കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളും ദില്ലിയും പിടിക്കണം.... ബിജെപി ക്യാമ്പയിന്‍ ഇനി ഇങ്ങനെ, സ്‌ക്രീനിംഗ് സെലക്ഷനും വരുന്നു

Google Oneindia Malayalam News

ദില്ലി: ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. പക്ഷേ കുറച്ചു കൂടി ആധുനികമായ രീതിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തിനാണ് ബിജെപി ഒരുങ്ങുന്നത്. രണ്ട് സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. ഇതിലൊന്ന് അടുത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. അതേസമയം നമോ ആപ്പ് അടക്കമുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. സോഷ്യല്‍ മീഡിയ മുന്നേറ്റം കുറയുന്നു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

2014ലെ ബിജെപിയുടെ കുതിപ്പിനും തിരിച്ചുവരവിനും കാരണമായത് സോഷ്യല്‍ മീഡിയയായിരുന്നു. ഇതോടൊപ്പം പാര്‍ട്ടിയിലെ അംഗങ്ങളെ കൂടുതല്‍ വളര്‍ത്താനുള്ള നീക്കവും അടുത്ത മൂന്ന് മാസങ്ങളിലായി ഉണ്ടാവും. പുതിയ അംഗങ്ങളെ വളര്‍ത്താനുള്ള നീക്കങ്ങള്‍ പ്രാദേശിക തലത്തില്‍ വെച്ച് തുടങ്ങാനാണ് ആദ്യ നീക്കം. ബംഗാളില്‍ മമത ബാനര്‍ജി തുടങ്ങിയ തിരിച്ചടി ദുര്‍ബലമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

അംഗത്വം അഞ്ച് കോടി

അംഗത്വം അഞ്ച് കോടി

ബിജെപി പുതിയ അംഗങ്ങള്‍ക്കായി ശക്തമായ ക്യാമ്പയിനാണ് നടത്തുന്നത്. 2.20 കോടി പുതിയ അംഗങ്ങള്‍ ദില്ലിയിലെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലെത്തി കഴിഞ്ഞു. പ്രൊഫസര്‍ ഷഫാലിയെ പോലുള്ളവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ദില്ലിയില്‍ ഇത്തവണ അധികാരം നേടുമെന്ന സൂചനയാണ് ബിജെപി നല്‍കുന്നത്. നിലവിലെ അംഗങ്ങളുടെ എണ്ണം 5 കോടിയായി വര്‍ധിപ്പിക്കുന്നതാണ് അടുത്ത ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയം ഗുണം ചെയ്തിട്ടുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ബംഗാള്‍ ലക്ഷ്യം

ബംഗാള്‍ ലക്ഷ്യം

ബംഗാള്‍ പിടിക്കുകയാണ് ബിജെപിയുടെ ഏറ്റവും വലിയ ലക്ഷ്യം. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വരുന്ന നേതാക്കളെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട് ബിജെപി. ഇവരുടെ പശ്ചാത്തലം മികച്ചതാണെങ്കില്‍ മാത്രമേ പാര്‍ട്ടിയില്‍ എടുക്കേണ്ടതുള്ളൂ എന്നാണ് തീരുമാനം. നിരവധി ക്രിമിനലുകള്‍ പാര്‍ട്ടിയില്‍ കയറി പറ്റുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരക്കാരെ തിരിച്ചറിയാനായി സ്‌ക്രീനിംഗ് രീതി ബിജെപി സംസ്ഥാന സമിതി ആരംഭിച്ചിരിക്കുകയാണ്.

