കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പത്തുകോടി പേര്‍ക്ക് നേട്ടം... മോദി കെയറിനെ പറ്റി അറിയേണ്ടതെല്ലാം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ ജന്‍ ആരോഗ്യ യോജനയെന്ന മോദി കെയര്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇന്ത്യ ഇതുവരെ കാണാത്ത ആരോഗ്യ ഇന്‍ഷുറന്‍സാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ നല്‍കുന്നത്. രാജ്യത്തെ ദരിദ്രരുടെയും മധ്യവര്‍ത്തി കുടുംബങ്ങളുടെയും ഭാരിച്ച ചികിത്സാ ചെലവുകള്‍ ഇനി ഭയപ്പെടുത്തുന്നതാവില്ല എന്നാണ് ഇതിലൂടെ ഉറപ്പ് നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്കും രോഗികളായി സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പദ്ധതിയില്‍ മുന്‍തൂക്കം നല്‍കും. അഞ്ച് കോടി കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

1

ആരോഗ്യ പദ്ധതിയുടെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും ബാക്കി നാല്‍പ്പത് ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുക. ഗ്രാമീണ മേഖലയിലെ 8.03 കോടി ആളുകള്‍ക്കും നഗര പ്രദേശത്തെ 2.33 കോടി പേര്‍ക്കുമാണ് ആരോഗ്യ പദ്ധതിയുടെ ഗുണം ലഭിക്കുക. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സായിട്ടാണ് മോദി കെയറിനെ വിലയിരുത്തുന്നത്. കുടുംബത്തിന്റെ അംഗസംഖ്യയോ വ്യക്തികളുടെ വയസ്സോ പരിഗണിച്ചല്ല പദ്ധതിയുടെ നേട്ടം ലഭിക്കുക. രാജ്യത്തെ 8735 ആശുപത്രികളുടെ സേവനങ്ങള്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി സഹകരിക്കും.

അതേസമയം കേരളം, തെലങ്കാന, ഒഡീഷ, പഞ്ചാബ് ഒഴിച്ചുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിക്കും. ആരോഗ്യ പദ്ധതിയുടെ ഗുണഫലങ്ങള്‍ വൈകാതെ തന്നെ ലഭിച്ച് തുടങ്ങും. ആരോഗ്യ ഇന്‍ഷുറന്‍സിലേക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ചെറിയ തുക ഒരു വ്യക്തിയിലേക്കല്ല മറിച്ച് ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്കാണ് എത്തുക. ഇതിന് കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കും. ക്യാഷ്‌ലെസ്, പേപ്പര്‍ലെസ് ഇടപാടുകളാണ് പദ്ധതിയിലുണ്ടാവുക. ഇത് പ്രകാരം ചികിത്സ തേടിയെത്തുന്നവരില്‍ നിന്ന് പണമോ മറ്റ് കാര്യങ്ങളോ ഈടാക്കാന്‍ സാധിക്കില്ല.

mera.pmjay.gov.in എന്ന വെബ്‌സൈറ്റ് വഴി പദ്ധതിയില്‍ ചേരാന്‍ നിങ്ങള്‍ യോഗ്യനാണോ എന്ന് വ്യക്തമാകും. വിപണിയില്‍ ആവശ്യമുള്ള 1350 മരുന്നുകളും മറ്റ് ചികിത്സാ സംബന്ധമായ ഉപകരണങ്ങളും ചികിത്സയുടെ ഭാഗമായിരിക്കും. ഇതില്‍ ചിലവേറിയ പല മരുന്നുകളുമുണ്ട്. ഇത് സാധാരണക്കാരന് ആശ്വാസം പകരുന്നതാണ്. അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. അതേസമയം വര്‍ഷം കുറഞ്ഞ പ്രീമിയം മാത്രം ഇതിന് അടച്ചാല്‍ മതി.

ആയുഷ്മാന്‍ ഭാരത്; സുപ്രധാന ആരോഗ്യ പദ്ധതിക്ക് തുടക്കം, ചരിത്ര ദിനമെന്ന് മോദി, മുഖം തിരിച്ച് കേരളംആയുഷ്മാന്‍ ഭാരത്; സുപ്രധാന ആരോഗ്യ പദ്ധതിക്ക് തുടക്കം, ചരിത്ര ദിനമെന്ന് മോദി, മുഖം തിരിച്ച് കേരളം

കന്യാസ്ത്രീ പീഡനത്തില്‍ സഭ ബിഷപ്പിനെ സംരക്ഷിക്കും.... സഭാ ചട്ടങ്ങളും പാരമ്പര്യവും നിര്‍ണായകം!!കന്യാസ്ത്രീ പീഡനത്തില്‍ സഭ ബിഷപ്പിനെ സംരക്ഷിക്കും.... സഭാ ചട്ടങ്ങളും പാരമ്പര്യവും നിര്‍ണായകം!!

English summary
benefits of pm jay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X