കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ബന്ധത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി, തിരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടാവുമെന്ന് പ്രവര്‍ത്തകര്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപിക്കെതിരെ മഹാസഖ്യം ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസ് രൂപീകരിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏതൊക്കെ പാര്‍ട്ടികളെ ഒപ്പം കൂട്ടണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ല. ബംഗാളിലെ സിപിഎം ബന്ധത്തെ ചൊല്ലിയാണ് ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ രണ്ട് വിഭാഗം ഇതോടെ രൂപപ്പെട്ടിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഈ സഖ്യത്തിനോട് വലിയ യോജിപ്പില്ല.

ബംഗാളില്‍ മാത്രമല്ല പല സംസ്ഥാനങ്ങളും ഇതേ നിലാപാടാണ് ഉള്ളത്. ബംഗാളില്‍ മമതാ ബാനര്‍ജിയെ എതിര്‍ത്തിട്ട് സിപിഎമ്മിനെ ഒപ്പം കൂട്ടുന്നത് വലിയ തിരിച്ചടിയാണെന്ന് രാഹുല്‍ പറയുന്നു. മമതയുമായി സഖ്യമില്ലെന്ന് രാഹുല്‍ നേരത്തെ പറഞ്ഞതാണ്. പക്ഷേ അവസാന നിമിഷം അവര്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് ദേശീയ നേതൃത്വം കരുതുന്നുണ്ട്. പക്ഷേ ഈ ബന്ധം അവസാനിപ്പിച്ചാല്‍ കോണ്‍ഗ്രസിന് വലിയ രാഷ്ട്രീയ നഷ്ടം ഉണ്ടാവും.

കോണ്‍ഗ്രസിന്റെ പ്രതിസന്ധി

കോണ്‍ഗ്രസിന്റെ പ്രതിസന്ധി

കോണ്‍ഗ്രസിന് സിപിഎം ബന്ധത്തില്‍ വന്‍ പ്രതിസന്ധിയാണ് ഉള്ളത്. സംസ്ഥാന ഘടകത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും സഖ്യത്തിനോട് ഇതുവരെ എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഈ ബന്ധത്തെ ചൊല്ലി രണ്ട് വിഭാഗം രൂപപ്പെട്ടിരിക്കുകയാണ്. 22 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്ന് നേരത്തെ സിപിഎം അറിയിച്ചതുമാണ്. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കണം എന്നാണ് ഇപ്പോള്‍ പ്രമുഖ നേതാക്കള്‍ ആവശ്യപ്പെടുന്നത്.

രാഹുലിന് അതൃപ്തി

രാഹുലിന് അതൃപ്തി

ഹൈക്കമാന്‍ഡിലെ മുതിര്‍ന്ന നേതാക്കള്‍ സിപിഎം ബന്ധത്തില്‍ ശ്രദ്ധിക്കണമെന്ന് രാഹുലിനെ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ സിപിഎമ്മിന്റെ മുഖ്യ എതിരാളിയാണ് സിപിഎം. ഒരുമിച്ച് മത്സരിച്ചാല്‍ മറ്റിടങ്ങളില്‍ ഉണ്ടാവുന്ന തിരിച്ചടിയാണ് രാഹുല്‍ ഭയപ്പെടുന്നത്. ബംഗാളില്‍ സഖ്യം സംബന്ധിച്ച് രാഹുലിന് അതൃപ്തിയുണ്ട്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കൂടുതല്‍ നേട്ടം ഉറപ്പാണെന്ന് രാഹുല്‍ പറയുന്നു. അദ്ദേഹത്തിന്റെ ടീം നടത്തിയ സര്‍വേയിലും ഗ്രൗണ്ട് റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാണ്.

രാഹുലിന്റെ ഉപദേഷ്ടാക്കള്‍

രാഹുലിന്റെ ഉപദേഷ്ടാക്കള്‍

രാഹുലിന്റെ ഉപദേഷ്ടാക്കളില്‍ എകെ ആന്റണി സിപിഎം ബന്ധത്തിനോട് യോജിപ്പില്ല. അദ്ദേഹം പറയുന്നത്, ബംഗാളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിയാണ്. കോണ്‍ഗ്രസിന്റെ സീറ്റും വോട്ട് നിലയും കുറയുകയാണ് ഇതുവഴി ചെയ്തത്. പക്ഷേ അതിലും വലിയ തിരിച്ചടിയാണ് സിപിഎമ്മിന് ഉണ്ടായത്. അതേസമയം മന്‍മോഹന്‍ സിംഗിനെ പോലുള്ളവര്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സിപിഎം എത്രത്തോളം സഹായിച്ചുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇവിടെയാണ് രാഹുലിന് ആശങ്ക നിലനില്‍ക്കുന്നത്.