നമോ ആപ്പ്

നമോ ആപ്പ്

ദില്ലിയില്‍ 55 സീറ്റ് വരെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത ഫലം കാരണം മുഴുവന്‍ സീറ്റുകളും തൂത്തുവാരാന്‍ സാധ്യതയുണ്ടെന്ന് വരെ ചില നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇവിടെ ദില്ലി അധ്യക്ഷന്‍ മനോജ് തിവാരിയുടെ പ്രവര്‍ത്തനമാണ് ബിജെപിക്ക് കരുത്താക്കുന്നത്. അതേസമയം നമോ ആപ്പ് വഴിയുള്ള മെമ്പര്‍ഷിപ്പും വര്‍ധിച്ചിരിക്കുകയാണ്. ദില്ലിയിലും ബംഗാളിലും. നാല് കോടി അംഗങ്ങള്‍ എത്രയും പെട്ടെന്ന് പാര്‍ട്ടിക്ക് ഉണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു.

ആ സംസ്ഥാനങ്ങളിലും

ആ സംസ്ഥാനങ്ങളിലും

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നവയിലും വമ്പന്‍ മുന്നേറ്റമാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ബിജെപിക്കുള്ളത്. ഹരിയാന ആറര ലക്ഷം പേരാണ് പുതിയതായി ബിജെപിയിലെത്തിയത്. മഹാരാഷ്ട്രയില്‍ ഇത് 16 ലക്ഷമാണ്. ജാര്‍ഖണ്ഡില്‍ 1.6 ലക്ഷം പേരും ദില്ലിയില്‍ 12 ലക്ഷം പേരുമാണ് പാര്‍ട്ടിയിലെത്തിയത്. അതേസമയം ഉത്തര്‍പ്രദേശ് 46 ലക്ഷം പുതിയ അംഗങ്ങളുമായി വളരെ മുന്നിലാണ്. ലക്ഷ്വദ്വീപില്‍ വരെ 60 പുതിയ അംഗങ്ങള്‍ ചേര്‍ന്നിരിക്കുകയാണ്.

ബംഗാള്‍ പിടിക്കാന്‍

ബംഗാള്‍ പിടിക്കാന്‍

ബംഗാളില്‍ ഗൂര്‍ഖാലാന്‍ഡിനായിട്ടാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനൊപ്പം നില്‍ക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തന്നെ വ്യക്തമാക്കി. പകരം ഇവിടെ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര ഭരണപ്രദേശമാക്കാനും സാധ്യതയുണ്ട്. തൃണമൂല്‍ പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചുകൊണ്ടുവരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ അമിത് ഷാ സംസ്ഥാനത്ത് നേരിട്ടെത്തിയേക്കും. 200 സീറ്റിലധികം ബംഗാളില്‍ നേടുമെന്ന ഉറപ്പ് അമിത് ഷായ്ക്ക് ലഭിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തിന് കാലിടറും

പ്രതിപക്ഷത്തിന് കാലിടറും

സംസ്ഥാന തിരഞ്ഞെടുപ്പില്‍ അടക്കം സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ബിജെപി കളത്തില്‍ ഇറങ്ങുന്നത് പ്രതിപക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കും. ബംഗാളില്‍ പ്രധാനമായ എതിര്‍പ്പ് ഇല്ലാതായാല്‍ പ്രതിപക്ഷം തീര്‍ത്തും ഇല്ലാതാവും. കശ്മീര്‍, മുത്തലാഖ് തുടങ്ങിയ വിഷയങ്ങള്‍ ഭൂരിപക്ഷ വോട്ട് ഏകീകരിക്കുന്നതും എളുപ്പമാക്കും. ഇതോടെ ബിജെപിയുടെ വോട്ടുബാങ്ക് ഒരിക്കലും പൊളിയാത്ത രീതിയില്‍ ശക്തമാകും. അത് കൂടുതല്‍ ശക്തമായ തീരുമാനമെടുക്കുന്നതിന് ബിജെപിയെ സഹായിച്ചേക്കും.

സോണിയക്ക് മുമ്പില്‍ അഞ്ച് കടമ്പകള്‍.... വിജയിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചുവരും, ഒപ്പം വേണ്ടത് ഇവര്‍സോണിയക്ക് മുമ്പില്‍ അഞ്ച് കടമ്പകള്‍.... വിജയിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചുവരും, ഒപ്പം വേണ്ടത് ഇവര്‍

English summary
bengal delhi bjp set targets on states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X