Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭബാനിപ്പൂരിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരി മത്സരിക്കില്ല: സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് ബിജെപി

കൊൽക്കത്ത: കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമബംഗാളിലെ ഭവാനിപ്പൂർ അടക്കമുള്ള മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ തൃണമൂൽ കോൺഗ്രസ് ഭബാനിപ്പൂർ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 30 നാണ് പശ്ചിമ ബംഗാൾ നിയമസഭാ ഉപതിരഞ്ഞെടുപ്പ്.

1

ഭബാനിപൂർ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി എംഎൽഎ സുവേന്ദു അധികാരി മത്സരിക്കില്ലെന്ന് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഭബാനിപൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നത് സംബന്ധിച്ച് പാർട്ടി ഇപ്പോഴും ചർച്ച തുടരുകയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു. പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരി പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും ഉപതിരഞ്ഞെടുപ്പിൽ അവരെവീണ്ടും തോൽപ്പിക്കേണ്ട ആവശ്യമില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

2

ഭബാനിപ്പൂരിൽ ബിജെപി ടിക്കറ്റിൽ മറ്റൊരാളായിരിക്കും മത്സരിക്കുകയെന്നാണ് ബിജെപി വ്യക്തമാക്കിയതെങ്കിലും സസ്പെൻസ് ബാക്കി നിൽക്കുകയാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും നന്ദിഗ്രാമിലുണ്ടായ ഗതി തന്നെയായിരിക്കും മമതാ ബാനർജിക്ക് ഭബാനിപ്പൂരിൽ ഉണ്ടാകുകയെന്നും ബിജെപി നേതാവും പശ്ചിമ ബംഗാളിലെ പാർട്ടി സഹഭാരവാഹിയുമായ അമിത് മാളവ്യ പറഞ്ഞു.

3

മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തിൽ സുവേന്ദു അധികാരിക്കെതിരെ മത്സരിച്ച മമത ബാനർജിയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സിറ്റിംഗ് സീറ്റായ ഭബാനിപ്പൂർ വിട്ട് നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ച് ബിജെപി സ്ഥാനാർത്ഥിയെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു മമത മത്സരത്തിനിറങ്ങിയത്. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദുവിനോട് മമതയ്ക്ക് പരാജയം സമ്മതിക്കേണ്ടതായി വരികയായിരുന്നു.

4

തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഭബാനിപ്പൂരിൽ നിന്ന് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് തൃണമൂൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.
തൃണമൂൽ കോൺഗ്രസ് (ടിഎംസി) പാർട്ടി തലവനും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഭബാനിപൂർ മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണിത്.

5


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി മുന്നിൽക്കണ്ടാണ് മമത ബാനർജി ഭബാനിപൂർ ഉപേക്ഷിച്ച് നന്ദിഗ്രാമിലേക്ക് മത്സരിക്കാനെത്തിയത്. തുടർന്ന് ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെടുകയും ചെയ്തു. ഇപ്പോൾ അവർ ഭബാനിപൂരിൽ നിന്ന് എങ്ങനെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്? ഈ ഉപതിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലുണ്ടായ അതേ വിധി തന്നെയായിരിക്കും മമതയെ കാത്തിരിക്കുകയെന്നും അമിത് മാളവ്യ ട്വീറ്റിൽ കുറിച്ചു. എന്നാൽ ഉപതിരഞ്ഞെടുപ്പിലും വിജയം ബിജെപിക്കൊപ്പമായിരിക്കുമെന്നും ട്വീറ്റിൽ പറയുന്നു.

