കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീക്കൺ ലൈറ്റുകൾക്കു പകരം കൊടി!!! ബദൽ മാർഗവുമായി ബംഗാൾ സർക്കാർ!!!

ഇതിലൂടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പ്രോട്ടോകോൾ മനസിലാക്കാൻ കഴിയും

  • By Ankitha
Google Oneindia Malayalam News

കൊൽക്കത്ത: സർക്കാർ ഉദ്യോഗസ്ഥരുടെ കാറിൽ നിന്നും ബീക്കൺ ലെറ്റുകൾ കേന്ദ്രം ഒഴിവാക്കിയിട്ട് മാസങ്ങൾ കഴിയുമ്പോഴേക്കും ബദൽ മാർഗവുമായി പശ്ചിമ ബംഗാൾസർക്കാർ. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് ബീക്കൺ ലൈറ്റുകൾക്ക് പകരം വിവിധ തരം കൊടികൾ ഉപയോഗിക്കാം.

സമചതുരം, ത്രികോണം, അഗ്രകൃതി എന്നീ മൂന്ന് തരത്തിളള കൊടികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരായിരിക്കും ഇനി മുതൽ കാറുകളിൽ കൊടികൾ ഉപയോഗിക്കുക.തിങ്കളാഴ്ച മുതൽ ഇത് പ്രബല്യത്തിൽ വരുമെന്നു പശ്ചിമ ബംഗാൾ പെഴ്സണൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം അറിയിച്ചു. ഇതു നടപ്പിലാക്കുന്നതു കൊണ്ട് സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പ്രോട്ടോകോൾ മനസിലാക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ വാദം.

becon light

കഴിഞ്ഞ മെയ് 1 നാണ് പൊലീസ്, ഫയർഫോഴ്സ് എന്നീ വഹനങ്ങളിൽ നിന്നും ഒഴികെയുള്ള എല്ലാ സർക്കാർ വഹനങ്ങളിൽ നിന്നും ബീക്കൺലൈറ്റുകൾ മാറ്റാൻനിർദേശിച്ചത്. ഇതിനെതിരെ എതിർപ്പ് പ്രകടപ്പിച്ച് പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൽ രംഗത്തു വന്നിരുന്നു.

English summary
The West Bengal government has found an innovative way to beat the Centre's beacon ban for government vehicles. It has notified a scheme under which senior officials of the state can use different types of flags on the their official vehicles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X