കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തെഴുതി മമത, ആവശ്യങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: തുടര്‍ച്ചയായി മൂന്നാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മമത കത്തയച്ചത്. സാര്‍വത്രികവും സൗജന്യവുമായി എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നാണ് കത്തില്‍ മമത പ്രധാനമായും ആവശ്യപ്പെട്ടത്. 18 വയസ്സിന് മുകളിലുള്ള എല്ലാ മുതിര്‍ന്നവര്‍ക്കും കുത്തിവയ്പ് നല്‍കുന്നതിന് നിലവിലെ വാക്‌സിന്‍ ലഭ്യത വളരെ ബുദ്ധിമുട്ടാക്കുന്നുവെന്ന് മമത കത്തില്‍ വ്യക്തമാക്കി.

india

'റംസാൻ ,ഹീ ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം'; കാരണം എന്തെന്ന് പറഞ്ഞ് പ്രേക്ഷകന്റെ കുറിപ്പ്.. വൈറൽ'റംസാൻ ,ഹീ ഈസ് നോട്ട് ഫിറ്റ് ഫോര്‍ ദിസ് ഗെയിം'; കാരണം എന്തെന്ന് പറഞ്ഞ് പ്രേക്ഷകന്റെ കുറിപ്പ്.. വൈറൽ

പശ്ചിമ ബംഗാളിന് ദിവസേന കുറഞ്ഞത് 10,000 ഡോസ് റെംഡെസിവിറും 1000 കുപ്പി ടോസിലിസുമാബിന്റെ ആവശ്യവുമുണ്ടെന്ന് മമത കത്തില്‍ പറയുന്നു. അടുത്ത 7 ദിവസത്തിനുള്ളില്‍ ദിവസേനയുള്ള മെഡിക്കല്‍ ഓക്‌സിജന്‍ ഉപഭോഗത്തിന്റെ ആവശ്യകത 400 മെട്രിക് ടണ്ണില്‍ നിന്ന് 500 മെട്രിക് ടണ്ണായി ഉയരുമെന്ന് മമത പറയുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്റെ അളവില്‍ കുറവ് വരാതിരിക്കാന്‍ 500 മെട്രിക് ടണ്‍ ഓക്‌സിജന്‍ കേന്ദ്രം അനുവദിക്കണമെന്നും മമത കത്തില്‍ വ്യക്തമാക്കി.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

കൊവിഡ്19 വാക്‌സിന്‍: രണ്ടാം ഡോസിനെ കുറിച്ച് ആശങ്ക വേണ്ട, 3 മാസം കഴിഞ്ഞ് സ്വീകരിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രികൊവിഡ്19 വാക്‌സിന്‍: രണ്ടാം ഡോസിനെ കുറിച്ച് ആശങ്ക വേണ്ട, 3 മാസം കഴിഞ്ഞ് സ്വീകരിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിവസേന വര്‍ദ്ധിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞത് സംസ്ഥാനത്ത് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ 1,20,946 രോഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ 11,744 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 765843 പേര്‍ ഇതുവരെ സംസ്ഥാനത്ത് നിന്ന് രോഗമുക്തി നേടി.

രണ്ടാം പിണറായി സര്‍ക്കാറില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിച്ചേക്കും:കോവൂര്‍ കുഞ്ഞുമോന് സാധ്യതയില്ലരണ്ടാം പിണറായി സര്‍ക്കാറില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിച്ചേക്കും:കോവൂര്‍ കുഞ്ഞുമോന് സാധ്യതയില്ല

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

English summary
Bengal CM Mamata Banerjee has written to the PM Modi On COVID Management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X