കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി; മുതിർന്ന നേതാവ് ഓംപ്രകാശ് മിശ്ര തൃണമൂൽ കോൺഗ്രസിൽ

Google Oneindia Malayalam News

കൊൽക്കത്ത: മുതിർന്ന കോൺഗ്രസ് നേതാവ് ഓം പ്രകാശ് മിശ്ര തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മന്ത്രിയുമായ സുവേന്ടു അദികാരിക്കൊപ്പം ഓം പ്രകാശ് മിശ്ര നിയമസഭയിലെത്തി മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ താൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നതായി ഓം പ്രകാശ് മിശ്ര പ്രഖ്യാപിക്കുകയായിരുന്നു.

:</a><a class=ജമ്മു കശ്മീരിൽ സാമുദായിക സംഘർത്തിന് നീക്കമെന്ന്!! ഭീകരരെ ഇറക്കാൻ പാക് ഐഎസ്ഐ!! സൂചനകൾ വ്യക്തമെന്ന്!!" title=":ജമ്മു കശ്മീരിൽ സാമുദായിക സംഘർത്തിന് നീക്കമെന്ന്!! ഭീകരരെ ഇറക്കാൻ പാക് ഐഎസ്ഐ!! സൂചനകൾ വ്യക്തമെന്ന്!!" />:ജമ്മു കശ്മീരിൽ സാമുദായിക സംഘർത്തിന് നീക്കമെന്ന്!! ഭീകരരെ ഇറക്കാൻ പാക് ഐഎസ്ഐ!! സൂചനകൾ വ്യക്തമെന്ന്!!

25 മിനിറ്റോളം ഞാൻ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. അവർ എന്നെ തൃണമൂൽ കോൺഗ്രസിലേക്ക് ക്ഷണിച്ചു, ഞാൻ പാർട്ടിയിൽ ചേർന്നു- ഓം പ്രകാശ് മിശ്ര പ്രതികരിച്ചു. ബംഗാളിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഓം പ്രകാശ് മിശ്ര ഉന്നയിച്ചത്. കോൺഗ്രസ് നേതൃത്വം എല്ലാ അർത്ഥത്തിലും പരാജയപ്പെട്ടു. യഥാർത്ഥത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കാൻ ശ്രമിക്കുകയാണ് അവർ. പാർട്ടിക്കുള്ളിൽ താൻ ശബ്ദമുയർത്തിയെന്നും ഓം പ്രകാശ് മിശ്ര ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ഓംപ്രകാശ് മിശ്ര.

tmc

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎം നേതൃത്വം നൽകിയ ഇടത് മുന്നണിയും തമ്മിലുണ്ടായ ധാരണകൾക്ക് ചുക്കാൻ പിടിച്ചത് ഓം പ്രകാശ് മിശ്രയായിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസുമായി അകന്ന് നിൽക്കുകയായിരുന്നു അദ്ദേഹം. പശ്മിമ ബംഗാളിൽ ബിജെപി വൻ മുന്നേറ്റം നടത്തിയ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസ് നേടിയത്. 2014ൽ 2 സീറ്റുകൾ മാത്രം നേടിയ ബിജെപി ഇക്കുറി 18 സീറ്റുകൾ നേടിയിരുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് ഓംപ്രകാശ് മിശ്ര രംഗത്ത് എത്തിയിരുന്നു. സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും പാർട്ടി അധ്യക്ഷൻ സോമെൻ മിത്രയെ വിമർശിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. പാർട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോമെൻ മിത്ര രാജി വയ്ക്കണമെന്നായിരുന്നു ഓം പ്രകാശ് മിശ്രയുടെ ആവശ്യം.

പഞ്ച് ഡയലോഗുകൾക്ക് മുമ്പിൽ ചൂളി പോകുന്നത് അയാളാണ്'' ; സക്കീർ ഹുസൈനെ പിന്തുണച്ച് വിടി ബൽറാംപഞ്ച് ഡയലോഗുകൾക്ക് മുമ്പിൽ ചൂളി പോകുന്നത് അയാളാണ്'' ; സക്കീർ ഹുസൈനെ പിന്തുണച്ച് വിടി ബൽറാം

English summary
Bengal Congress leaders Omprakash mishra joined Trinamool congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X