കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു, കാരണം എന്താണെന്നോ ?

  • By Aiswarya
Google Oneindia Malayalam News

കൊല്‍ക്കത്ത: വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കോളേജില്‍വെച്ച് തല്ലിക്കൊന്നു. മിഡ്‌നാപ്പൂര്‍ സബാങ്ങിലെ കോളേജിലാണ് ദാരുണ സംഭവം നടന്നത്. മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ലെന്ന കാരണത്താലാണത്രെ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന കൃഷ്ണ എന്ന യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷവും കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

-midnapur.j

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 യോടെ ടിഎംസിപി അംഗങ്ങളും സിപി ഭരിക്കുന്ന സബാങ്ങ് സജാനികാന്ത മഹാവിദ്യാലയത്തിലെ മറ്റുള്ളവരും തമ്മില്‍ ശക്തമായ വാക്കേറ്റം ഉണ്ടായിരുന്നു. സബാങ്ങിലെ പ്രളയകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന തൃണമൂല്‍ മന്ത്രി സൗമന്‍ മഹാപാത്രയെ സ്വീകരിക്കാന്‍ എത്താന്‍ ടിഎംസിപി ആവശ്യപ്പെട്ടു എന്നാല്‍ സിപി ക്കാര്‍ ഇതിനെ എതിര്‍ത്തു.

തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തില്‍ വിദ്യാര്‍ത്ഥിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് വീണ്ടും മര്‍ദ്ദിച്ചു. ഈ വിദ്യാര്‍ത്ഥിയുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വരാന്‍ തുടങ്ങിയതോടെ അക്രമികള്‍ ഓടി രക്‌പ്പെട്ടു. മറ്റ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പരിക്കേറ്റ കൃഷ്ണ എന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.സംഭവത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപലപിച്ചു.

English summary
A third-year college student was beaten to death today in West Bengal's West Midnapore district allegedly by members of the Trinamool Congress' youth wing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X