• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു ദിവസം കാത്തിരിക്കൂ, അവർ പുനർജനിക്കും; മന്ത്രവാദിയുടെ നിർദ്ദേശത്തിൽ രണ്ട് പെൺമക്കളെ കൊന്ന് മാതാപിതാക്കൾ

Google Oneindia Malayalam News

ചിറ്റൂര്‍: ആന്ധ്രാപ്രദേശില്‍ അമ്മയും അച്ഛനും ചേര്‍ന്ന് രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വ്യായാമം ചെയ്യാന്‍ ഉപയോഗിക്കുന്ന ഡംബലുകള്‍ ഉപയോഗിച്ച് മക്കളായ അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരെ മാതാപിതാക്കളായ പുരുഷോത്തം നായിഡുവും പദ്മജയും കൊലപ്പെടുത്തുകയായിരുന്നു. മക്കള്‍ പുനര്‍ജനിക്കുമെന്ന മന്ത്രിവാദിയുടെ ഉപദേശത്തെ തുടര്‍ന്നാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളുടെ പിതാവ് കോളേജ് പ്രൊഫസറും മാതാവ് സ്‌കൂള്‍ പ്രിന്‍സിപ്പാളുമാണ്.

ഞായറാഴ്ച വൈകീട്ട്

ഞായറാഴ്ച വൈകീട്ട്

ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അന്ന് വീട്ടില്‍ നിന്ന് അസാധാരണ ശബ്ദങ്ങളും കരച്ചിലും കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയപ്പോള്‍ അവരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞു. പിന്നീട് ബലപ്രയോഗം നടത്തി അകത്ത് പ്രവേശിച്ചപ്പോഴാണ് രണ്ട് മക്കളുടെ മൃതദേഹം കണ്ടെത്തിയത്.

പൂജാമുറിയില്‍

പൂജാമുറിയില്‍

ഒരാളുടെ മൃതദേഹം പൂജാംമുറിയില്‍ നിന്നും മറ്റൊന്ന് മറ്റൊരു മുറിയില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും ചുവന്ന തുണിയില്‍ പൊതിഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മതാപിതാക്കള്‍ നടത്തിയത്.

മക്കള്‍ക്ക് വീണ്ടും ജീവന്‍ ലഭിക്കും

മക്കള്‍ക്ക് വീണ്ടും ജീവന്‍ ലഭിക്കും

കലിയുഗം അവസാനിച്ച് തിങ്കളാഴ്ച മുതല്‍ സത്യയുഗം ആരംഭിക്കും. അന്ന് സൂര്യനുദിക്കുന്നതോടെ മക്കള്‍ക്ക് വീണ്ടും ജീവന്‍ ലഭിക്കുമെന്ന് മന്ത്രവാദി പറഞ്ഞുവെന്നുമാണ് ദമ്പതിമാര്‍ മറുപടി നല്‍കിയത്. തങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം തരണം, മക്കള്‍ പുനര്‍ജനിക്കുന്നത് വരെ കാത്തിരിക്കണമെന്നും മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഒരു മന്ത്രവാദിയുടെ ഉപദേശത്തെ തുടര്‍ന്നാണ് ഇവര്‍ ഈ കൊലപാതകം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക് ഡൗണ്‍ കാലത്ത്

ലോക്ക് ഡൗണ്‍ കാലത്ത്

കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വീടിനുള്ളില്‍ അടച്ചുപൂട്ടിയിരിക്കേണ്ടി വന്നതില്‍ കുടുംബം ഏറെ മാനസിക സംഘര്‍ഷം നേരിട്ടിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം നേടിയവര്‍

ഉന്നത വിദ്യാഭ്യാസം നേടിയവര്‍

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. പിതാവ് പുരുഷോത്തം നായിഡു സര്‍ക്കാര്‍ വനിത കോളേജിലെ വൈസ് പ്രിന്‍സിപ്പാളാണ്. പത്മജ സ്‌കൂള്‍ പ്രിന്‍സിപ്പാളും ഗണിത ശാസ്ത്രത്തില്‍ സ്വര്‍ണമെഡല്‍ നേടിയ വ്യക്തി കൂടിയാണ്.

മക്കള്‍

മക്കള്‍

കൊല്ലപ്പെട്ട മൂത്തമകള്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ രാജിവച്ച് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇളയ മകള്‍ സായ്ദിവ്യ എംബിഎ പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയിലെ എ ആര്‍ റഹ്മാന്‍ സംഗീത കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.

മുസ്ലിം ലീഗില്‍ ട്വിസ്റ്റ്; ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞേക്കും, സമ്മര്‍ദ്ദവുമായി വനിതാ ലീഗ്, 3 പേരുടെ പട്ടിക നല്‍കിമുസ്ലിം ലീഗില്‍ ട്വിസ്റ്റ്; ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞേക്കും, സമ്മര്‍ദ്ദവുമായി വനിതാ ലീഗ്, 3 പേരുടെ പട്ടിക നല്‍കി

നേമത്ത് ബിജെപിയെ പൂട്ടിയേ തീരു; രണ്ടും കൽപ്പിച്ച് കോൺഗ്രസ്.. പുതിയ സർവ്വേ.. 3 പേരുകൾ.. നിർണായകംനേമത്ത് ബിജെപിയെ പൂട്ടിയേ തീരു; രണ്ടും കൽപ്പിച്ച് കോൺഗ്രസ്.. പുതിയ സർവ്വേ.. 3 പേരുകൾ.. നിർണായകം

കേരളീയ സമൂഹത്തിനും അയ്യപ്പഭക്തർക്കും മേൽ ഏൽപിച്ച മുറിവുണക്കാൻ വൈകരുത്; നിയമനടപടി വേണം: ഉമ്മൻ ചാണ്ടികേരളീയ സമൂഹത്തിനും അയ്യപ്പഭക്തർക്കും മേൽ ഏൽപിച്ച മുറിവുണക്കാൻ വൈകരുത്; നിയമനടപടി വേണം: ഉമ്മൻ ചാണ്ടി

cmsvideo
  ചെറുപ്പം മുതല്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകനെന്ന് ഫിറോസ്

   മുൻ ബിഗ്ബോസ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി: വിഷാദം മരണത്തിലേക്ക് നയിച്ചെന്ന് സൂചന!! മുൻ ബിഗ്ബോസ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി: വിഷാദം മരണത്തിലേക്ക് നയിച്ചെന്ന് സൂചന!!

  English summary
  Believing in rebirth theory; Parents kill two daughters in Chittoor, Andhra Pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X