കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎച്ച്പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മൈസൂരില്‍ സംഘര്‍ഷം, ബന്ദ്, വര്‍ഗീയ കലാപത്തിന് സാധ്യത!

  • By Muralidharan
Google Oneindia Malayalam News

മൈസൂര്‍: വി എച്ച് പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ മൈസൂരില്‍ ഇന്ന് (മാര്‍ച്ച് 14 തിങ്കളാഴ്ച) ബന്ദ്. വിശ്വഹിന്ദു പരിഷത്താണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് വി എച്ച് പി പ്രവര്‍ത്തകനായ രാജു മൈസൂരില്‍ കൊല്ലപ്പെട്ടത്. ഉദയഗിരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള നേതാജി സര്‍ക്കിളില്‍ വെച്ചായിരുന്നു ഇയാള്‍ കൊല്ലപ്പെട്ടത്.

വി എച്ച് പി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് മൈസൂര്‍ പ്രക്ഷുബ്ധമാണ്. പോലീസ് നിഷ്‌ക്രിയമാണ് എന്നാരോപിച്ച് ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ് പ്രതികരിക്കണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നു. രാജുവിന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈസൂരില്‍ വര്‍ഗീയ കലാപമുണ്ടായേക്കാമെന്ന് ഇന്റലിജന്റ്‌സ് യൂണിറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലീസ് കനത്ത ജാഗ്രതയിലാണ്.

vhp

നേതാജി സര്‍ക്കിളിനടുത്ത് നില്‍ക്കുകയായിരുന്ന രാജുവിനെ ബൈക്കിലെത്തിയ അജ്ഞാതരാണ് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘം അരിവാള്‍ കൊണ്ട് രാജുവിനെ വെട്ടി വീഴ്ത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

രാജുവിന്റെ കൊലപാതകത്തിന് പിന്നില്‍ ആരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി എച്ച് പി ആവശ്യപ്പെട്ടു. അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് കര്‍ണാടക ബി ജെ പി പ്രസിഡണ്ട് പ്രഹ്‌ളാദ് ജോഷിയും ആവശ്യപ്പെട്ടു. മൈസൂരിലെ ബന്ദ് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന മലയാളികളെയും സാരമായി ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആയതിനാല്‍ ഒരുപാട് ആളുകള്‍ മൈസൂര്‍ വഴി ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നുണ്ട്.

English summary
Mysore is likely to remain tense today following a bandh call to protest the killing of VHP activist, Raju. The police have launched an investigation into the murder of the 39 year old activist who was killed on Sunday near the Netaji circle which falls under the Udayagiri police station limits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X