• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബംഗാള്‍ സിപിഎം സസ്‌പെന്റ് ചെയ്ത സൂസന്ത ഘോഷ് ആരാണ്; പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്ത്?

കൊല്‍ക്കത്ത: സുപ്രധാന നീക്കത്തിനൊടുവില്‍ പശ്ചിമബംഗാള്‍ സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ സൂസന്ത ഘോഷിനെ സസ്‌പെന്റ് ചെയതു. മൂന്ന് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇന്നലെ വൈകുന്നേരം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു അച്ചടക്ക ലംഘനം ചൂണ്ടികാട്ടി സൂസന്ത ഘോഷിനെ സസ്‌പെന്റ് ചെയ്തത്. അതേസമയം സസ്‌പെന്‍ഷന്‍ സംബന്ധിച്ച് തനിക്ക് പാര്‍ട്ടിയില്‍ നിന്നും യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സൂസന്തയുടെ വാദം.

ചവറ ഉപതിരഞ്ഞെടുപ്പ്;അങ്കം കുറിച്ച് യുഡിഎഫ്!ഷിബു ബേബി ജോൺ സ്ഥാനാർത്ഥി! എൽഡിഎഫിന് പുതുമുഖം

സുസന്ത ഗോഷ്

സുസന്ത ഗോഷ്

'മൂന്ന് വര്‍ഷത്തേക്ക് തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി കേള്‍ക്കുന്നു. എന്നാല്‍ ഔദ്യോഗികമായി അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല. അവര്‍ എന്തിനാണ് എന്നെ സസപ്െന്റ് ചെയ്തതെന്ന് പാര്‍ട്ടി അറിഞ്ഞിരിക്കണം. പാര്‍ട്ടിക്കെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. ഇപ്പോഴും പാര്‍ട്ടിയിലാണ്. ഇനിയും പാര്‍ട്ടിയില്‍ തുടരും.' സുസന്ത് ഗോഷ് പ്രതികരിച്ചു.

കൊലപാതകം

കൊലപാതകം

7 തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ 2011 ആഗസ്റ്റില്‍ ഗോഷ് ആറ് മാസം ജയിലിലായിരുന്നു. ഗാര്‍ബെറ്റയിലെ വെനാച്ച്പാറയില്‍ ഗോഷിന്റെ പഴയ വീടിനടുത്തുള്ള പ്രദേശത്ത് നിന്നും 2002 ല്‍ പൊലീസ് ഏഴ് അസ്ഥികുടങ്ങള്‍ കണ്ടെത്തുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ മൃതദേഹം ഗോഷും സഹായികളും കുഴിച്ചിട്ടതാണെന്നായിരുന്നു പൊലീസ് നിഗമനം.

cmsvideo
  Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam
  ഗാര്‍ബെറ്റ് സ്‌കെല്‍ട്ടന്‍ കേസ്

  ഗാര്‍ബെറ്റ് സ്‌കെല്‍ട്ടന്‍ കേസ്

  ഗാര്‍ബെറ്റ് സ്‌കെല്‍ട്ടന്‍ കേസ് എന്ന് അറിയപ്പെട്ട കേസില്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ കേസ് ഒമ്പത് വര്‍ഷമായി കോടതിയിലാണ്. എത്ര നാള്‍ പോകുമെന്നറിയില്ലായെന്നായിരുന്നു കേസിനെകുറിച്ചുള്ള ഗോഷിന്റ പ്രതികരണം. കേസില്‍ ഗോഷ് പല തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കൊല്‍ക്കത്ത ഹൈക്കോടതി നിരസിക്കുകയും പിന്നീട് 2012 ഫെബ്രുവരില്‍ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയുമായിരുന്നു.

  സിപിഐഎം

  സിപിഐഎം

  പാര്‍ട്ടി അധികകാലം അധികാരത്തില്‍ തുടര്‍ന്നിട്ടില്ലെങ്കിലും വെസ്റ്റ് മിഡ്‌നാപൂരിലെ ഗാര്‍ബെറ്റയിലെ പരിചയസമ്പന്നനായ സിപിഐഎം നേതാക്കളിലൊരാളാണ് ഗോഷ്.1987 മുതല്‍ 2016 വരെ എംഎല്‍എയായിരുന്ന ഗോഷ് ബുദ്ധദേബ് ഭട്ടാചാര്യ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ഇടത് മുന്നണിയുടെ അവസാന ഒന്നരപതിറ്റാണ്ട്-അനുഭവങ്ങള്‍ എന്ന് പേരില്‍ 2019 ല്‍ അദ്ദേഹം ഒരു പുസ്തകം പുറത്തിറക്കിയിരുന്നു.

  പാര്‍ട്ടി അംഗങ്ങളെ പ്രകോപിച്ചിരിക്കാം

  പാര്‍ട്ടി അംഗങ്ങളെ പ്രകോപിച്ചിരിക്കാം

  എന്നാല്‍ പുസ്തകം ചില പാര്‍ട്ടി അംഗങ്ങളെ പ്രകോപിച്ചിരിക്കാമെന്ന് ഗോഷ് പറയുന്നു.' എന്റെ പുസ്തകം ആരെയെങ്കിലും പ്രകോപിപ്പിച്ചോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. നിങ്ങള്‍ പുസ്തകം വായിച്ചശേഷം അതില്‍ എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കുക. വസ്തുതാപരമായി അതില്‍ തെറ്റായി ഒന്നും പറഞ്ഞ്ിട്ടില്ലായെന്ന് എനിക്കറിയാം. പുസ്തകം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഗോഷ് പറഞ്ഞു.

   തെരഞ്ഞെടുപ്പ്

  തെരഞ്ഞെടുപ്പ്

  പശ്ചിമ മിഡ്‌നാപൂരിലെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഗോഷ്. എന്നാല്‍ പശ്ചിമബംഗാള്‍ ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് ഗോഷിന്റെ സസ്‌പെന്‍ഷന്‍. ഇത് ഒരു പക്ഷെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരിക്കും. മുമ്പ് പാര്‍ട്ടി രാജ്യസഭാ എംപിയായിരുന്ന റിതബ്രത ബന്ദോപാധ്യായെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരുന്നു. ആര്‍ഭാഢ ജീവിതം നയിക്കുന്നുവെന്ന് ചൂണ്ടികാട്ടിയായിരുന്നു 2017 ല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. എസ്എഫ്‌ഐയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.

  English summary
  Bengal CPI (M) suspends former minister Susanta Ghosh for three years on disciplinary grounds
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X