Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബംഗാൾ ജീവിക്കാൻ യോഗ്യമല്ല, പ്രസിഡന്റ് ഭരണം വേണം'; രാജ്യസഭയിൽ പൊട്ടിക്കരഞ്ഞ് രൂപ ഗാംഗുലി

ഡൽഹി: രാജ്യസഭയിൽ പൊട്ടിക്കരഞ്ഞ് ബിജെപി എംപി രൂപ ഗാംഗുലി. ബംഗാളിലെ ബിര്‍ഭും ജില്ലയിൽ നടന്ന കൂട്ടക്കൊലയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് രൂപ ഗാംഗുലി പൊട്ടി കരഞ്ഞത്. ബംഗാൾ ഇനി ജീവിക്കാൻ യോഗ്യമല്ലെന്നും പ്രസിഡന്റ് ഭരണം വേണമെന്നും രൂപ ഗാംഗുലി ആവിശ്യപ്പെട്ടു. രാജ്യസഭയിൽ പൊട്ടി കരയുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി.

"പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം. ഈ സംസ്ഥാനത്ത് നിരവധി ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നു. ആളുകൾ ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ബംഗാൾ ജീവിക്കാൻ യോഗ്യമല്ലാത്ത സംസ്ഥാനം ആയി മാറിയിരിക്കുന്നു," - രൂപ പറഞ്ഞു.

roopa

"സ്വതന്ത്രമായി സംസാരിക്കാൻ പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് കഴിയുന്നില്ല. സംസ്ഥാനത്ത് കൊലപാതകികളെ സർക്കാർ സംരക്ഷിക്കുകയാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം സർക്കാർ ആളുകളെ കൊല്ലുന്നു. ഇത്തരത്തിലുലള മറ്റൊരു സംസ്ഥാനമില്ല. ഞങ്ങളും സാധാരണ മനുഷ്യരാണ്. കരിങ്കല്ല് പോലുള്ള മനസ്സുമായല്ല രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത്'-

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സ്ത്രീകളും കുട്ടികളും അടക്കം എട്ട് പേരെ ഒരു സംഘം മർദിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്യുകയായിരുന്നു.

ബംഗാൾ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ഗാംഗുലി ആരോപിച്ചു. പാർലമെന്റിന്റെ ഉപരിസഭയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം പി. സംഭവത്തിന് പിന്നാലെ കത്തി കരിഞ്ഞ മൃതദേഹങ്ങളുടെ ഭയാനകമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഷയത്തിൽ പ്രതികരിച്ച് ബി ജെ പിയും രംഗത്ത് എത്തിയിരുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഭരണകക്ഷി രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്താൻ പദ്ധതിയിടുകയാണെന്നും ബിജെപി ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി ജെ പി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
    കേരള എംപിമാരെ മര്‍ദ്ദിച്ച് ദില്ലി പോലീസ്, ദൃശ്യങ്ങള്‍ കാണാം

    കേസ് സി ബി ഐ ഏറ്റെടുക്കാന്‍ ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കരുത് എന്ന് ബംഗാൾ സർക്കാറിന്റെ ആവിശ്യം കൊൽക്കത്ത ഹൈക്കോടതി നിരസിച്ചിക്കുകയായിരുന്നു. കേസ് അന്വേഷിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഘം ശേഖരിച്ച വിവരങ്ങളും ഫയലുകളും സി ബി ഐക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. വരുന്ന ഏപ്രില്‍ ഏഴിനകം കേസിലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് കോടതി ഉത്തവ് ഇട്ടത്.

    സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. സംഭവം സ്ഥലം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് മമത സന്ദർശനം നടത്തിയത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും പറഞ്ഞിരുന്നു.

    സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് വലിയ രീതിയിലുളള അക്രമം നടന്നത്. അക്രമികൾ വീടുകൾക്ക് തീവെച്ച് ആളുകളെ കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലായിരുന്നു അക്രമ സംഭവങ്ങൾ നടന്നിരുന്നത്. കത്തികരിഞ്ഞ വീടിനുള്ളിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് അഗ്നിരക്ഷാസേന കണ്ടെത്തിയത്.

    ഇത്തരത്തിൽ 12 ഓളം വീടുകൾ അക്രമികൾ തീവെച്ച് നശിപ്പിച്ചു. വാർത്ത ഏജൻസികളാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ബര്‍ഷാല്‍ ഗ്രാമത്തിലെ തൃണമൂല്‍ നേതാവും ബോഗ്ത്തൂയിലെ താമസക്കാരനുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച ഉണ്ടായ ബോംബേറിലാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ഇയാൾക്കെതിരെ അക്രമം നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു ബംഗാളിൽ ജനങ്ങളുടെ വീടുകൾക്ക് നേരെ ശക്തമായ അക്രമം ഉടലെടുത്തത്. വീടിനുള്ളിലെ ആളുകളെ പൂട്ടിയിട്ട ശേഷമാണ് വീടുകൾക്ക് തീകൊളുത്തിയത്. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ആയിരുന്നു സ്ഥലത്തെത്താൻ രക്ഷാസേന കഴിഞ്ഞത്. എന്നാൽ, കണ്ടെത്തിയ മൃതദേഹങ്ങൾ എല്ലാം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+