കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യ ബാലറ്റെന്ന ആവശ്യത്തില്‍ ഉറച്ച് ബംഗാള്‍; നിര്‍ണായക പിബി യോഗം തുടങ്ങി

  • By Desk
Google Oneindia Malayalam News

ഹൈദരബാദ്: കരടു രാഷ്ട്രീയ അടവു നയത്തില്‍ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തി ബംഗാള്‍ പ്രതിനിധികള്‍. നിര്‍ണായ പിബി യോഗം തുടങ്ങി. കോണ്‍ഗ്രസ് ഉള്‍പ്പെട്ട ദേശീയ മതേതര സഖ്യമെന്ന നിലപാടാണ് ബംഗാള്‍ പ്രതിനിധികളില്‍ ഭൂരിപക്ഷത്തിന്റെയും. ഇതിനെതിരായ നിലപാടു സ്വീകരിക്കുന്ന പ്രതിനിധികളുമുണ്ട്. ഗ്രൂപ്പ് ചര്‍ച്ചയില്‍ ന്യൂനപക്ഷ അഭിപ്രായവും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കണമെന്ന നിലപാട് അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് ന്യനപക്ഷ നിലപാട് അവതരിപ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇദ്ദേഹവും രഹസ്യ ബാലറ്റ് ആവശ്യം ഉന്നയിച്ചു.

തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ അവസാനവട്ട അനുരഞ്ജനത്തിന് ശ്രമങ്ങളിലാണ് മുതിര്‍ന്ന നേതാക്കള്‍. കേരളവും ബംഗാളും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ് ഇതര മതേതര ജനാധിപത്യ സഖ്യമെന്ന വാചകം ഒഴിവാക്കുന്നതിനെ കുറിച്ചാണു തര്‍ക്കം. ഒഴിവാക്കണമെന്ന കടുത്ത നിലപാടില്‍ തന്നെയാണ് ബംഗാള്‍ ഘടകം. ഒഴിവാക്കരുതെന്ന നിലപാടു മയപ്പെടുത്താന്‍ കേരളവും ഒരുക്കമല്ല. ഈ സാഹചര്യത്തില്‍ അന്തിമ തീരുമാനം പിബിയില്‍ സ്വീകരിക്കാമെന്ന ധാരണയിലാണ് മുതിര്‍ന്ന നേതാക്കള്‍.

hydearbadpartycongress-

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടും ചില നേതാക്കള്‍ സ്വീകരിക്കുന്നതു വിഷയം സങ്കീര്‍ണമാക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയില്‍ പിബിയുടെ നിലപാട് അവതരിപ്പിച്ചാല്‍ വോട്ടിങ് വരുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിലും വോട്ടിങ് വരും.

നിലപാടില്‍ നിന്നും പിന്നോക്കം പോകാന്‍ തയാറല്ലെങ്കിലും പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ അനുനയത്തിന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തയാറാണ്. കോണ്‍ഗ്രസ് ഇതര മതേതര ജനാധിപത്യ സഖ്യമെന്ന വാചകം ഉള്‍പ്പെടുത്തിയാലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു സഖ്യമോ ധാരണയോ എന്നതു തീരുമാനിക്കാമെന്ന വാചകം കൂടി രാഷ്ട്രീയ അടവു നയത്തില്‍ ഉള്‍പ്പെടുത്തും. കോണ്‍ഗ്രസിനെ ശത്രുവായി പ്രഖ്യാപിക്കില്ലെന്നു ചുരുക്കം.

ഉച്ചയ്ക്ക് ഒരു മണിയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇതിനു പിന്നാലെ 2.30യ്ക്കാണ് നിര്‍ണായക പിബി യോഗം ചേര്‍ന്നത്. തുടര്‍ച്ചയായി കേന്ദ്ര കമ്മിറ്റിയും ചേരും. ഈ രണ്ടു യോഗങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വോട്ടേടുപ്പിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സിപിഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

English summary
bengal demand secret ballet; pb meeting starts in hyderabad. Cpm party congress will
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X