വാക്ക് പാലിക്കാന്‍ മമത ബാനര്‍ജി; വീല്‍ ചെയറുമായി തിങ്കളാഴ്ച പ്രചരണത്തിനിറങ്ങും
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ പ്രചാരണത്തിനിടെ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തിങ്കളാഴ്ച മുതല്‍ വീല്‍ ചെയറില്‍ പ്രചാരണത്തിനിറങ്ങും. നേരത്തെ ആശുപത്രി വിട്ട് വസതിയിലെത്തിയ മമത ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ആശുപത്രി വാസത്തിനിടെ തൃണമൂല്‍ പ്രവര്‍ത്തകരോട് വീല്‍ ചെയറിലാണെങ്കിലും പ്രചരണത്തിനിറങ്ങുമെന്ന് മമത വാക്ക് നല്‍കിയിരുന്നു. പരിക്ക് ഭേദമായതോടെ വെള്ളിയാഴ്ച വൈകീട്ട് മമത ആശുപത്രിവിട്ടിരുന്നു.

നന്ദിഗ്രാമില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ പ്രചരണത്തിന് തുടക്കം കുറിക്കാനാണ് മമതയുടെ പദ്ധതി. മമത ഏറ്റവും അടുത്ത അനുയായിരുന്ന സുവേന്ദു അധികാരിയെയാണ് ബിജെപി നന്ദിഗ്രാമില്‍ രംഗത്തിറക്കിയത്. തിങ്കളാഴ്ച പ്രചരണം ആരംഭിക്കുന്ന മമത പുരുളിയ ജില്ലയിലാണ് സന്ദര്‍ശനം നടത്തുക. ഇവിടെ രണ്ട് റാലികളില്‍ മമത പങ്കെടുക്കും. നേരത്ത് രണ്ട് ജില്ലകളില്‍ കൂടി ഇതേ ദിവസം പ്രചരണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കാലിന് പരിക്കേറ്റതോടെ പ്രചരണം ചുരുക്കുകയായിരുന്നു.
അതേ സമയം തിരഞ്ഞെടുപ്പ് അടുത്തതോടെ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ അതീവ ജാഗ്രത പാലിക്കാനും വീല്‍ചെയര്‍ ഉപയോഗിക്കാനും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ ബോര്‍ഡിനായിരിക്കും അടുത്ത കുറച്ച് ദിവസത്തേക്ക് മമതയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുക.












Click it and Unblock the Notifications