ബംഗാളിൽ നേട്ടം കൊയ്യാൻ ബിജെപി; മെമ്പർഷിപ്പ് ഒരു കോടി, ടാർജറ്റ് മറകടന്ന് ബംഗാൾ നേതൃത്വം!
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അപൂർവ്വ നേട്ടവുമായി ബിജെപി. മെമ്പർഷിപ്പിലാണ് ബിജെപി ബംഗാൾ ഘടകം നേട്ടം കൊയ്തിരിക്കുന്നത്. നവംബറോടെ സംസ്ഥാനത്തെ മെമ്പർഷിപ്പ് ഒരു കോടി കവിയുമെന്നാണ് പാർട്ടി നേതാവ് തിഷാർ ഘോഷ് വ്യക്തമാക്കിയിരിക്കുന്നത്. അറുപത് ലക്ഷം മെമ്പർഷിപ്പായിരുന്നു കേന്ദ്രം സംസ്ഥാന ഘടകത്തിന് നൽകിയ ക്വാട്ട.
അംഗത്വ വിതരണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വ്യത്യസ്തമായ നിരവധി പരിപാടികലായിരുന്നു ബിജെപി സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് ആളുകൾ കൂട്ടത്തോടെ പാർട്ടി അംഗത്വം എടുക്കാൻ ഇടയായതെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. നിലവൽ ബംഗാളിൽ ബിജെപി അംഗങ്ങളുടെ എണ്ണം 96 ലക്ഷമാണ്. നവംബറോടെ ഒരു കോടി കടക്കുമെന്നാണ് പാർട്ടി നേതൃത്വം കണക്കു കൂട്ടുന്നത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി 18 സീറ്റുകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെമ്പര്‌ഷിപ്പിലും നേട്ടം കൈവരിച്ചിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പോടെ ബംഗാളിൽ മമതയുടെ ഭരണം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. ജുലായിലായിരുന്നു മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമിട്ടത്. ഓഗസ്ത് 20ന് അംഗത്വ വിതരണം അവസാനിപ്പിച്ചെങ്കിലും ചില സംസ്ഥാനങ്ങൾക്ക് മെമ്പർഷിപ്പ് പ്രവർത്തനം തുടരാൻ നിർദേശം കൊടുത്തിരുന്നു. ഇത്തരം സംസ്ഥാനങ്ങൾ ഡിസംബർ വരെ മെമ്പർഷിപ് പ്രവർത്തനം തുടരും.












Click it and Unblock the Notifications