കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ 'വിശ്വാസം' സംരക്ഷിക്കാന്‍ സിപിഎം,ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് തന്ത്രം, നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സിപിഎം. ഹിന്ദു വിശ്വാസത്തെ പ്രധാനമായും തിരിച്ചുപിടിക്കണമെന്നാണ് സിപിഎമ്മിലെ ആവശ്യം. സിപിഎമ്മിന് സ്വാധീനമുള്ള പലയിടത്തും ബിജെപി ശക്തമായി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ മമതാ ബാനര്‍ജിയേക്കാള്‍ വലിയ വെല്ലുവിളിയായി ബിജെപി മാറിയിട്ടുണ്ടെന്നും, ഇവരെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ ഒരുക്കണമെന്നുമാണ് പ്രധാന നിര്‍ദേശം.

അതേസമയം സിപിഎമ്മിന്റെ മാറ്റം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും കോണ്‍ഗ്രസും വളരെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ നിലപാട് മാറ്റം, സഖ്യത്തിന് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഒരേസമയം മമതയെയും ബിജെപിയെയും വിശ്വാസം സംരക്ഷണം എന്ന ഒറ്റ മാര്‍ഗത്തിലൂടെ പൂട്ടാമെന്നാണ് സിപിഎം പ്രതീക്ഷ.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്....

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്....

ബംഗാളില്‍ 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുകയാണ്. അതിശക്തമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്നാണ് സിപിഎം വാദം. ബിജെപി മുഖ്യ പ്രതിപക്ഷമായ സാഹചര്യത്തില്‍, സിപിഎം തീര്‍ത്തും ഇല്ലാതാവുമെന്ന ഭയമാണ് ഇതിന് പ്രധാന കാരണം. ഇതോടെയാണ് വിശ്വാസ രാഷ്ട്രീയം സ്വീകരിക്കാന്‍ തീരുമാനം. പാര്‍ട്ടിക്കുള്ളില്‍ വ്യാപകമായി പ്രചരിച്ച റിവ്യൂ റിപ്പോര്‍ട്ടില്‍ ക്ഷേത്രങ്ങളെയും മറ്റ് ആരാധനാലയങ്ങളെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രധാന വെല്ലുവിളി

പ്രധാന വെല്ലുവിളി

ബിജെപി ഹിന്ദു വോട്ടുകളെ ധ്രുവീകരിക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. ഇവരെ നേരിടാന്‍ ഹിന്ദുക്കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. ഇത് ഏതെങ്കിലും മതവും കൂടുതല്‍ അടുക്കാനല്ല, മറിച്ച് ബിജെപിയുടെ മുതലെടുപ്പ് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ആര്‍എസ്എസിന്റെ ശക്തമായ പിന്തുണ തകര്‍ക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഹിന്ദുത്വത്തെ മുന്നില്‍ നിര്‍ത്തി ക്ഷേത്രങ്ങളെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നേതൃത്വം ഉന്നയിക്കുന്നത്. മതേതര കാഴ്ച്ചപ്പാടുള്ളവരെ ക്ഷേത്രങ്ങളില്‍ നിയമിക്കണമെന്നാണ് നിര്‍ദേശം.

എന്തുകൊണ്ട് മാറ്റം

എന്തുകൊണ്ട് മാറ്റം

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിക്ക് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനോടുള്ള വിരോധമായിരുന്നു പ്രധാന കാരണം. സിപിഎമ്മിന്റെ വലിയൊരു വോട്ടുശതമാനം ബിജെപിക്ക് ലഭിക്കുകയും ചെയ്തു. 18 സീറ്റുകളാണ് അന്ന് ബിജെപി നേടിയത്. ബുദ്ധദേവ് ഭട്ടാചാര്യ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സിപിഎം പ്രവര്‍ത്തകര്‍ ഈ വഴി തിരഞ്ഞെടുക്കുന്നത് അപകടകരമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ് സിപിഎം അന്ന് പ്രയോഗിച്ചത്.

