കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം; അധ്യക്ഷനായി അധിര്‍രജ്ഞന്‍ ചൗദരിയുടെ പേര്; പിന്നില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്രയുടെ മരണത്തിന് പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്ക് ഇനി ആരെത്തും എന്ന ചര്‍ച്ച കൊഴുക്കുകയാണ്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരുന്ന സോണിയാഗാന്ധിക്ക് കത്തയച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ അബ്ദുള്‍ മന്നന്‍. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഈ തിരക്കിട്ട നീക്കം. അധ്യക്ഷ സ്ഥാനത്തേക്ക് ചില പേരുകള്‍ കൂടി പ്രതിപക്ഷ നേതാവ് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

സോമന്‍ മിത്ര

സോമന്‍ മിത്ര

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സോമന്‍ മിത്ര(78) യുടെ മരണം. 1972 മുതല്‍ 2006 വരെ ചൗരിംഗീ ജില്ലയിലെ സിയാല്‍ദ മണ്ഡലത്തെ പ്രതിനിധീകരിച്ചായിരുന്നു അദ്ദേഹം നിയമസഭയിലെത്തിയത്. എന്നാല്‍ 2008 ല്‍ ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് സോമന്‍ മിത്ര പ്രഗതിശീല്‍ ഇന്ദിരയെന്ന് പുതിയ പാര്‍ട്ടി ഉണ്ടാക്കുകയായിരുന്നു. ശേഷം 2009 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു.

കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

ശേഷം 2009 മുതല്‍ 2014 വരെ തൃണമൂല്‍ എംപിയായി തുടരുകയായിരുന്നു. ഡയമണ്‍് ഹാര്‍ബര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചായിരുന്നു അദ്ദേഹം ലോക്‌സഭയിലെത്തിയത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അദ്ദേഹം അധികനാള്‍ തുടര്‍ന്നിരുന്നില്ല. 2014 ല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

 കോണ്‍ഗ്രസ്-ഇടത് സഖ്യം

കോണ്‍ഗ്രസ്-ഇടത് സഖ്യം

1992-96, 1996-98 വരേയും, പിന്നീട് 2018 സെപ്ംബര്‍ മുതലുമായിരുന്നു സോമന്‍ മിത്ര കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനേയും കോണ്‍ഗ്രസിനേയും ഒരു പാളയത്തിലെത്തിച്ച് സഖ്യമായി മത്സരിച്ചതിന്‍ഖറെ പിന്നില്‍ ചരട് വലിച്ചതില്‍ പ്രധാനിയായിരുന്നു അദ്ദേഹം.

സോണിയക്ക് കത്ത്

സോണിയക്ക് കത്ത്

സോമന്‍ മിത്രയുടെ മരണത്തോടെ ബംഗാളില്‍ പുതിയ അധ്യക്ഷനെ തിരയുകയാണ് പാര്‍ട്ടി. അധിര്‍രജ്ഞന്‍ ചൗദരിയുടെ പേരാണ് അബ്ദുള്‍ മന്ന സോണിയക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. അധ്യക്ഷ സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേയും ബിജെപിയയേയും ശക്തമായി പ്രതിരോധിക്കാന്‍ ചൗദരിയുട നേതൃത്വത്തില്‍ കോണ്‍ഹ്രസിന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി.

Recommended Video

cmsvideo
Varian Kunnath Kunjahammed Haji On The List Of Martyrs OF The Freedom Struggle
അധിര്‍രജ്ഞന്‍ ചൗദരി

അധിര്‍രജ്ഞന്‍ ചൗദരി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ തക്ക നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്-ഇടത് സംഖ്യം രൂപീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ അധിര്‍രജ്ഞന്‍ ചൗദരിയുടെ നേതൃത്വത്തിന് കഴിയുമെന്നും അബ്ദുള്‍ മന്ന സോണിയക്കയച്ച കത്തില്‍ പറയുന്നു.

പുതിയ നേതാക്കള്‍ക്ക് അവസരം

പുതിയ നേതാക്കള്‍ക്ക് അവസരം

അതേസമയം മറ്റൊരാള്‍ക്ക് അധ്യക്ഷസ്ഥാനത്തേക്ക് അവസരം നല്‍കണമെന്നാണ് ചൗദരിയുടെ പ്രതികരണം. താന്‍ നേരത്തെ ബംഗാള്‍ അധ്യക്ഷ സ്ഥാനത്ത് ചുമതല വഹിച്ചിരിന്നുവെന്നും പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കണമെന്നും ചൗദരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് ആരെങ്കിലും നേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വാതന്ത്ര്യമാണെന്നും ചൗദരി വ്യക്തമാക്കി.

ചൗദരിയും അബ്ദുള്‍ മന്നനും

ചൗദരിയും അബ്ദുള്‍ മന്നനും

സോമന്‍ മിത്രക്ക് പുറമേ 2016 ല്‍ ഇടത് സഖ്യം രൂപീകരിക്കാന്‍ ബംഗാളില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള നേതാക്കളായിരുന്നു ചൗദരിയും അബ്ദുള്‍ മന്നനും. അധ്യക്ഷനില്ലാതെ തെരഞ്ഞെടുപ്പ് നേരിടുകയെന്നത് പാര്‍ട്ടി വലിയ തിരിച്ചടിയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന അധ്യക്ഷ പദവി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നത്.

രാജസ്ഥാന്‍ രാഷ്രീയ പ്രതിസന്ധി

രാജസ്ഥാന്‍ രാഷ്രീയ പ്രതിസന്ധി

സോമന്‍ മിത്രക്ക് മുമ്പ് ചൗദരി, മന്നന്‍, രാജ്യസഭാ എംപി പ്രദീപ് ഭട്ടാചാര്യ എന്നിവരായിരുന്നു അധ്യക്ഷനായിരുന്നത്. തന്റെ നിലപാട് ഇതിനകം അറിയിച്ചതിനാല്‍ അബ്ദുള്‍ മന്നന്‍ വിഷയത്തില്‍ കൂടുതലൊന്നും പ്രതികരിച്ചില്ല. കഴിഞ്ഞ മാസം പാര്‍ട്ടി രാജസ്ഥാന്‍ രാഷ്രീയ പ്രതിസന്ധിയിലായതിനാലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മരണവും തീരുമാനം കൂടുതല്‍ വൈകിപ്പിക്കുകയായിരുന്നു.

English summary
west bengal congress has been proposed Adhir Ranjan Chowdhury as the new president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X