എന്തുകൊണ്ട് സിപിഎം

എന്തുകൊണ്ട് സിപിഎം

സിപിഎം തൃണമൂല്‍ കോണ്‍ഗ്രസുമായി ഏറ്റുമുട്ടി തകര്‍ന്നെങ്കിലും, സംഘടനാ ശക്തിയില്‍ സിപിഎം ഇപ്പോഴും കോണ്‍ഗ്രസിന് മുന്നിലാണ്. സംസ്ഥാനത്ത് ഉടനീളം അവര്‍ക്ക് സ്വാധീനവുമുണ്ട്. ഇതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സിപിഎമ്മിന് നഷ്ടമുണ്ടായാലും ഇത് വഴി കോണ്‍ഗ്രസിന് നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ വോട്ട് ഭിന്നിക്കാന്‍ മാത്രമാണ് ഈ സഖ്യം കൊണ്ട് സാധിക്കൂ. അത് വഴി നേട്ടം ബിജെപിക്ക് ലഭിക്കും.

രാഹുലിനെ തള്ളി നേതാക്കള്‍

രാഹുലിനെ തള്ളി നേതാക്കള്‍

രാഹുലിന്റെ അതൃപ്തി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഗൗരവത്തിലെടുത്തിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ സോമന്‍ മിത്രയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് സൗരവ് ഗൊഗോയിയും മുതിര്‍ന്ന സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. ഇവരോട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംഘടനാ അടിത്തറ ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരുന്നു. നിലവില്‍ നാല് സീറ്റ് മാത്രമുള്ള പാര്‍ട്ടി 20 സീറ്റിലാണ് ഇത്തവണ മത്സരിക്കുന്നതെന്ന് സോമന്‍ മിത്ര ഉറപ്പിക്കുന്നു.

രാഹുലുമായി കൂടിക്കാഴ്ച്ച

രാഹുലുമായി കൂടിക്കാഴ്ച്ച

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഖ്യം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തുന്നുണ്ട്. മഹാസഖ്യത്തിന്റെ ഭാഗമാകും സിപിഎമ്മെന്ന് യെച്ചൂരി കഴിഞ്ഞ ദിവസം തന്നെ സൂചിപ്പിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കാനാണ് യെച്ചൂരി മുന്നിട്ടിറങ്ങുന്നത്. ഇതിന് പുറമേ പ്രകാശ് കാരാട്ടുമായുള്ള പോരാട്ടത്തിലും അദ്ദേഹം വിജയം കണ്ടിരിക്കുകയാണ്. രാജസ്ഥാനില്‍ ഇത്തവണ നേട്ടമുണ്ടാക്കിയതും യെച്ചുൂരിയുടെ തീരുമാനത്തിന് പിന്നിലുണ്ട്.

കോണ്‍ഗ്രസിന് നഷ്ടമുണ്ടാകും

കോണ്‍ഗ്രസിന് നഷ്ടമുണ്ടാകും

സിപിഎമ്മിനെ ഒപ്പം കൂട്ടിയില്ലെങ്കില്‍ നഷ്ടം കോണ്‍ഗ്രസിനും രാഹുലിനുമാണ്. സീതാറാം യെച്ചൂരി പ്രതിപക്ഷ നിരയില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവാണ്. അദ്ദേഹത്തെ പിണക്കിയാല്‍ അത് അഖിലേഷ് യാദവിനെയും മായാവതിയെയും കോണ്‍ഗ്രസില്‍ നിന്ന് തീര്‍ത്തും അകറ്റുന്നതിന് തുല്യമാണ്. ഒരുവിധപ്പെട്ട പാര്‍ട്ടികളുമായി നല്ല ബന്ധമുണ്ട് അദ്ദേഹത്തിന്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം സഖ്യമാവാമെന്നാണ് രാഹുല്‍ പറയുന്നത്. രഹസ്യ സഖ്യം തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കുകയും ചെയ്യാം. നേരത്തെ കോണ്‍ഗ്രസും സിപിഎമ്മും 2014 നേടിയ ആറു സീറ്റുകളുടെ കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. സിപഎമ്മിനെ കൂടാതെ സിപിഐ, ആര്‍എസ്പി എന്നിവരും സഖ്യത്തിലുണ്ട്. ഇവരെല്ലാം മുഖ്യ എതിരാളിയായി മമതാ ബാനര്‍ജിയെയാണ് കാണുന്നത്.

ബുലന്ധ്‌ഷെഹര്‍ കലാപം: മുഖ്യപ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ യോഗേഷ് രാജ് അറസ്റ്റില്‍ബുലന്ധ്‌ഷെഹര്‍ കലാപം: മുഖ്യപ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ യോഗേഷ് രാജ് അറസ്റ്റില്‍

ഞാന്‍ ചെത്തുകാരന്റെ മകനാണ്; വിജയനും അത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും, പക്ഷെ കാലം മാറിപ്പോയിഞാന്‍ ചെത്തുകാരന്റെ മകനാണ്; വിജയനും അത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും, പക്ഷെ കാലം മാറിപ്പോയി

English summary
bengal congress in dilemma over tying up with cpm for 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X