ബംഗാളിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർദ്ധിപ്പിച്ച് മമത; 40000 രൂപയുടെ വർദ്ധനവ്
കൊൽക്കത്ത: ബംഗാളിൽ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളം വർദ്ധിപ്പിച്ച് മമത സർക്കാർ. എം എൽ എ മാരുടെയും മന്ത്രിമാരുടെയും പ്രതിമാസശമ്പളത്തിൽ 40000 രൂപയുടെ വർദ്ധനവ് ആണ് മമത ബാനർജി പ്രഖ്യാപിച്ചത്.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബംഗാീളിൽ നൽകയിരുന്ന ശമ്പളം കുറവായിരുന്നത് കൊണ്ടാണ് വർദ്ധനവ് വരുത്താനുള്ള തീരുമാനമെന്നും മമത ബാനർജി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി ശമ്പളം കൈപ്പറ്റാത്തതനാൽ നിലവിലുള്ള രീതി തുടരും എന്നാണ് പറഞ്ഞത്.

എം എൽ എമാരുടേയും മന്ത്രിമാരുടേയും പ്രതിമാസ ശമ്പളത്തിൽ മാത്രം ആണ് വർദ്ധിപ്പിച്ചത്. അതേസമയം മറ്റ് ആനുകൂല്യങ്ങളിലും അലവൻസുകളിലും വർധനവ് ഇല്ല. ശമ്പളം വർദ്ധിപ്പിച്ചതോടെ എം എൽ എ മാർക്ക് മറ്റ് ആനുകൂല്യങ്ങൾ ഉൽരപ്പെടെ ഒരു ലക്ഷത്തി ഇരുപത്തിയൊന്നായിരം രൂപ പ്രതിമാസം ലഭിക്കും.
ഈ വർധനവോടെ എംഎൽഎമാർക്ക് മറ്റ് ആനുകൂല്യങ്ങളുൾപ്പെടെ ഒരു ലക്ഷത്തി ഇരുപത്തിയൊന്നായിരം (1.21 ലക്ഷം) രൂപ പ്രതിമാസം പ്രതിഫലമായി ലഭിക്കും. 81, 000 രൂപയാണ് എം എൽ എമാർക്ക് നിലവിൽ ലഭിക്കുന്നത്. മന്ത്രിമാരുടെ പ്രതിഫലം പ്രതിമാസം ഒരുലക്ഷത്തി പതിനായിരം (1.1 ലക്ഷം) രൂപയിൽ നിന്ന് ഒരുലക്ഷത്തി അമ്പതിനായിരം (1.5 ലക്ഷം) രൂപയായി ഉയരും. നേരത്തെയുള്ള ശമ്പള തുക എം എൽ എമാർക്ക് 10000 രൂപയും മന്ത്രിമാർക്ക് 11000 രൂപ എന്നിങ്ങനെയാണെന്നാണ് സീന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.












Click it and Unblock the Notifications