കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി!! ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ 3 സീറ്റും പിടിച്ച് തൃണമൂല്‍!

Google Oneindia Malayalam News

Recommended Video

cmsvideo
West Bengal bypolls: Trinamool Congress wins two seats, ahead in third | Oneindia Malayalam

കൊല്‍ക്കത്ത: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിജെപിക്ക് ബംഗാളിലും കനത്ത തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കനത്ത പരാജയമാണ് ബിജെപി നേരിട്ടത്. മൂന്ന് സീറ്റുകളിലും ഭരണ കക്ഷിയായ തൃണമൂല്‍ വിജയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആവേശത്തിലായിരുന്നു ബംഗാളില്‍ ബിജെപി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിയത്.

അതേസമയം ഇത്തവണ സഖ്യമായി മത്സരിച്ച കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിനും ബംഗാളില്‍ കാലിടറി. കോണ്‍ഗ്രസിന്‍റേയും ബിജെപിയുടേയും ഓരോ സിറ്റിങ്ങ് സീറ്റുകള്‍ വീതമാണ് തൃണമൂല്‍ പിടിച്ചെടുത്തത്. വിശദാംശങ്ങളിലേക്ക്

 സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്തു

സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്തു

കാളിയഗഞ്ച്, ഖരഗ്പൂര്‍ സദര്‍ , കരിംപൂര്‍ എന്നീ മൂന്ന് നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കരിംപൂര്‍ മാത്രമായിരുന്നു ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ്. കാളിയഗഞ്ച് കോണ്‍ഗ്രസിന്‍റേയും ഖരഗ്പൂര്‍ സദര്‍ ബിജെപിയുടേയും സിറ്റിങ്ങ് സീറ്റുകളായിരുന്നു.

 കോണ്‍ഗ്സ്-സിപിഎം സഖ്യം

കോണ്‍ഗ്സ്-സിപിഎം സഖ്യം

കോണ്‍ഗ്രസ്-സിപിഎം സഖ്യ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി കൊണ്ടാണ് കാളിയഗഞ്ച് നിയമസഭ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥി തപന്‍ ദേബ് സിന്‍ഹ 2304 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്.

 വലിയ ഭൂരിപക്ഷം

വലിയ ഭൂരിപക്ഷം

കോൺഗ്രസ്-സിപിഎം സഖ്യ സ്ഥാനാർഥിയായ ദിത്ത ശ്രീറോയിയെയാണ് തപന്‍ ദേബ് സിന്‍ഹ പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎൽഎ പർമതാ നാഥ് റേ (കോൺഗ്രസ്) അന്തരിച്ചതിനെ തുടർന്നാണ് കാളിഗഞ്ച് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 57,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്.

 ബിജെപി മണ്ഡലം

ബിജെപി മണ്ഡലം

ബിജെപി അധ്യക്ഷന്‍റെ മണ്ഡലമായ ഖരഗ്പൂര്‍ സദറിലും വലിയ ഭൂരിപക്ഷത്തടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയം. ഇവിടെ തൃണമൂലിന്‍റെ പ്രദീപ് സര്‍ക്കാര്‍ 20,811 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഖരഗ്പൂര്‍ സദര്‍ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു ബിജെപി നേതാവ് ദിലീപ് ഘോഷും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

കുത്തക മണ്ഡലം

കുത്തക മണ്ഡലം

കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമായിരുന്ന ഖരഗ്പൂര്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് ദിലീപ് ഘോഷിലൂടെ ബിജെപി പിടിച്ചെടുത്തത്. ബിജെപിയുടെ പ്രേം ചന്ദ്ര ഝായാണ് ഇവിടെ മത്സരിച്ചത്. കോണ്‍ഗ്രസ്-സിപിഎം സഖ്യ സ്ഥാനാര്‍ത്ഥിയായിരുന്നു ചിത്തരംഞ്ചന്‍ മണ്ഡല്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യം

കാളിയാഗഞ്ചിലും ഖരഗ്പൂരിലും ചരിത്രത്തില്‍ ആദ്യമായാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നത്. കരിംപൂരിലും വന്‍ ലീഡുമായി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മുന്നേറുന്നത്. മണ്ഡലത്തെ പ്രതിനിധീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മെഹുവാ മൊയ്ത്രയ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

മര്‍ദ്ദനമേറ്റു

മര്‍ദ്ദനമേറ്റു

ഇവിടെ ഉപതിരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന ജയ്പ്രകാശ് മജുംദാറിന് തൃണമൂല്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു. നദിയ ജില്ലയിലെ ഫിപുല്‍ഖോലയില്‍ പാര്‍ട്ടി ഏജന്‍റുമാരെ ബൂത്തിലാക്കി മടങ്ങവേയായിരുന്നു ജയപ്രകാശിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ബിജെപിക്ക് മറുപടി

ബിജെപിക്ക് മറുപടി

അതിനിടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ബംഗാളിലെ ജനം നല്‍കിയ മറുപടിയാണ് ഫലമെന്ന് മമത പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലെത്തുന്നത് ഗുണം ചെയ്യുന്നത് ബിജെപിക്കാണെന്നും മമത കുറ്റപ്പെടുത്തി.

തകര്‍ന്നടി‍ഞ്ഞു

തകര്‍ന്നടി‍ഞ്ഞു

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വന്‍ മുന്നേറ്റമായിരുന്നു ബിജെപി നേടിയത്. ആകെയുള്ള 42 സീറ്റില്‍ 18 സീറ്റുകളിലും ബിജെപിക്ക് ജയിക്കാനായി. 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിച്ചെടുക്കുമെന്നായിരുന്നു ബിജെപിയുടെ വെല്ലുവിളി.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

ബംഗാളില്‍ തൃണമൂലിനും ബിജെപിക്കും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ലിറ്റ്‌മെസ് ടെസ്റ്റായാണ് ഈ ഉപതിരഞ്ഞെടുപ്പ് കണക്കാക്കിയിരുന്നത്. തിരഞ്ഞെടുപ്പ് വിജയം തൃണമൂലിന് പ്രതീക്ഷ നല്‍കുന്നതാണ്.

ഉത്തരാഖണ്ഡില്‍

ഉത്തരാഖണ്ഡില്‍

അതിനിടെ ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ പിത്തോറഗറില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ സിറ്റിംഗ് എം‌എൽ‌എയും കാബിനറ്റ് മന്ത്രിയുമായ പ്രകാശ് പന്ത് ജൂണിൽ മരിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

ബിജെപിക്ക് ലീഡ്

ബിജെപിക്ക് ലീഡ്

പന്തിന്റെ ഭാര്യ ചന്ദ്ര, കോൺഗ്രസിന്റെ അഞ്ജു ലുന്തി, സമാജ്‌വാദി പാർട്ടിയുടെ ലളിത് മോഹൻ ഭട്ട് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഇവിടെ 2500 വോട്ടിന്‍റെ ലീഡാണ് ബിജെപിക്കുള്ളത്.

'സിപിഎം വോട്ടുപിടിച്ചത് സോണിയയുടെയും ശരത്പവാറിന്റെയും പടം വെച്ച് പോസ്റ്ററും നോട്ടീസും അടിച്ചാണ്''സിപിഎം വോട്ടുപിടിച്ചത് സോണിയയുടെയും ശരത്പവാറിന്റെയും പടം വെച്ച് പോസ്റ്ററും നോട്ടീസും അടിച്ചാണ്'

അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 8 നേതാക്കള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

English summary
Bengal by election; BJP wins in 2 seats out of 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X