കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദിഗ്രാമില്‍ മത്സരിക്കാന്‍ മമത ബാനര്‍ജി; ലക്ഷ്യം സുവേന്ദു അധികാരിക്ക് തിരിച്ചടി നല്‍കല്‍

Google Oneindia Malayalam News

കല്‍ക്കത്ത: വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാം മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ തയ്യാറെന്ന് അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ മാസം ബിജെപിയിലേക്ക് കൂടുമാറിയ മുന്‍ തൃണമൂല്‍ മന്ത്രിയും മമതയുടെ അടുത്ത അനുയായിയുമായിരുന്ന സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം എന്നതാണ് മമതയുടെ പ്രഖ്യാപനത്തിന്‍റെ പ്രധാന്യം വര്‍ധിപ്പിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് സിപിഎമ്മിനെ അധികാരത്തില്‍ നിന്നും പുറന്തള്ളി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുന്നതിന് കാരണമായ കര്‍ഷക പ്രക്ഷോഭത്തിന്‍റെ പ്രഭവ കേന്ദ്രം കൂടിയാണ് നന്ദിഗ്രാം.

നന്ദിഗ്രാമിൽ മത്സരിക്കും

നന്ദിഗ്രാമിൽ മത്സരിക്കും

"ഞാൻ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്," അഞ്ച് വർഷത്തിനിടെ ആദ്യമായി നന്ദിഗ്രാമില്‍ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന മമത ബാനർജി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊൽക്കത്തയിലെ ഭബാനിപ്പൂരിൽ നിന്നായിരുന്നു മമത ബാനര്‍ജി മത്സരിച്ചിരുന്നത്. "ഭബാനിപൂർ നിവാസികള്‍ ഇതിനെ മോശമായി കാണരുത് ഞാൻ നിങ്ങൾക്ക് ഒരു നല്ല സ്ഥാനാർത്ഥിയെ തരാം''-മമത ബാനര്‍ജി പറഞ്ഞു.

ഭബാനിപൂരിൽ

ഭബാനിപൂരിൽ

പിന്നീട് തന്റെ പ്രസംഗത്തിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുമെന്ന സൂചനയും മമത ബാനര്‍ജി നല്‍കി., "നന്ദിഗ്രാം എന്റെ മൂത്ത സഹോദരിയാണ്, ഭബാനിപൂർ എന്റെ അനുജത്തിയാണ് ... സാധ്യമെങ്കിൽ രണ്ടിൽ നിന്നും ഞാൻ മത്സരിക്കും. എനിക്ക് ഭബാനിപൂരിൽ നിന്ന് മത്സരിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റൊരാൾ അവിടെ മത്സരിക്കുമെന്നും മമത പറഞ്ഞു.

സുവേന്ദു അധികാരി

സുവേന്ദു അധികാരി

2007 ൽ നന്ദിഗ്രാമിൽ പ്രതിഷേധിച്ച കർഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേർ കൊല്ലപ്പെട്ടരിന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ, മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ഈ സംഭവത്തെ വലിയ രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തി എടുക്കുകയും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. പ്രക്ഷോഭത്തിന്‍റെ മുൻനിര നായകനായിരുന്നു സ​ുവേന്ദു അധികാരി.

ബംഗാള്‍ പിടിക്കാന്‍ ബിജെപി

ബംഗാള്‍ പിടിക്കാന്‍ ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കളെ ബിജെപി തങ്ങലുടെ പാളയത്തില്‍ എത്തിച്ചിരുന്നു. ഇതിൽ പ്രധാനിയാണ്​ സുവേന്ദു അധികാരി. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മമത കൂടി എത്തിയാല്‍ രാജ്യം തന്നെ ഉറ്റു നോക്കുന്ന മത്സരത്തിനായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
State fully prepared for COVID vaccination drive, says K K Shailaja

English summary
bengal assembly election 2021; Mamata Banerjee to contest from Nandigram constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X