കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ മാത്രമല്ല, ഫുട്‌ബോളും വഴങ്ങും; രാംദേവിന്റെ ഫുട്‌ബോള്‍ കളി കാണികള്‍ക്ക് ആവേശമായി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: യോഗയിലെ അതികായനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാബ രാംദേവ് ഫുട്‌ബോള്‍ കളിക്കാനായി കളത്തിലിറങ്ങിയപ്പോള്‍ കാണികള്‍ക്കും ആവേശമായി. കഴിഞ്ഞദിവസം ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു രാംദേവിന്റെ ഫുട്‌ബോള്‍ കളി. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ബോളിവുഡ് താരങ്ങളും പാര്‍ലിമെന്റേറിയന്മാരും അണിനിരന്ന ഗ്രൗണ്ടില്‍ രാംദേവും താരമായത്.

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്‍, ബേഠി ബച്ചാവോ കാമ്പയിന്‍ തുടങ്ങിയവയുടെ പ്രചരണമാണ് രാംദേവ് ലക്ഷ്യമാക്കുന്നത്. ഫുട്‌ബോള്‍ മാച്ചിന്റെ ബ്രാന്‍ഡ് അംബാസഡറായതും രാംദേവ് ആയിരുന്നു. ജനങ്ങള്‍ക്ക് മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്തുന്നയാളാണ് രാംദേവ്. അതുകൊണ്ടുതന്നെ കായികബലം നല്‍കുന്ന ഫുട്‌ബോള്‍ മത്സരത്തിനായി കളത്തിലറങ്ങാന്‍ അദ്ദേഹത്തിന് മടിയില്ലെന്ന് രാംദേവിന്റെ സഹായി പറഞ്ഞു.

baba-ramdev-football

പാര്‍ലിമെന്റ് അംഗങ്ങളും ബോളിവുഡ് താരങ്ങളും പ്രത്യേകം ടീമുകളാക്കിയാണ് ഗ്രൗണ്ടിലിറങ്ങിയത്. അഭിഷേക് ബച്ചന്‍ ബോളിവുഡ് താരങ്ങളെ നയിച്ചു. രണ്‍ബിര്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, ദിനു മോറിയ, സിദ്ധാര്‍ഥ് മല്‍ഹോത്ര തുടങ്ങിയവര്‍ ടീമിലുണ്ടായിരുന്നു. മന്ത്രി ബാബുല്‍ സുപ്രിയോ ആയിരുന്നു പാര്‍ലിമെന്റ് താരങ്ങളുടെ ക്യാപ്റ്റന്‍.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ പ്രസുണ്‍ ബാനര്‍ജി കളത്തിലിറങ്ങിയത് ശ്രദ്ധേയമായി. മനോജ് തിവാരി, പര്‍വേഷ് വര്‍മ, കമലേഷ് പാസ്വാന്‍, സതീഷ് ഗൗതം, ഭോല സിങ് തുടങ്ങിയ എംപിമാരും ഫുട്‌ബോളിന് പിറകെയോടാനുണ്ടായിരുന്നു. 10-0 എന്ന സ്‌കോറിന് ബോളിവുഡ് താരങ്ങള്‍ കളിയില്‍ ജയംനേടി.

800, 400, 200 എന്ന രീതിയിലായിരുന്നു ഗ്യാലറി നിരക്ക്. രാംദേവ് കാമ്പയിന് സംഭാേവനയൊന്നും നല്‍കിയില്ല. അതേസമയം, പതഞ്ജലിയുടെ എനര്‍ജി ഡ്രിങ്ക്‌സും സ്‌നാക്‌സും കളിക്കാര്‍ക്ക് സൗജന്യമായി നല്‍കി.

English summary
Bend it like Baba: Ramdev on the field to promote Modi’s pet-projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X