6

വർഷങ്ങളോളം മമതാ ബാനർജിയുടെ അടുത്ത സഹായിയും അവരുടെ ബംഗാൾ സർക്കാരിൽ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേരുന്നത്. സിംഗൂരിനു പുറമേ, 2011 പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി സർക്കാരിനെതിരെ മമതാ ബാനർജി രാഷ്ട്രീയ പ്രചാരണം നടത്തിയ പ്രദേശമാണ് നന്ദിഗ്രാം. എന്നാൽ 10 വർഷത്തിനുശേഷം തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സുവേന്ദു അധികാരിയോട് പരാജയം സമ്മതിക്കേണ്ടതായി വന്നു. എന്നിരിക്കിലും പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മമത തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിനകം ബംഗാൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഇക്കാരണം കൊണ്ടാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.

7

വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെയും തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. മമതാ ബാനർജി, അനന്തരവനും പാർട്ടി എംപിയുമായ അഭിഷേക് ബാനർജി എന്നിവരുൾപ്പെടെയുള്ളവരാണ് പാർട്ടി തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള താരപ്രചാരകരുടെ പട്ടികയിലുള്ളത്. ഭബാനിപൂർ സീറ്റിൽ മമത ബാനർജിക്കെതിരെ മത്സരിക്കാൻ ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെങ്കിലും സ്ഥാനാർത്ഥിയായി ബിജെപി നേതൃത്വം പരിഗണിക്കുന്ന പേരുകളിൽ നടനും രാഷ്ട്രീയ നേതാവുമായ രുദ്രനിൽ ഘോഷും അരിന്ദം ഗാംഗുലിയും ഉൾപ്പെടുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

7


രുദ്രനിൽ ഘോഷ് പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭബാനിപൂർ സീറ്റിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ ശോഭന്ദേബ് ചതോപാധ്യയോട് പരാജയപ്പെട്ടു. മമതാ ബാനർജിയ്ക്ക് മത്സരിച്ച് വിജയിച്ച് മന്ത്രിസഭയിൽ ഇടംനേടുന്നതിന് വേണ്ടി അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്ന് ആഴ്ച കഴിഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ രാജി. തുടർന്ന് മമതാ ബാനർജിക്ക് സ്വന്തം മണ്ഡലത്തിലൂടെ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു.

8


ഭബാനിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയേക്കില്ലെന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മമത ബാനർജിക്കെതിരെ ഭബാനിപ്പൂർ സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച കുറിച്ചുള്ള അന്തിമ തീരുമാനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ ര‍ഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മമതയ്ക്കെതിരെ സ്ഥാനാർത്ഥി നിർത്തണമെന്നാണ് കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം ഉന്നയിക്കുന്ന ആവശ്യം. എന്നാൽ ദേശീയ നേതൃത്വം ഇതിൽ എതിർപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്തിമ തീരുമാനം ഉടൻ പുറത്തുവന്നേക്കും.

10


2021ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം ചേർന്ന് സഖ്യം രൂപീകരിച്ചായിരുന്നു കോൺഗ്രസ് മത്സരിച്ചത്. എന്നാൽ സഖ്യത്തിന് ഒറ്റ സീറ്റ് പോലും നേടാൻ കഴിയാതെ വന്നതോടെ ഇത് പിരിയുകയായിരുന്നു. ഭനവാനിപ്പൂരിൽ ബിജെപിയും സിപിഎമ്മും മമതയ്ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഉറപ്പാണ്. ബിജെപിയെ വെല്ലുവിളിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട മമതയ്ക്കെതിരെ ശക്തരായ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

11


2021ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകളിൽ 213 സീറ്റുകൾ നേടി ബംഗാളിൽ ബിജെപിയുടെ മോദി-ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺഗ്രസിന് കഴിഞ്ഞു. ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് നിയമസഭാംഗമാകാതെ ആർക്കും മുഖ്യമന്ത്രിയോ മന്ത്രിയോ പ്രധാനമന്ത്രിയോ ആകാം. എന്നാൽ അത്തരമൊരു വ്യക്തി മന്ത്രിയായിക്കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുക്കപ്പെടണമെന്നാണ് ചട്ടം. നവംബർ അഞ്ചിനുള്ളിൽ ബംഗാൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. നേരത്തെ 2011 ലും സമാനമായ രീതിയില്‍ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം മമത ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+