Get Updates
Get notified of breaking news, exclusive insights, and must-see stories!

വഴിയോരക്കടയില്‍ മോമോസ് ഉണ്ടാക്കി മമത ബാനര്‍ജി; ഇതെന്ത് കഥയെന്ന് ആളുകള്‍; വീഡിയോ വൈറല്‍

കൊൽക്കത്ത: മോമോസ് വേണോ..നല്ല ചൂടുള്ള മോമോസ്..അതും ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉണ്ടാക്കിയ മോമോസ്. അതെ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുന്നത്. വഴിയോരക്കച്ചവടക്കാർക്കൊപ്പം മമത മോമോസ് ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.

ഡാർജിലിംഗ് സന്ദർശനത്തിനിടെ തെരുവിലെ ലഘുഭക്ഷണശാലകളിൽ പോകുന്നതിന്റെയും അവിടുത്തെ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിന്റെയും ചിത്രങ്ങൾ മമത തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സ്ത്രീകൾ നടത്തുന്ന ഒരു സ്റ്റാൾ സന്ദർശിക്കവെയാണ് മമത മോമോസ് ഉണ്ടാക്കിയത്.

1

2019-ലും ഡാർജിലിങ് സന്ദർശനവേളയിൽ മമത കുന്നുകളിലെ റോഡരികിൽ ഒരു കടയിൽ ടിബറ്റൻ ഭക്ഷണമായ ‘മോമോ' ഉണ്ടാക്കിയിരുന്നു.
അയൽരാജ്യങ്ങളായ നേപ്പാളിലും ഭൂട്ടാനിലും ജനപ്രിയമായ വിഭവമാണ് മോമോസ്. അസം, സിക്കിം, ഉത്തരാഖണ്ഡ്, ലഡാക്ക്, തുടങ്ങിയ അയൽനാടുകളെപ്പോലെ ഡാർജീലിങ്ങുകാരുടെയും ഇഷ്ട വിഭവമാണ് മോമോസ്. മമത മോമോസ് ഉണ്ടാക്കുന്ന വിവരം അറിഞ്ഞ് നിരവധിപേരാണ് എത്തിയത്

2

മോമോസ് ഉണ്ടാക്കുന്നതിന്റെ നിരവധി ഫോട്ടോകൾ മമത ബാനർജി ഫേസ്ബുക്കിൽ പങ്കുവെച്ചു. "ഇന്ന് ഞാൻ ഡാർജിലിംഗിലെ പ്രഭാത നടത്തത്തിനിടെ മോമോസ് ഉണ്ടാക്കി," എന്ന അടിക്കുറിപ്പോടെയായിരുന്നു അവർ ഫോട്ടോ പങ്കുവെച്ചത്
ഈ നിമിഷങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ട്.

3

ഓരോ സന്ദർശനത്തിലും മധുരമായ ഓർമകൾ സമ്മാനിക്കുന്ന ഇവിടുത്തെ കഠിനാധ്വാനികളായ ഓരോ വ്യക്തികൾക്കും എന്റെ നന്ദി.' മമത ചിത്രത്തിനൊപ്പം കുറിച്ചു. കഴിഞ്ഞ തവണയും മമത ഡാർജിലിംഗ് സന്ദർശിച്ചപ്പോൾ പാചകം ചെയ്തിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡാർജിലിംഗിലെത്തിയ ബംഗാൾ മുഖ്യമന്ത്രി പാനി പൂരി ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ കഴി‌ഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

4

ഡാർജിലിങ്ങിലെ മലയോരത്തെ വഴിയോരക്കടയിൽ ആണ് മമതാ ബാനർജി പാനി പൂരിയുണ്ടാക്കിയത്. തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ തന്നയാണ് വീഡിയോ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത്. സ്വയംസഹായ സംഘത്തിലെ (എസ്.എച്ച്.ജി.) സ്ത്രീകൾ നടത്തുന്ന സ്റ്റാൾ സന്ദർശിക്കുന്നതിനിടയിലാണ് മമത പാനി പൂരി ഉണ്ടാക്കിയത്. മമത തന്നെ അവ ആളുകൾക്ക് വിതരണവും ചെയ്യുകയും ചെയ്തിരുന്നു.
ഗൂർഖാലാൻഡ് ടെറിറ്റോറിയൽ അഡ്മിനിസ്ട്രേഷൻ (ജി.ടി.എ.) തിരഞ്ഞെടുപ്പിൽ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനായാണ് മമത ഡാർജിലിങ്ങിലെത്തിയത്.

5


ബം​ഗാളിൽ മമതയ്ക്ക് വലിയ ജനസ്വീകാര്യതയാണ് ഉള്ളത്. 2011 മുതൽ ബം​ഗാളിന്റെ മുഖ്യമന്ത്രിയാണ് മമത. കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിലും മികച്ച വിജയമാണ് തൃണമൂൽ കോൺ​ഗ്രസ് നേടിയത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണങ്ങളിൽ മമതയുടെ കാലിന് പരിക്കേൽക്കുകയും പരിക്ക് പറ്റിയ കാലിന് പ്ലാസ്റ്ററിട്ട് മമത തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് വലിയ വാർത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+