• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'റിയ ചക്രബര്‍ത്തി ബംഗാളിന്റെ മകള്‍'; പിന്തുണച്ച് കോണ്‍ഗ്രസ്; ചൗധരിയുടെ നേതൃത്വത്തില്‍ റാലി

കൊല്‍ക്കത്ത: മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത നടി റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി ബംഗാളി കോണ്‍ഗ്രസ്. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പതിന്റെ മരണത്തിന് പിന്നാലെ അറസ്റ്റിലായ ചക്രബര്‍ത്തിയെ പിന്തുണച്ച് ബംഗാളി കോണ്‍ഗ്രസ് റാലി നടത്തുകയായിരുന്നു. കേസിലെ രാഷ്ട്രീയ നീക്കങ്ങള്‍ കൂടി കണക്കെലടുത്താവണം കോണ്‍ഗ്രസ് റാലി സംഘടിപ്പിച്ചത്. കേസ് മുംബൈ പൊലീസില്‍ നിന്നും കേന്ദ്ര അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സഹായിച്ചതില്‍ ബീഹാര്‍ മുഖ്യമന്ത്രി നിര്‍ണായക പങ്കുവഹിച്ചിരുന്നു.

രാഹുലിന്റെ വരവ് വൈകില്ല, 4 മാസത്തിനുള്ളില്‍ മാറ്റങ്ങള്‍, 5 സംസ്ഥാനങ്ങള്‍ മുന്നില്‍, ടീം സോണിയ തന്നെ

അറസ്റ്റ്

അറസ്റ്റ്

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്യുന്നത്. സുശാന്ത് സിംഗ് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിയ ചക്രവര്‍ത്തി എന്‍സിബി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.റിയ ചക്രബര്‍ത്തിയുമായി അടുപ്പം തുടങ്ങുന്നതിന് മുമ്പ് തന്നെ സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ റിയ വെളിപ്പെടുത്തിയത്.

റിയ ബംഗാളിന്റെ മകള്‍

റിയ ബംഗാളിന്റെ മകള്‍

എന്നാല്‍ ഇപ്പോള്‍ റിയ ചക്രബര്‍ത്തിയെ പിന്തുണച്ച് റാലി സംഘടിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ബംഗാളിന്റെ മകളായ റിയ ചക്രബര്‍ത്തിക്കെതിരായ ഒരു രാഷ്ട്രീയ ഗൂഢാലോചനയും പ്രതികാര നടപടിയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ നിന്നും വെല്ലിംഗ്ടണ്‍ ജംഗ്ക്ഷനിലേക്കായിരുന്നു പ്രതിഷേധ റാലി.

 ചൗധരിയുടെ നേതൃത്വത്തില്‍

ചൗധരിയുടെ നേതൃത്വത്തില്‍

പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍രജ്ഞന്‍ ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി. റിയ ചക്രബര്‍ത്തി നിലവില്‍ മുംബൈ ബൈക്കുള്ള ജയിലില്‍ കഴിയുകയാണ്.റിയയുടെ ജാമ്യം കോടതി നിരസിക്കുകയായിരുന്നു. എന്നാല്‍ റിയ ചക്രബര്‍ത്തിയുടെ അറസ്റ്റ് സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണെന്നാണ് ബീഹാര്‍ സര്‍ക്കാരിന്റെ വാദം.

രാഷ്ട്രീയാരോപണം

രാഷ്ട്രീയാരോപണം

എന്നാല്‍ സുശാന്ത് സിംഗ് രജ്പുതിന്റെ സഹോദരിമാര്‍ക്കെതിരെ റിയ ചക്രബര്‍ത്തി നല്‍കിയ എഫ്‌ഐആറിനേയും റിയ ചക്രബര്‍ത്തിക്ക് മഹാരാഷ്ട്ര സര്‍ക്കാരാണ് പിന്തുണ നല്‍കുന്നത് എന്നോരോപിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെതിരേയും നിതീഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം റിയ ചക്രബര്‍ത്തിയുടെ അറസ്റ്റിന് ബീഹാര്‍ രാഷ്രീയവുമായി അടുത്ത ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് എംഎല്‍എ മനോജ് ചക്ര ബര്‍ത്തി ആരോപിച്ചിരുന്നു.

പിന്തുണച്ച് ശിവസേനയും

പിന്തുണച്ച് ശിവസേനയും

റിയ ചക്രബര്‍ത്തിയെ പിന്തുണച്ച് ശിവസേനമുഖപത്രമായ സാമ്‌നയില്‍ സജ്ഞയ് റാവത്തും രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ അധിര്‍രജ്ഞന്‍ ചൗധരിയും രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ത്തിയത്. സുശാന്ത് സിംഗ് രജ്പുത് ഒരു ഇന്ത്യന്‍ സിനിമാ താരമാണെന്നും എന്നാല്‍ ബീഹാര്‍ അദ്ദേഹത്തെ രാഷ്ട്രീയത്തിന് വേണ്ടി ബീഹാരി നടനാക്കി മാറ്റിയെന്നുമായിരുന്നു ചൗധരിയ.ുടെ ആരോപണം. റിയ ചക്രബര്‍ത്തിക്കെതിരെ ചുമത്തിയിരിക്കുന്നത് ആത്മഹത്യയോ കൊലപാതകമോ സാമ്പത്തിക കുറ്റകൃത്യങ്ങളോ അല്ല; എന്‍ഡിപിഎസിന് കീഴില്‍ അവളെ അറസ്റ്റ് ചെയ്തു, പരിഹാസ്യമാണെന്നും അധിര്‍ രജ്ഞന്‍ ചൗദരി പറഞ്ഞിരുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു, ശ്വാസതടസ്സമുണ്ടെന്ന് റിപ്പോര്‍ട്ട്!

കോണ്‍ഗ്രസില്‍ ഉടനടി 2 മാറ്റം, രാഹുലിന്റെ റോളില്‍ മാറ്റമില്ല, പ്രിയങ്ക ടീമില്‍, പ്രവര്‍ത്ത ശൈലി മാറും

English summary
bengal Congress conduct rally to support actor Rhea Chakraborty who arrested By NCB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X