Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ ശക്തനാക്കിയത് കോൺഗ്രസ്‌ ; ഇനി പോരാട്ടം ഗോവ ഫോർവേർഡ് പാർട്ടിക്കൊപ്പമെന്ന് മമത

പനാജി: നരേന്ദ്ര മോദിയെയും ബിജെപിയെയും കൂടുതൽ ശക്തരാക്കിയത് കൊണ്ഗ്രെസ്സ് ആണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ പബ്ലിസ്റ്റിക്കായി പ്രവർത്തിച്ചു കൊണ്ടാണ് കൊണ്ഗ്രെസ്സ് ബിജെപിയേയും മോദിയെയും ശക്തരാക്കിയതെന്ന് മമത ആഞ്ഞടിച്ചു. പ്രതിപക്ഷം ഒന്നിക്കേണ്ടത്തിന്റെ ആവശ്യകത തിരിച്ചറിയുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടുവെന്നും മമത പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താനും ഇന്ത്യയുടെ ഫെഡറൽ ഘടനയെ ശക്തിപ്പെടുത്താനും പ്രാദേശിക പാർട്ടികളുടെ പ്രാധാന്യം ഒഴിച്ചു നിർത്താൻ സാധിക്കില്ലെന്നും മമത പറഞ്ഞു.

മോദിജി ശക്തനായത് കോൺഗ്രസ്‌ കാരണമാണ്. കോണ്ഗ്രസ് ആണ് ബിജെപിയുടെ പബ്ലിസിറ്റിക്കായി പ്രവർത്തിച്ചത്. കോൺഗ്രസിന് ഇനിയും ഒരു തീരുമാനം എടുക്കാൻ സാധിച്ചില്ലെങ്കിൽ ജനം കഷ്ടപ്പെടുമെന്നും കോൺഗ്രസിന് തീരുമാനമെടുക്കാൻ ഇനിയും സമയം ഒരുപാട് ബാക്കിയുണ്ടെന്നും തൃണമൂൽ മേധാവി പറഞ്ഞു.

mamatabanerjee

തൃണമൂലുമായി സഖ്യമുണ്ടാക്കാനുള്ള അവസരം കോൺഗ്രസ് നിരസിക്കുകയും പകരം ഇടതുപക്ഷത്തോടും ഇന്ത്യൻ സെക്കുലർ ഫ്രണ്ടിനോടും ചേർന്ന് പ്രവർത്തിക്കാനാണ് ബംഗാളിൽ കോൺഗ്രസ്‌ തീരുമാനിച്ചത്. പിന്നീട് ബിജെപിയോ തൃണമൂലോ ഉണ്ടാകില്ല... മഹാസഖ്യം മാത്രമേ നിലനിൽക്കൂയെന്നാണ് ബംഗാൾ സംസ്ഥാന കോൺഗ്രസ്‌ അധ്യക്ഷൻ പറഞ്ഞതെന്ന് മമത പറഞ്ഞു. എന്നിട്ട് ബംഗാളിൽ കോൺഗ്രസ്‌ തോൽക്കുകയാണ് ചെയ്തത്. ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. ഗോവ ഫോർവേർഡ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനവും കോൺഗ്രസ്‌ ഇപ്പോൾ നിരസിച്ചിരിക്കുകയാണെന്നും ഇത് ഗോവ ഫോർവേർഡ് പാർട്ടി മേധാവി സർദേശായിയെ തൃണാമൂലുമായി സഖ്യമുണ്ടാക്കാൻ പ്രേരിപ്പിച്ചതായി മമത പറഞ്ഞു.

ബിജെപ്പിക്കെതിരെ മത്സരിക്കുന്നതിനു പകരം കോൺഗ്രസ്സ് തനിക്കെതിരെയാണ് മത്സരിച്ചത് എന്നിട്ട് തോൽക്കുകയും ചെയ്തു വെന്നും മമത പറഞ്ഞു. നിങ്ങൾ എന്താണ് കരുതിയത് ഞങ്ങൾ നിങ്ങൾക്ക് പൂക്കൾ തരുമെന്നോ മമത പറഞ്ഞു. പ്രാദേശിക പാർട്ടികൾക്ക് സീറ്റ് നൽകണമെന്നും പരദേശിക പാർട്ടികൾ ശക്തമാകണമെന്നും മമത പറഞ്ഞു. കൂടാതെ എല്ലാ സംസ്ഥാനങ്ങളും ശക്തമാകണം എങ്കിൽ കേന്ദ്രവും ശക്തമാകുമെന്നും മമത പറഞ്ഞു.

ബിജെപിക്കെതിരെ പോരാടാൻ ഗോവ ഫോർവേർഡ് പാർട്ടിയും തൃണമൂലും ഒരുമിച്ച് പ്രവർത്തിക്കൻ തീരുമാനിച്ചുവെന്നും അഴിമതി നിറഞ്ഞതും വർഗീയവുമായ ബിജെപിയുടെ ഭരണം 2022 ലെ തെരഞ്ഞെടുപ്പിൽ അവസാനിപ്പിക്കുമെന്നും സർദേശയി പറഞ്ഞു. ഏവരും ഉറ്റുനോക്കുന്ന തെരെഞ്ഞെടുപ്പാണ് അടുത്ത വർഷത്തേത്. ഇന്ത്യയിൽ ബിജെപിയുടെ ശക്തിക്ക് മാറ്റം വരുത്തണമെങ്കിൽ കോൺഗ്രസ്‌ ശക്തമായി തിരിച്ച് വരണമെന്നും മുൻപ് തെരഞ്ഞെടുപ്പ് തന്ത്രഗ്നൻ പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.

പുത്തന്‍ മേക്കോവറില്‍ കുടുംബ വിളക്ക് താരം അതിര മാധവ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+