കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മുമായി സഖ്യം വേണ്ട.... വേണമെങ്കില്‍ തൃണമൂലുമായി ചേരാം... എതിര്‍പ്പുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് ദീര്‍ഘകാലമായി സിപിഎം ആഗ്രഹിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ബംഗാളില്‍ ഇത് വേണമെന്ന വാശിയിലാണ് സിപിഎം. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സിപിഎമ്മുമായി ഒരു വിധത്തിലുള്ള ബന്ധവും വേണ്ടെന്നാണ് ബംഗാള്‍ കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം പെട്ടെന്നുള്ള കോണ്‍ഗ്രസിന്റെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. നേരത്തെ ഇരുവരും ചേര്‍ന്ന് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇക്കാര്യം ബംഗാള്‍ ഘടകം അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

1

സിപിഎമ്മുമായി സഖ്യം രൂപീകരിച്ചാല്‍ പാര്‍ട്ടി പിളരുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന അഭിപ്രായവും കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനാണ് രാഹുല്‍ ഗാന്ധി നേതാക്കളുടെ യോഗം വിളിച്ചത്. എംപിമാരും എംഎല്‍എമാരുടെ പ്രത്യേകമായി രാഹുലുമായി സംസാരിച്ചു. സിപിഎമ്മുമായി സഖ്യം വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗവും ഉന്നയിച്ചത്. തൃണമൂലുമായി സഖ്യം ചേരണമെന്നും ഭൂരിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മുമായി അടുക്കുന്നത് രാഷ്ട്രീയ നഷ്ടത്തിന് കാരണമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

ഇടത് സഖ്യം രൂപീകരിച്ചാല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് തൃണമൂലിലേക്ക് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ തന്നെ പല നേതാക്കളും തൃണമൂലിലേക്ക് പോകാനായി ഇരിക്കുകയാണ്. ഇതൊഴിവാക്കാനാണ് രാഹുല്‍ ബംഗാളിലെത്തിയത്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള അതിര്‍രഞ്ജന്‍ ചൗധരിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം നടക്കുമോയെന്ന് വ്യക്തമല്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപിഎം തയ്യാറാവാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.

ദിലീപുമായി സിനിമയില്ലെന്ന് ഉണ്ണികൃഷ്ണന്‍, നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ദിലീപ് ഓണ്‍ലൈന്‍ദിലീപുമായി സിനിമയില്ലെന്ന് ഉണ്ണികൃഷ്ണന്‍, നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ദിലീപ് ഓണ്‍ലൈന്‍

കള്‍ട്ട് ഭീകരരെ ജപ്പാന്‍ തൂക്കികൊന്നു, സരിന്‍ ഭീകരാക്രമണത്തിലൂടെ രാജ്യത്തെ വിറപ്പിച്ച കുറ്റവാളികള്‍കള്‍ട്ട് ഭീകരരെ ജപ്പാന്‍ തൂക്കികൊന്നു, സരിന്‍ ഭീകരാക്രമണത്തിലൂടെ രാജ്യത്തെ വിറപ്പിച്ച കുറ്റവാളികള്‍

English summary
bengal congress opposed the coalition with cpim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X