ലെന്നും കോണ്‍ഗ്രസിലെ നേതൃമാറ്റം മാത്രമാണ് തന്‍റെ ആവശ്യമെന്നും സച്ചിന്‍ പൈലറ്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ കോണ്‍ഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി പൈലറ്റ് പക്ഷത്തെ മറ്റ് എംഎല്‍എമാരും രംഗത്ത് എത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് വിടില്ല

കോണ്‍ഗ്രസ് വിടില്ല

പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും തങ്ങള്‍ കോണ്‍ഗ്രസ് വിടില്ലെന്നാണ് പൈലറ്റിന്റെ വിശ്വസ്തനും ലഡ്‌നുനില്‍ നിന്നുള്ള എം.എല്‍എയുമായ മുകേഷ് ഭക്കര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിക്ക് വേണ്ടി താന്‍ കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുകേഷ് ഭക്കര്‍ വ്യക്തമാക്കി.

ഗെലോട്ട് പക്ഷത്തിന്‍റെ ശ്രമം

ഗെലോട്ട് പക്ഷത്തിന്‍റെ ശ്രമം

താന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. അതിനാല്‍ ബിജെപിക്കു വേണ്ടി പാര്‍ട്ടി വിടില്ലെന്നും ദ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഭക്കര്‍ പറഞ്ഞു. ബിജെപിയിലേക്കെന്ന പ്രചാരണം നടത്തി പാര്‍ട്ടി അണികളെ തങ്ങളില്‍ നിന്നും അകറ്റാനാണ് ഗെലോട്ട് പക്ഷത്തിന്‍റെ ശ്രമമെന്നും സച്ചിന്‍ പലൈറ്റ് പക്ഷം ആരോപിക്കുന്നു.

വിപ്പ് നല്‍കിയാല്‍

വിപ്പ് നല്‍കിയാല്‍

നിയമസയില് വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോള്‍ പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ തീര്‍ച്ചയായും ആഗസ്റ്റ് 14 ന് നടക്കുന്ന നിയമ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സച്ചിന്‍ പക്ഷത്തെ മറ്റൊരു എംഎല്‍എയായ ഗജേന്ദ്ര സിംഗും രംഗത്ത് എത്തിയിട്ടുണ്ട്. ഉദയ്പൂരിലെ വല്ലഭനഗറില്‍ നിന്നുള്ള എംഎല്‍എയുമാണ് ഗജേന്ദ്ര സിംഗ്.

പൈലറ്റിന്‍റെ കൂടെയുണ്ടാകും

പൈലറ്റിന്‍റെ കൂടെയുണ്ടാകും


തങ്ങള്‍ എപ്പോഴും സച്ചിന്‍ പൈലറ്റിന്‍റെ കൂടെയുണ്ടാകും. അദ്ദേഹം എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും ഗജേന്ദ്ര സിംഗ് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ഞങ്ങള്‍ ശബ്ദം ഉയര്‍ത്തും. നേതൃത്വത്തിലെ മാറ്റം മാത്രമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും ഇത് ആത്മാഭിമാന പോരാട്ടമാണെന്നും ഗദേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായി തങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ താല്‍പ്പര്യമില്ലെന്നും ഗജേന്ദ്ര സിംഗ് പറഞ്ഞു.

Recommended Video

cmsvideo
Priyanka Gandhi launches attack on Mayawati, calls her ‘unannounced spokesperson’ of BJP
ആദ്യ ദിനം

ആദ്യ ദിനം


നിയമസഭ സമ്മേളിക്കുന്ന ആദ്യ ദിനം തന്നെ ഗെലോട്ട് വിശ്വാസം തെളിയിച്ചേക്കുമെന്നാണ് സൂചന. സഭ ചേരുന്നത് സച്ചിന്‍ ക്യാംപിലെ കൂടുതല്‍ എംഎല്‍എമാരെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസിന് വിപ്പ് നല്‍കാന്‍ സാധിക്കും.

