ബംഗാള്‍ എക്സിറ്റ് പോള്‍: അടിച്ച് കേറി വന്ന് ബിജെപി, ബംഗാളില്‍ തൃണമൂല്‍ കോട്ടകള്‍ വീഴും..
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോളുകള്‍. പുറത്ത് വന്ന മിക്ക എക്സിറ്റ് പോളുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി മുന്നിലാണ് സംസ്ഥാനത്ത് ബി ജെ പി എന്നാണ് പ്രവചിക്കുന്നത്. 2019 ല്‍ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 18 എണ്ണവും നേടിയത് ബി ജെ പിയായിരുന്നു. ഇത്തവണ ബി ജെ പി കൂടുതല്‍ മെച്ചപ്പെടുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
കൂടാതെ, സംസ്ഥാനത്ത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുമുണ്ടാകും. ലോക്സഭാ സീറ്റുകളുടെ കാര്യത്തില്‍ ബംഗാളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കാം എന്നാണ് നാല് പ്രധാനപ്പെട്ട ഏജന്‍സികളുടെ എക്സിറ്റ് പോളുകളെങ്കിലും പ്രവചിക്കുന്നത്. ബിജെപിക്ക് 21 മുതല്‍ 26 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസിന് 16 മുതല്‍ 18 വരെ സീറ്റുകളുമാണ് ജാന്‍ കി ബാത്തിന്റെ സര്‍വേ സംസ്ഥാനത്ത് പ്രവചിക്കുന്നത്.

ഇന്ത്യ ന്യൂസ്-ഡി-ഡൈനാമിക്സിന്റെ എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് ബി ജെ പിക്ക് 21 ഉം തൃണമൂല്‍ കോണ്‍ഗ്രസിന് 19 സീറ്റുകള്‍ ലഭിക്കും. റിപ്പബ്ലിക് ഭാരത്-മാട്രിസ് സര്‍വേയില്‍ ബിജെപിക്ക് 21 മുതല്‍ 25 വരെ സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് 16 നും 20 നും ഇടയില്‍ സീറ്റ് ലഭിക്കും എന്നാണ് റിപ്പബ്ലിക് ഭാരത്-മാട്രിസ് സര്‍വേ പ്രവചിക്കുന്നത്. സി വോട്ടര്‍ സര്‍വേയില്‍ ബി ജെ പിക്ക് 23 മുതല്‍ 27 സീറ്റ് വരെ ലഭിക്കും എന്നാണ് പ്രവചനം.
തൃണമൂല്‍ കോണ്‍ഗ്രസിന് 13 മുതല്‍ 17 സീറ്റ് വരേയും ലഭിക്കും. അതേസമയം ഇടത് മുന്നണി- കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമല്ല എക്സിറ്റ് പോളുകള്‍ ഫലങ്ങള്‍. 2019-ല്‍ രണ്ട് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണയും അതേ പ്രകടനമായിരിക്കും നടത്തുക. ജാന്‍ കി ബാത്ത് കോണ്‍ഗ്രസിന് 0-2 സീറ്റും, ഇന്ത്യ ന്യൂസ്-ഡി-ഡൈനാമിക്സ് രണ്ട് സീറ്റും ഉം റിപ്പബ്ലിക് ഭാരത്-മാട്രിസ് 0-നും 1-നും ഇടയിലുമാണ് പ്രവചിച്ചിരിക്കുന്നത്.

ഇടത് മുന്നണി- കോണ്‍ഗ്രസ് സഖ്യത്തിന് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെയാണ് സി വോട്ടര്‍ പ്രവചിക്കുന്നത്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ജൂണ്‍ 4-ന് ശരിയാണെന്ന് തെളിഞ്ഞാല്‍ സംസ്ഥാനത്ത് രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനേയും അത് ബാധിച്ചേക്കാം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് 43.28% വോട്ട് വിഹിതമുണ്ടായിരുന്നു. ബിജെപിക്ക് ഇത് 40.25% ആയിരുന്നു.
സീറ്റുകളുടെയും വോട്ട് ഷെയറിന്റെയും കാര്യത്തിലും 2014 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ് ഇത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 17% വോട്ട് ഷെയറോടെ കേവലം 2 സീറ്റുകള്‍ മാത്രമാണ് ബി ജെ പിനേടിയത്. മറുവശത്ത്, തൃണമൂലിന് അഞ്ച് വര്‍ഷം മുമ്പ് നേടിയ 34 ലോക്സഭാ സീറ്റുകളില്‍ നിന്ന് 12 എണ്ണം നഷ്ടമായി. ഏഴ് ഘട്ടങ്ങളിലും സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications