കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെകൊണ്ട് ഗുണമില്ല; തൃണമൂലുമായി സഖ്യമാവാം, അല്ലെങ്കില്‍ തനിച്ച് മത്സരിക്കണമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ഏക ലക്ഷ്യത്തില്‍ നിന്നുകൊണ്ടായിരുന്നു 2004 ല്‍ സിപിഎം കോണ്‍ഗ്രസ്സിനെ പിന്തുണച്ചത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കേന്ദ്രത്തില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും ആണവക്കരാറില്‍ ഉടക്കി 2009 ല്‍ ആ ബന്ധം പിരിയുകയും ചെയ്തു. പിന്നീട് 2014 ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെയാണ് സിപിഎം-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ സജീവമാകുന്നത്.

<strong>സംരക്ഷിച്ചു നിര്‍ത്തിയവര്‍ തന്നെ കുരുക്ക് മുറുക്കിയപ്പോള്‍ ഹരികുമാര്‍ സ്വയം ശിക്ഷ വിധിച്ചു</strong>സംരക്ഷിച്ചു നിര്‍ത്തിയവര്‍ തന്നെ കുരുക്ക് മുറുക്കിയപ്പോള്‍ ഹരികുമാര്‍ സ്വയം ശിക്ഷ വിധിച്ചു

ദേശീയ നേതൃത്വത്തില്‍ യെച്ചൂരി വിഭാഗത്തിന് കോണ്‍ഗ്രസ് സഖ്യത്തിന് താല്‍പര്യമുണ്ടെങ്കിലും കേരള ഘടകമാണ് എന്നും വിലങ്ങു തടിയായി നിന്നത്. ബംഗാള്‍ ഘടകത്തിനും കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതില്‍ അതീവ താല്‍പര്യം ഉണ്ടായിരുന്നു. കേരള ഘടകത്തിന്റെ പിന്തുണയില്ലെങ്കിലും ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം ചേരാനായിരുന്നു സംസ്ഥാന ഘടകത്തിന്റെ നീക്കം. എന്നാല്‍ സഖ്യ ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് തന്നെ രംഗത്ത് എത്തിയത് ബംഗാള്‍ സിപിഎമ്മിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

<strong>മകളുടെ ഫേസ്ബുക്ക് പ്രണയം അമ്മയുടെ ജീവനെടുത്തു; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി</strong>മകളുടെ ഫേസ്ബുക്ക് പ്രണയം അമ്മയുടെ ജീവനെടുത്തു; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി

കോണ്‍ഗ്രസും സിപിഎമ്മും

കോണ്‍ഗ്രസും സിപിഎമ്മും

ദേശീയ നേതൃത്വത്തിന്റെ നിലപാട് മറികടന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിച്ചെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. കോണ്‍ഗ്രസ്സിനും പിന്നില്‍ പോയത് സിപിഎമ്മിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു.

സിപിഎം ഘടകം

സിപിഎം ഘടകം

പിന്നീടും കോണ്‍ഗ്രസ്സുമായി സഖ്യംചേരാന്‍ ബാംഗാള്‍ സിപിഎം ഘടകം താല്‍പര്യം പ്രകടപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സംഘടനാ ശക്തി വലിയ തോതില്‍ ഇടിഞ്ഞ സംസ്ഥാനത്ത് ഒറ്റക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഒരു സീറ്റീല്‍ പോലും വിജയിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്

അതിനാല്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യം ചേരുക എന്ന ലക്ഷ്യം മാത്രമായിരുന്നു ബംഗാള്‍ സിപിഎം ഘടകത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ സിപിമ്മിന്റെ മോഹങ്ങളെ തല്ലിക്കെടുത്തുന്ന തീരുമാനമാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ കൈകൊണ്ടിരിക്കുന്നത്.

സിപിഎം ദുര്‍ബലമാണ്.

സിപിഎം ദുര്‍ബലമാണ്.

സംസ്ഥാനത്ത് സിപിഎം ദുര്‍ബലമാണ്. അതിനാല്‍ തന്നെ അവരുമായുള്ള സഖ്യം ഗുണം ചെയില്ല. പിന്നീടുള്ളത് തൃണൂല്‍ കോണ്‍ഗ്രസ്സാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യം രൂപീകരിച്ചാല്‍ അത് ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നതിനാല്‍ സിപിഎം സഖ്യത്തേക്കാള്‍ ഗുണകരമാണ്.