മുന്നറിയിപ്പ് ഇങ്ങനെ

മുന്നറിയിപ്പ് ഇങ്ങനെ

മതപരമായ ചടങ്ങുകളില്‍ സിപിഎം ഒരിക്കലും പങ്കെടുക്കില്ല. പകരം ക്ഷേത്ര പരിസരത്ത് പുസ്തക ശാലകള്‍, മെഡിക്കല്‍ സെന്ററുകള്‍, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കാനാണ് സിപിഎം ശ്രമം. ഇതിലൂടെ ജനകീയ മുഖം തിരിച്ചുപിടിക്കാനാവുമെന്നാണ് വിലയിരുത്തല്‍. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കരുത്ത് തിരിച്ചുപിടിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി പാര്‍ട്ടിയുടെ റിസര്‍ച്ച് സെന്ററുകളില്‍ നിന്നുള്ള ബുദ്ധിജീവികള്‍, ചരിത്രകാരന്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബിജെപിയെ പൂട്ടും

ബിജെപിയെ പൂട്ടും

ബംഗാളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ആദിവാസി മേഖലയില്‍ നടത്തിയ പ്രവര്‍ത്തനമാണ് ബിജെപിയെ കരുത്തുറ്റതാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഹായിച്ചെങ്കിലും, സിപിഎമ്മിനെ തുടച്ചുനീക്കാന്‍ മമതയ്‌ക്കൊപ്പം ഇവരും ചേര്‍ന്നെന്നാണ് വിലയിരുത്തല്‍. ജംഗള്‍മഹല്‍ മേഖലയിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിലാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. ഇത് ബിജെപി നേടിയ സീറ്റുകളാണ്. ഇത് എല്ലാ മതത്തിലും നടപ്പാക്കാന്‍ സിപിഎമ്മിന് സാധിക്കുമോ എന്നാണ് ബിജെപിയുടെ ശ്രമം.

അതിപ്രാധാന്യമുള്ള നീക്കം

അതിപ്രാധാന്യമുള്ള നീക്കം

സിപിഎം ഹിന്ദു വോട്ടുകള്‍ക്കായി ശ്രമിക്കുന്നത് ബംഗാള്‍ രാഷ്ട്രീയം മാറുന്നതിന്റെ സൂചനയാണ്. എന്‍ആര്‍സി, പൗരത്വം നിയമം എന്നീ വിഷയങ്ങളില്‍ മമതാ ബാനര്‍ജിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും ഹിന്ദു വോട്ടുകള്‍ക്കായി വര്‍ഗീയപരമായ നീക്കങ്ങളാണ് നടത്തുന്നത്. ഇത് മുസ്ലീം വിഭാഗത്തെ അകറ്റി നിര്‍ത്തുമെന്ന് സിപിഎമ്മിനറിയാം. എന്നാല്‍ ഒരേസമയം ബിജെപിയുടെ വോട്ടുബാങ്കില്‍ കയറി കളിക്കുകയും, മുസ്ലീങ്ങളുടെ സംരക്ഷനാവുകയും ചെയ്താല്‍ ബംഗാളില്‍ അട്ടിമറി നീക്കം വരെ സിപിഎം സ്വപ്‌നം കാണുന്നുണ്ട്.

ദേശീയ നേതൃത്വത്തിന്റെ നിലപാട്

ദേശീയ നേതൃത്വത്തിന്റെ നിലപാട്

ബംഗാള്‍ ഘടകത്തിന്റെ നിലപാടുകളോട് ഒരിക്കലും കേന്ദ്ര നേതൃത്വത്തിന് യോജിപ്പില്ല. കേരളത്തില്‍ നിന്നുള്ള നേതാക്കളും ഇതിനോട് യോജിക്കില്ല. എന്നാല്‍ നേരത്തെ കോണ്‍ഗ്രസുമായുള്ള സഖ്യം ബംഗാള്‍ ഘടകത്തിന്റെ മാത്രം തീരുമാനമായിരുന്നു. സീതാറാം യെച്ചൂരി ഒടുവില്‍ ഇതിന് മൗനസമ്മതം നല്‍കിയിരുന്നു. എന്നാല്‍ ഹിന്ദുവോട്ടുകളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തെ യെച്ചൂരി ഏത് രീതിയില്‍ കാണുമെന്ന് വ്യക്തമല്ല. പക്ഷേ സംഘടനാ തലത്തില്‍ ഇത് നടപ്പാക്കി തുടങ്ങിയത് അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കും.

<strong>കോണ്‍ഗ്രസ് വെന്റിലേറ്ററിലാണ്.... എത്രയും പെട്ടെന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂര്‍!!</strong>കോണ്‍ഗ്രസ് വെന്റിലേറ്ററിലാണ്.... എത്രയും പെട്ടെന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂര്‍!!

English summary
bengal cpm dont want to leave religion to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X