Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ബിജെപി ഒന്നിന് പകരം 4 ജീവനെടുക്കുന്നു; തൃണമൂലിനെയും ഇങ്ങനെ നേരിടുമെന്ന് ബംഗാൾ ഉപാധ്യക്ഷൻ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഭീഷണിയുമായി പഞ്ചിമബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ബിശ്വപ്രിയോ റോയ് ചൗധരി രംഗത്ത്. സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിലായിരുന്നു ചൗധരിയുടെ ഭീഷണി. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ഏതെങ്കിലും ഒരു ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചാല്‍ പകരം നാല് തൃണമൂലുകാരെ ആക്രമിക്കുമെന്നാണ് ചൗധരിയുടെ ഭീഷണി. കൊല്‍ക്കത്തിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിമര്‍ശനം

വിമര്‍ശനം

ബിജെപിയുടെ മുര്‍ശിദാബ്ദ് ജില്ലാ പ്രസിഡന്റിന്റെ കാര്‍ ഒരു സംഘം ബോംബെറിഞ്ഞ് ആക്രമിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നില്ല. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപി ഉപാധ്യക്ഷന്റെ വിമര്‍ശനം. പശ്ചിമ ബംഗാളില്‍ ജനാധിപത്യം അപകടത്തിലാണ്, ഞങ്ങള്‍ക്ക് സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കേണ്ടതുണ്ട്.

 കേരളത്തിന്റെ മാതൃക

കേരളത്തിന്റെ മാതൃക

ഞങ്ങളുടെ പ്രവര്‍ത്തകരെയും നേതാക്കളെയും എല്ലാ ദിവസവും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ലക്ഷ്യമിടുന്നു. കേരളത്തിലെ ബിജെപിക്ക് സമാനമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ കേരളത്തില്‍ മാര്‍ക്കിസ്റ്റികാരുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയാണ്. കേരളത്തില്‍ അവര്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. അവിടെ ഓരോ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ നാല് പേരെ തിരിച്ച് ആക്രമിക്കാന്‍ തുടങ്ങി.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ഇന്നലെ മുര്‍ഷിദാബാദില്‍ നടന്ന സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കേരളത്തിലെ അതേ പാത ഞങ്ങള്‍ ഇവിടെ പിന്തുടരുമെന്ന് ബിശ്വപ്രിയോ റോയ് ചൗധരി മുന്നറിയിപ്പ് നല്‍കി. അക്രമ രാഷ്ട്രീയത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും നിശബ്ദമായി നോക്കി നില്‍ക്കുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയെന്നും ചൗധരി വ്യക്തമാക്കി.

പ്രതികാരം ചെയ്യാന്‍ മടിക്കില്ല

പ്രതികാരം ചെയ്യാന്‍ മടിക്കില്ല

ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്. ഞങ്ങള്‍ അനീതിക്കെതിരെ പ്രതിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്യും. പക്ഷേ അത് പ്രാവര്‍ത്തികമാകുന്നില്ലെങ്കില്‍ അനീതിക്ക് എതിരെ പ്രതികാരം ചെയ്യാന്‍ ഞങ്ങള്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഈ സാഹചര്യം തുടരുകയാണെങ്കില്‍, ഞങ്ങള്‍ക്കെതിരായ ഓരോ ആക്രമണത്തിനും ഞങ്ങള്‍ നാല് പേരെ പകരം ആക്രമിക്കും. അത് ജില്ല, സംസ്ഥാന നേതാക്കളായിരിക്കുമെന്ന് ഞാന്‍ വ്യക്തമാക്കാം. നിങ്ങള്‍ക്കത് കൈകാര്യം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്‌തോളുവെന്നും ചൗധരി വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ്

അതേസമയം, റോയ് ചൗധരിയുടെ കൊലവിളി ബിജെപി സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്നാണ് കരുതുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് വ്യക്തമാക്കി. ബംഗാള്‍ ബിജെപി ആക്രമത്തിന്റെ പാതയാണ് പിന്തുടരുന്നതെങ്കില്‍ തൃണമൂല്‍ അത് കൈകാര്യം ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ അത് സഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+