പാര്‍ട്ടിയുടെ നിലനില്‍പ്പ്

പാര്‍ട്ടിയുടെ നിലനില്‍പ്പ്

എന്നാല്‍ കര്‍ണാടക മാതൃകയില്‍ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം ബംഗാളില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമോ എന്ന ഭയവും സംസ്ഥാന ഘടകത്തിനുണ്ട്. ഇക്കാര്യം പിസിസി അധ്യക്ഷന്‍ സോമന്‍ മിത്ര രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

തൃണമൂല്‍ സഖ്യം

തൃണമൂല്‍ സഖ്യം

തൃണമൂല്‍ സഖ്യം താല്‍ക്കാലികമായി പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് നേടിത്തരുമെങ്കിലും ഭാവിയില്‍ ജനപ്രതിനിധികള്‍ തൃണമൂലിലേക്ക് കൂടുമാറുമോ എന്ന ഭയമാണ് അവരുമായി സഖ്യം ചേരുന്നതില്‍ കോണ്‍ഗ്രസ്സിനെ പിന്നോട്ടു നയിക്കുന്നത്.

ബിജെപി സ്വാധീനം

ബിജെപി സ്വാധീനം

അതേസമയം ബിജെപി സംസ്ഥാനത്ത് സ്വാധീനം ചെലുത്തുന്നതിന് തടയിടേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ യോജിക്കാവുന്നവരുമായി യോജിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാട് വെച്ചുപുലര്‍ത്തുന്നവരും ബംഗാള്‍ കോണ്‍ഗ്രസ്സിലുണ്ട്. തൃണമൂല്‍ സഖ്യമാണ് അവര്‍ മുന്നോട്ടുവെക്കുന്ന പരിഹാരം.

അകറ്റി നിര്‍ത്താന്‍

അകറ്റി നിര്‍ത്താന്‍

ബിജെപിയെ അകറ്റി നിര്‍ത്താന്‍ തൃണമൂലുമായി സഖ്യം ഉണ്ടാക്കണമെന്ന് അബു ഹസീംഖാന്‍ ചൗധരി എംപി ഉള്‍പ്പടേയുള്ള നേതാക്കള്‍ പരസ്യമായി അഭിപ്രായപ്പെട്ടു. രണ്ടു വിഭാഗത്തിന്റെയും അഭിപ്രായം പരിഗണിച്ച് ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കണമെന്നാണ് സംസ്ഥാന ഘടകം അറിയിച്ചത്.

കരുത്തുകാട്ടുക

കരുത്തുകാട്ടുക

ബംഗാളില്‍ ഇക്കുറി ഒറ്റയ്ക്കു മത്സരിച്ച് കരുത്തുകാട്ടുക എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും ശ്രമം. 42 സീറ്റുകളിലും വിജയം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി മമതാബാനര്‍ജി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ സീറ്റുകള്‍ നേടി കേന്ദ്രത്തില്‍ വിലപേശല്‍ ശേശി ശക്തിപ്പെടുത്തുക എന്നതാണ് മമതയുടെ ലക്ഷ്യം.

മതേതര കക്ഷികള്‍ ഒരുമിക്കണം

മതേതര കക്ഷികള്‍ ഒരുമിക്കണം

അതേസമയം കോണ്‍ഗ്രസ്സുമായി സഖ്യം ചേരാന്‍ തയ്യാറായി നില്‍ക്കുകയാണ് സിപിഎം. അക്രമരാഷ്ട്രീയം കൈമുതലാക്കിയ തൃണമൂലിനും വര്‍ഗ്ഗീയ വാദികളായ ബിജെപിക്കും എതിരായി മതേതര കക്ഷികള്‍ ഒരുമിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി ഇന്നലെ അഭിപ്രായപ്പെട്ടു.

മറുപക്ഷത്ത്

മറുപക്ഷത്ത്

മറുപക്ഷത്ത് തങ്ങളോടു യോജിക്കാന്‍ കഴിയുന്ന പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി നീക്കം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 15 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. 42 ലോക്‌സഭാ സീറ്റുകളാണ് ബംഗാളില്‍ ഉള്ളത്. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 34, കോണ്‍ഗ്രസ് 4, സിപിഎം 2, ബിജെപി 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.

<strong>തിരുവനന്തപുരത്ത് കടലില്‍ വിമാനമിറങ്ങും; രാജ്യത്തെ ആദ്യ കടല്‍ റണ്‍വേക്കായി പദ്ധതിയൊരുങ്ങുന്നു</strong>തിരുവനന്തപുരത്ത് കടലില്‍ വിമാനമിറങ്ങും; രാജ്യത്തെ ആദ്യ കടല്‍ റണ്‍വേക്കായി പദ്ധതിയൊരുങ്ങുന്നു

English summary
Bengal Congress for fighting Lok Sabha election alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X