ജയ്പൂരിലേക്ക്

ജയ്പൂരിലേക്ക്

ഈ വിപ്പ് ലംഘിച്ചാല്‍ അയോഗ്യത ഉള്‍പ്പടേയുള്ള നടപടിയുണ്ടാകും. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് 14 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സച്ചിന്‍ പൈലറ്റ് പക്ഷം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഹരിയാനയില്‍ കഴിയുന്ന പൈലറ്റും 18 വിമത എംഎല്‍എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ജയ്പൂരിലേക്ക് മാറും.

വോട്ടു ചെയ്യുമോ

വോട്ടു ചെയ്യുമോ

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സച്ചിന‍് പൈലറ്റ് പക്ഷം ഗെലോട്ട് സര്‍ക്കാറിന് അനുകൂലമായി വോട്ടു ചെയ്യുമോയെന്ന കാര്യത്തില്‍ സംശയമാണ്. 18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെ സര്‍ക്കാര്‍ പക്ഷത്ത് 103 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ പൈലറ്റ് പക്ഷത്തിന്‍റെ പിന്തുണയില്ലെങ്കിലും ഗെലോട്ടിന് വിശ്വാസം തെളിയിക്കാന്‍ സാധിക്കും.

കോണ്‍ഗ്രസിന് തനിച്ച് 88

കോണ്‍ഗ്രസിന് തനിച്ച് 88

കോണ്‍ഗ്രസിന് തനിച്ച് 88 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടേയും സിപിഎമ്മിന്‍റെയും രണ്ട് വീതം അംഗങ്ങളും ഐഎന്‍എല്‍ഡിയുടെ എക അംഗവും സര്‍ക്കാറിന് പിന്തുണ നല്‍കുന്നു. 13 സ്വതന്ത്രരും രാജസ്ഥാന്‍ നിയമസഭയില്‍ ഉണ്ട്. ഇവരില്‍ 12 പേരും ഗെലോട്ട് സര്‍ക്കാറിന് പിന്തുണ നല്‍കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

94 വോട്ട് മാത്രം

94 വോട്ട് മാത്രം

30 എം‌എൽ‌എമാരുണ്ടെന്ന് അവകാശപ്പെട്ടിരുന്നു സച്ചിൻ പൈലറിന്‍റെ കൂടെ 18 പേരാണ് ഉള്ളത്. വിശ്വാസ വോട്ടെടുപ്പില്‍ പൈലറ്റ് അടക്കമുള്ള 19 വിമതര്‍ സര്‍ക്കാറിന് എതിരായി വോട്ട് ചെയ്താലും സര്‍ക്കാര്‍ വീഴില്ല. നിലവില്‍ പ്രതിപക്ഷത്ത് 75 അംഗങ്ങളാണ് ഉള്ളത്. (ബിജെപി 72, ആര്‍എല്‍പി 3). ഇവരുടെ കൂടെ വിമതര്‍ ചേര്‍ന്നാല്‍ 94 വോട്ട് മാത്രമേ നേടാന്‍ സാധിക്കുകയുള്ളു.

സാഹസത്തിന് മുതിരുമോ

സാഹസത്തിന് മുതിരുമോ

അശോക് ഗെലോട്ട് സര്‍ക്കാറിന് വിശ്വാസം തെളിയിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ വിപ്പ് ലംഘിച്ചുള്ള ഒരു സാഹസത്തിന് വിമതര്‍ മുതിരുമോ എന്ന കാര്യം സംശയമാണ്. അയോഗ്യത ഉള്‍പ്പടേയുള്ള നടപടികള്‍ ഇവര്‍ നേരിടേണ്ടി വരും. അല്ലെങ്കില്‍ സര്‍ക്കാര്‍ പക്ഷത്ത് നിന്ന് കൂടുതല്‍ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപിക്കും സച്ചിന്‍ പൈലറ്റ് പക്ഷത്തിനും സാധിക്കണം. എന്നാല്‍ എംഎല്‍എമാര്‍ വിട്ടു പോവാതിരിക്കാന്‍ മുഴുവന്‍ പേരേയും ജയ്സാല്‍മീറിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.

 കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ

 'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്' 'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്'

English summary
believes in the Congress ideology; won't leave the party, says MLA in Pilot camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X