Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു..75.93 ശതമാനം പോളിംഗ്

കൊൽക്കത്ത; ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് നാലം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 75.93 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിടെ ബംഗാളിൽ വ്യാപക ആക്രമണമാണ് റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.

വോട്ടെടുപ്പ് ആരംഭിച്ച് രാവിലെ 930 യോടെ കൂച്ച് ബിഹാർ ജില്ലയിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സേനയുടെ വെടിവെപ്പിലാണ് നാല് പേർ മരിച്ചത്. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

08-mamata-

ഹൂഗ്ളിയിലും വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. ബിജെപി എംപിയും സ്ഥാനാർത്ഥിയുമായ ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിന് നേരെ ആക്രമണവും നടന്നു.അതേസമയം കൂച്ച് ബിഹാറിൽ ജനക്കൂട്ടം സുരക്ഷ സൈനികരെ ആക്രമിക്കുകയായിരുന്നുവെന്ന് സിഐഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. പോളിംഗ് ബൂത്തിലേക്ക് എത്തുന്നവരെ തടയുന്ന സംഘത്തെ നീക്കം ചെയ്യുന്നതിനിടെ ഒരു കുട്ടി താഴെ വീഴുകയും പിന്നാലെ ജനം സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ആക്രമം അഴിച്ചുവിടുകയുമായിരുന്നുവെന്ന് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ആൾക്കൂട്ടത്തെ പിരിച്ചുവിടാനാണ് വെടിയുതിർത്തതെന്നും സൈന്യം പറഞ്ഞു.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

വടക്കൻ ബംഗാളിലെ രണ്ടും തെക്കൻ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്.നാലാം ഘട്ടത്തിലെ 373 സ്ഥാനാർത്ഥികളിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, സംസ്ഥാന മന്ത്രിമാരായ പാർത്ത ചാറ്റർജി, അരൂപ് ബിശ്വാസ് എന്നിവരും ഉൾപ്പെടുന്നു. ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള കടുത്ത വാക്പോരിനായിരുന്നു നാലാം ഘട്ട പ്രചരണം സാക്ഷ്യം വഹിച്ചത്.മുഖ്യമന്ത്രി മമത ബാനർജിക്കും മരുമകൻ അഭിഷേക് ബാനർജിക്കുമെതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തിയായിരുന്നു ബിജെപി പ്രചരണം നയിച്ചത്. അതേസമയം ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധനവ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെയായിരുന്നു തൃണമൂൽ നേതാക്കൾ തുറന്നടിച്ചത്.

ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+