Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളുടെ എംഎല്‍എയെ കൊന്ന ശേഷം ആത്മഹത്യയാക്കുന്നു; ബിജെപി... ആത്മഹത്യാ കുറിപ്പില്‍ 2 പേര്‍

കൊല്‍ക്കത്ത: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തങ്ങളുടെ എംഎല്‍എയെ കൊന്ന് കെട്ടിത്തൂക്കിയതാണെനന് ബിജെപി. ഇക്കാര്യം ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ്. വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തി. മരിച്ച എംഎല്‍എ ദേബേന്ദ്രനാഥ് റോയിയുടെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതില്‍ രണ്ടുപേരുകള്‍ എടുത്തുപറയുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

കൊല്‍ക്കത്തയില്‍ ബിജെപി പ്രതിഷേധ റാലി സംഘടിപ്പിച്ചു. കൊലപാതം ആത്മഹത്യയാക്കി മാറ്റാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ആത്മഹത്യ ചെയ്ത സ്ഥലം സന്ദര്‍ശിച്ച് ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. മാത്രമല്ല, പോലീസ് നായയും വിരലടയാള വിദ്ഗരുമെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ....

സിബിഐ അന്വേഷിക്കണം

സിബിഐ അന്വേഷിക്കണം

സത്യം പുറത്തുവരുന്നതിന് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാജു ബാനര്‍ജി ആവശ്യപ്പെട്ടു. അതേസമയം, മൃതദേഹം വച്ച് രാഷ്ട്രീയം കളിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കീം പ്രതികരിച്ചു.

വൃത്തികെട്ട രാഷ്ട്രീയം

വൃത്തികെട്ട രാഷ്ട്രീയം

ബിജെപി നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു മരിച്ച എംഎല്‍എ ദേബേന്ദ്രനാഥ് റോയിക്ക്. രണ്ടു വ്യക്തികളുടെ പേരുകള്‍ ആത്മഹത്യാ കുറിപ്പിലുണ്ട്. ബിജെപി വൃത്തികെട്ട രാഷ്ട്രീയമാണ് ബംഗാളില്‍ കളിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.

ഹെംതാബാദ് എംഎല്‍എ

ഹെംതാബാദ് എംഎല്‍എ

ഹെംതാബാദ് എംഎല്‍എ ദേബേന്ദ്രനാഥ് റോയ് ആണ് മരിച്ചത്. നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പട്ടിക ജാതി സംവരണ മണ്ഡലമാണ് ഹെംതാബാദ്. ഇവിടെ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം ടിക്കറ്റിലാണ് ദേബേന്ദ്രനാഥ് റോയ് മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.

Recommended Video

cmsvideo
    Rajasthan Crisis: Why Gandhis Have Not Met Sachin Pilot? | Oneindia Malayalam
    ഒരു കടയോട് ചേര്‍ന്ന്

    ഒരു കടയോട് ചേര്‍ന്ന്

    ഹെംതാബാദിലെ ഒരു കടയോട് ചേര്‍ന്നാണ് റോയിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇദ്ദേഹത്തിന്റെ വീടും ഏകദേശം ഇതിന് അടുത്താണ്. കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണ് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. നാട്ടുകാര്‍ ഇക്കാര്യം ശരിവയ്ക്കുന്നുവെന്നും ബംഗാള്‍ ബിജെപി ട്വീറ്റ് ചെയ്തു.

    സിപിഎം വിട്ട് ബിജെപിയില്‍

    സിപിഎം വിട്ട് ബിജെപിയില്‍

    സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണോ അദ്ദേഹം ചെയ്ത തെറ്റ് എന്നും സംസ്ഥാന നേതൃത്വം ചോദിച്ചു. ബിജെപിയുടെ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

    രാത്രി ഒരുമണിക്ക്

    രാത്രി ഒരുമണിക്ക്

    രാത്രി ഒരുമണിക്ക് ഒരു സംഘം ആളുകള്‍ ദേബേന്ദ്രനാഥ് റോയിയുടെ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം പുറത്തേക്ക് പോയതായിരുന്നു എംഎല്‍എ എന്ന് ബന്ധുക്കള്‍ പറഞ്ഞു. നേതാക്കളെ കൊലപ്പെടുത്തിയാല്‍ ബംഗാളിലെ ബിജെപി ഇല്ലാതാകില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ പ്രതികരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+